എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം വിശുദ്ധ ബൈബിളിൽ ഉണ്ട്. യേശു മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിൻ്റെ ശക്തിയോ മനസ്സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. മത്തായി 22 : 29.
ദൈവം വചനം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചു . യേശു വചനം അയച്ചു രോഗികളെ സുഖപ്പെടുത്തി , പിശാചുക്കളെ പുറത്താക്കി . ഈശോ വചനം മാംസം ധരിച്ചു നമ്മുടെ ഇടയിൽ വസിച്ചവനാണ് നിത്യ ജീവിതത്തിൽ നാം കടന്നു പോകുന്ന ഏറെ പ്രശ്നങ്ങൾക്കും ദൈവവചനം പരിഹാരം നൽകും.
അനേകർ പ്രാർത്ഥന സഹായം ചോദിക്കുന്ന ഒരു വിഷയം ആണ് കുടുംബത്തിലെ പൈശാചിക ശക്തികളിൽ നിന്നുള്ള മോചനം ….അവരുടെ സങ്കടങ്ങൾക്കുത്തരമായി ഒരുദൈവ വചന കൊന്ത ഇവിടെ ചേർക്കുന്നു …..ചൊല്ലാനുള്ള എളുപ്പത്തിന് ജപമാല മണികൾ ഉപയോഗിക്കാവുന്നതാണ് …ഇനി ആരും നമ്മെ ദൈവ വചനം അറിയില്ലെന്ന് പറഞ്ഞു കളിയാക്കുകയുമില്ല.
പൈശാചിക ശക്തികളുടെ വിടുതലിനു വേണ്ടിയുള്ള വചന കൊന്ത.
ദൈവത്തിൻ്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
ഹെബ്രായര്‍ 4 : 12. (ഒരു പ്രാവശ്യം)
1) കര്‍ത്താവ് സാത്താനോടു പറഞ്ഞു: സാത്താനേ, കര്‍ത്താവ് നിന്നെ ശാസിക്കുന്നു; ജറുസലെമിനെ തിരഞ്ഞെടുത്തിരിക്കുന്ന കര്‍ത്താവ് നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്? സഖറിയാ 3 : 2 ( പത്തു പ്രാവശ്യം)
2) യേശു കല്പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിൻ്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
മത്തായി 4 : 10 ( പത്തു പ്രാവശ്യം)
3) യേശു അശുദ്ധാത്മാവിനെ ശകാരിച്ചു: മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്ക രുത്. മര്‍ക്കോസ് 9 : 25 (പത്തു പ്രാവശ്യം)
4) വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എൻ്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
മര്‍ക്കോസ് 16 : 17 (പത്തു പ്രാവശ്യം)
5) സമാധാനത്തിൻ്റെ ദൈവം ഉടന്‍ തന്നെ പിശാചിനെ നിങ്ങളുടെ കാല്ക്കീഴിലാക്കി തകര്‍ത്തുകളയും. റോമാ 16 : 20 ( പത്തു പ്രാവശ്യം)
ജപമാല മണികളിലെ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപവും നന്മ നിറഞ്ഞ മറിയമേ എന്ന ജപവുംചൊല്ലി പ്രാർത്ഥിക്കുന്ന പോലെ ദൈവ വചനങ്ങൾ ഏറ്റു ചൊല്ലി പ്രാർത്ഥിക്കാവുന്ന വിധം ക്രമീകരിച്ചിരിക്കുന്നു.