ആകെ തിക്കും തിരക്കും ഒന്നിനും സമയം കിട്ടുന്നില്ല🧐എന്ന പരാതികളാണ് എപ്പോഴും നമുക്ക് പറയാനുള്ളത്, തിരക്കിനിടയിലും നമ്മൾ ആരെയൊക്കെയോ കാണാൻ കൊതിക്കുന്നു, ജീവിത വെപ്രാളത്തിനിടയിൽ പലരേയും നമ്മൾ അന്വേഷിക്കുന്നു… സംസാരിക്കാൻ ആഗ്രഹിക്കുന്നു… ഇതിനിടയിൽ ഒരു കാര്യം മനസ്സിലാക്കാൻ ഞാനോ നീയോ ശ്രമിച്ചില്ല… നമ്മെ കാത്തിരിക്കുന്ന ഒരാൾ ഉണ്ട്…. നമ്മോട് എപ്പോഴും സംസാരിക്കുന്നുണ്ട് പക്ഷേ അതൊന്നും കേൾക്കാനോ മൈൻഡ് ചെയ്യാനോ നമുക്ക് എവിടുന്ന് സമയം…ല്ലേ!!!!അതെ നമ്മെ കാത്തിരിക്കുന്ന ഈശോ! എടവും വലവും നിന്റെ ചുറ്റിനും നിന്റെ ഓരോ പ്രവർത്തിയും നോക്കി കൊണ്ട് നിക്കുവാണ്… ഇടയ്ക്ക് നിന്നോട് എന്തോ പറയുന്നുണ്ട്… എടാ ഉവ്വേ! എത്ര നേരമായി ഞാൻ നിന്നെ നോക്കുന്നു, അന്വേഷിക്കുന്നു, നിന്നോട് സംസാരിച്ച് കൊണ്ടിരിക്കുന്നു… ഞാൻ പറയുന്നത് കേൾക്കാനോ ശ്രവിക്കാനോ നിനക്കുണ്ടോ നേരം, നിന്റെ ജോലി തിരക്കിനിടയിലും ഉത്തരവാദിത്വങ്ങൾക്കിടയിലും പലരേയും നീ ശ്രവിക്കുന്നു, അന്വേഷിക്കുന്നു, പക്ഷേ നിനക്ക് വേണ്ടി സ്വന്തം ജീവൻ പകർത്തു നല്കിയ എന്നെ മാത്രം നീ അവഗണിക്കുന്നു, മാറ്റി നിർത്തുന്നു…🥺നിനക്കറിയോ എന്നെ കാണാൻ ആത്മാർത്ഥമായി ദാഹിച്ച് മരത്തിൽ കേറിയ ഒരു സക്കേവൂസിനെ…അവനെ നീ അറിയണം, അവന് ഉണ്ടായ ആ തീക്ഷ്ണ നീ കണ്ട് പഠിക്കണം… അവന് എന്നോടുള്ള സ്നേഹം, എന്നെ കാണാൻ ഉള്ള ആഗ്രഹം അതിന്റെ പകുതി പോലും നിനക്ക് ഇല്ലല്ലോ… എന്ന് വച്ച് നീ ഇപ്പൊ തന്നെ ഓടി പോയി മരത്തിൽ കയറാൻ അല്ലാട്ടോ ഞാൻ ഈ പറയുന്നത്, ഒന്ന് മാത്രം ഞാൻ ആഗ്രഹിക്കുന്നുള്ളൂ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അത് നീ മനസ്സിലാക്കാതെ പോകരുത്♥️💚എന്റെ സ്നേഹം നീ തിരിച്ചറിയണം♥️💙 ഇടയ്ക്കെങ്കിലും ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കണം… മറ്റാരെയേക്കാളും ഞാൻ നിന്നെ കൂടുതൽ ആയി സ്നേഹിക്കുന്നുണ്ട് അത് നീ തിരിച്ചറിയണം♥️ നിന്റെ തിരക്കേറിയ ജീവിതത്തിനിടയിൽ ഒരു നിമിഷം എനിക്ക് വേണ്ടി മാറ്റി വയ്ക്കണം, ഇത്രേയൊക്കേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ വലിയ വലിയ മോഹങ്ങൾ ഒന്നും എനിക്കില്ല❤️🔥❤️🔥❤️🔥 എന്നെ കാണാൻ വരില്ലേ നീ…🙏 എന്നെ ശ്രവിക്കില്ലേ നീ ദിവ്യ സക്രാരിയിൽ ഒരപ്പത്തിൻ രൂപത്തിൽ നിനക്കായ് ഞാൻ ഉണ്ടാകും എന്നും…♥️💚💙എന്ന് നിന്റെ സ്വന്തം,സ്നേഹിതൻനസ്രായൻ ഈശോ❤️🔥പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ, ആമ്മേൻ. 1 സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ. 1ത്രിത്വ.https://www.facebook.com/Nasraayantekoode/ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!കര്ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും…ആമ്മേൻ.സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ!#KeepPraying, Your moment awaits!GetDaily📲Telegram Link👇https://t.me/nasraayantekoodeOfficialനിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ [Inbox] nasraayantekoode@gmail.com അറിയിക്കുമല്ലോ!Subscribe| http://youtube.com/nasraayantekoodeVisit| https://nasraayan.com/
