വത്തിക്കാന്‍ സിറ്റി: പൗരോഹിത്യം മുഖ്യ ചർച്ചാവിഷയമായി വത്തിക്കാനിൽ മൂന്ന് ദിവസം നീണ്ട് നിൽകുന്ന സിംപോസിയം ഫ്രാൻസിസ് പാപ്പ ഉദ്ഘാടനം നിർവഹിച്ചു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ച് ഇന്ന് മുതൽക്ക് മൂന്ന് ദിവസത്തേക്കാണ് ഈ സിമ്പോസിയം നടക്കുന്നത്. ‘ടുവേർഡ് എ ഫണ്ടമെന്റൽ തിയോളജി ഓഫ് പ്രീസ്റ്റ്ഹുഡ്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മെത്രാൻമാർക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ കർദ്ദിനാൾ മാർക്ക് ഒവ്ലെത്ത് സ്വാഗതം പറഞ്ഞ് ആരംഭിച്ചബ്സിമ്പോസിയത്തിൽ പൗരോഹിത്യ ദൈവവിളി, വൈദികരും – അൽമായരും തമ്മിൽ ഒരുമിച്ചുള്ള പ്രവർത്തനം, പൗരോഹിത്യ ബ്രഹ്മചര്യം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്.
വിശ്വാസികൾ അധിവസിക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക ഭാഷകളിൽ ആരാധന പതിപ്പുകൾ അവതരിപ്പിക്കാവുന്നതാണ്. എന്നാല്‍, ഐക്യത്തിന് വിഘാതമായ ആരാധനക്രമപരമായ വ്യതിരക്തതകള്‍ ഉപേക്ഷിച്ച് സിനഡ് നിശ്ചയിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ ഏകീകൃത അര്‍പ്പണരീതി അനുവര്‍ത്തിച്ച് ഐക്യം സംജാതമാക്കേണ്ടത് അനിവാര്യമാണെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ.
ഫെബ്രുവരി 18 വെള്ളിയാഴ്ച രാവിലെ നടന്ന ഓറിയന്റല്‍ കോണ്ഗ്രിഗേഷന് പ്ലീനറിമീറ്റിംഗിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ഇതാദ്യമായാണ് സീറോമലബാര്‍ സഭയിലെ ലിറ്റര്‍ജി പ്രശ്നത്തെക്കുറിച്ച് പരിശുദ്ധപിതാവ് വ്യക്തമായി സംസാരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി നിയമവിരുദ്ധമായി അനുവര്‍ത്തിച്ചുവരുന്ന പൂര്ണജനാഭിമുഖ കുര്‍ബാന പരിശുദ്ധ സിംഹാസനം നിയമപരമാക്കി നല്‍കും എന്ന വ്യാജപ്രചരണം ശക്തമായി നടക്കുന്ന സാഹചര്യത്തിലാണ് പരി. പിതാവ് ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ നവംബര്‍മാസം പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ച ശേഷം പൗരസ്ത്യ കാനന്‍ നിയമം 1536 തെറ്റായി വ്യാഖ്യാനിച്ച് എറണാകുളം അതിരൂപതയിലെ ആരാധനക്രമ പ്രത്യേകതകള്‍ നിലനിര്‍ത്തുന്ന തരത്തില്‍ ബിഷപ്പ് ആന്റണി കരിയില്‍ പൊതു ഒഴിവ് (general dispensation) നല്‍കിയത് സീറോമലബാര്‍ സഭയില്‍ വലിയ കോളിളക്കള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇക്കാര്യത്തിലൊക്കെ മാര്‍പ്പാപ്പയുടെ നിലപാട് തങ്ങള്‍ക്കനുകൂലമാണെന്ന് പ്രചരിപ്പിച്ചവര്ക്കേറ്റ വലിയ തിരിച്ചടിയാണ് ഇന്നലെ ഓറിയന്റല്‍ കോണ്ഗ്രിഗേഷന് പ്ലീനറി മീറ്റിംഗില്‍ മാര്‍പ്പാപ്പ നടത്തിയ പ്രസംഗം.
പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമിലെത്തിയിട്ടുള്ള സീറോമലബാര്‍ സഭാതലവന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിശുദ്ധ പിതാവുമായി ഫെബ്രുവരി 24 ന് കൂടിക്കാഴ്ച നടത്തും. ഏറെക്കാലമായി സീറോമലബാര്‍ സഭയില്‍ അനൈക്യം വിതച്ചുകൊണ്ടിരിക്കുന്ന എറണാകുളം വിമതവിഭാഗത്തെ മെരുക്കുന്ന തരത്തിലുള്ള നടപടികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉണ്ടാകുമെന്നാണ് വത്തിക്കാന്വൃത്തങ്ങള് അഭിപ്രായപ്പെടുന്നു.
ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന പാപ്പയുടെ ഉദ്ഘാടന പ്രസംഗത്തിൽ മാമ്മോദീസ കൂദാശയെ സംബന്ധിച്ചും, അജപാലന പൗരോഹിത്യ ബന്ധങ്ങളെ പറ്റിയും പാപ്പ സംസാരിച്ചു. ഇന്നത്തെ ജനത്തിന് ദൈവത്തോടും, ജനത്തോടും കൂടെ ആയിരിക്കുന്ന വൈദികരെയാണ് ആവശ്യം, അതിനുള്ള പ്രധാന വെല്ലുവിളി ക്ലേരികലിസം ആണെന്നും പാപ്പ സംഭാഷണത്തിൽ പങ്കുവെച്ചു… മെത്രാൻമാരുടെ കാര്യങ്ങൾ നിർവഹിക്കുന്ന വത്തിക്കാനില കോൺഗ്രിഗേഷനാണ് സിംപോസിയത്തിന് നേതൃത്വം നൽക്കുന്നത്. ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും, റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തുന്ന വൈദികരും, സന്യസ്തരും, അത്മായ പ്രതിനിധികളും അടക്കം 500 ഓളം പേർ ഫെബ്രുവരി 19 ശനിയാഴ്ച്ച വരെ നിലനിൽക്കുന്ന സിമ്പോസിയത്തിൽ പങ്കെടുക്കുന്നുണ്ട്.
പൗരോഹിത്യ ദൈവശാസ്ത്ര – ആരാധന ക്രമവിഷയങ്ങളിൽ റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റൂട്ടിൽ ഉപരിപഠനം നടത്തുന്ന ഡീക്കൻ സിനോജ് നീലങ്കാവിൽ “ലോകം മുഴുവനുമുളള വിശ്വാസികളെ പ്രായോഗിക തലത്തിൽ തമ്മിൽ ബന്ധിപ്പിക്കുന്ന പൗരോഹിത്യ കൂദാശയും, അതിന്റെ വിവിധവശങ്ങളും ഇന്നും ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് വെല്ലുവിളി ഉയർത്തുന്നതാണ് എന്ന് ഷെക്കൈന ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിലെ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലെ അദ്ധ്യാപകരെ പ്രതിനിധീകരിച്ച് കോട്ടയം സെമിനാരി പ്രൊഫസറായ റവ. ഡോ. സെബാസ്റ്റ്യൻ ചാലക്കലും, സിബിസിഐ ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി റവ. ഡോ. തോമസ് വടക്കേലും ഈ സിമ്പോസിയത്തിൽ പങ്കെടുക്കുന്നുണ്ട്.
മാമോദിസയിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്ന പൗരോഹിത്യവും മെത്രാന്റെ കൈവെയ്പ്പ് വഴി വൈദികർക്ക് ലഭിക്കുന്ന പൗരോഹിത്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും, രണ്ടാം വത്തിക്കാൻ സുനഹദോസിന്റെ പൗരോഹിത്യ കാഴ്ചപ്പാടുകൾക്ക് ഈ കാലഘട്ടത്തിലുള്ള പ്രസക്തി, എക്ക്യുമെനിക്കൽ പ്രദേശിക പുരോഹിത്യ ദർശനങ്ങൾ എന്നിവയെ സംബന്ധിച്ചും കർദ്ദിനാൾ ഒവ്ലെലെത്ത്, മോൺ. യൂ – ഹ്യുങ്, മോൺ. ആർത്തർ റോഹെ, കർദിനാൾ പിയത്രോ പരോളിൻ, കർദ്ദിനാൾ ടാഗ്ളെ, റവ. സിസ്റ്റർ അലക്സാണ്ട്ര സ്മെറെല്ലി, കർദിനാൾ കൂർത്ത് കോക്ക്, കർദ്ദിനാൾ കെവിൻ ഫാരൽ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്.
Courtesy: News – Facebook, Vatican News