മത, വർഗീയ സംഘർഷങ്ങളെ വർഗ്ഗസമരമാക്കി ചരിത്ര രചന നടത്തിയ പാരമ്പര്യമുള്ള മലയാളികൾക്ക്, പുതിയ സംഘർഷ സാഹചര്യങ്ങളെ വർഗ്ഗസമര സിദ്ധാന്തത്തിന്റെ പുതിയ പന്ധാവുകളായി വ്യാഖ്യാനിക്കാൻ കഴിഞ്ഞേക്കും. മത വിപ്ലവത്തിലൂടെ സോഷ്യലിസവും സെക്കുലർ ജനാധിപത്യവും കൊണ്ടുവരാമെന്നു സ്വപ്നം കാണുന്നവർ കേരളത്തിൽ കുറവല്ല എന്നാണ് നിലവിലുള്ള രാഷ്ട്രീയ ചങ്ങാത്തങ്ങൾ വെളിപ്പെടുത്തുന്നത്.
കേരളത്തിൽ ശക്തിപ്രാപിക്കുന്ന മതരാഷ്ട്ര പ്രസ്ഥാനങ്ങളെ വോട്ടുബാങ്കുകളാക്കിമാറ്റാൻ മത്സരിക്കുന്ന, ഇടതു വലതു രാഷ്ട്രീയ മുന്നണികൾ ഇനിയെങ്കിലും മതേതര ജനാധിപത്യത്തിനു ഭീഷണിയുയർത്തുന്ന മതരാഷ്ട്രീയത്തെ തള്ളിപ്പറയാൻ തയ്യാറാകണം. ഇക്കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ പുലർത്തുന്ന ഒളിച്ചുകളികൾ അവസാനിപ്പിക്കണം. തെറ്റായ നിലപാടുകളുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കേരളത്തിനു താങ്ങാൻ കഴിയുന്നതല്ല എന്നു തെളിയിക്കുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൊലപാതക പരമ്പരകൾ.
By, Varghese Vallikkatt
ആശയങ്ങൾ ഏറ്റുമുട്ടട്ടെ.. ആദർശങ്ങൾ പോരടിക്കട്ടെ…
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുക…
സംസ്ഥാനത്തൊരു നിയമ രീതിയും വ്യവസ്ഥയുമുണ്ടെന്ന കാര്യം ജനങ്ങൾ മറന്നുപോവാതിരിക്കാൻ, ഭരണകൂടം
അനുയോജ്യമായ നടപടികൾ കൈകൊള്ളുക!