കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ (പരസ്യചിത്ര പുരസ്കാരം) ക്രിയേറ്റീവ് അവാർഡ് ആയ പെപ്പർ അവാർഡിന് RJ വിനു വീണ്ടും അർഹനായി. ചങ്ങനാശ്ശേരിയിലെ 90.8 റേഡിയോ മീഡിയ വില്ലേജിനുവേണ്ടി RJ വിനു ചെയ്ത രണ്ടു പരിപാടികൾക്കാണ് പരസ്യചിത്ര പുരസ്കാരം ലഭിച്ചത്. അനൂപ് ശിവ ആണ് രണ്ടിൻ്റെയും സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്.
അവാർഡിന് അർഹനായതിന് ശേഷം അദ്ദേഹം കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ചുവടെ:
വിനു RJ വിനു ആയിട്ട് ഒൻപതു വർഷം പിന്നിടുമ്പോൾ 90.8 റേഡിയോ മീഡിയ വില്ലേജിനുവേണ്ടി ഞാൻ ചെയ്ത രണ്ടു പരിപാടികൾക്ക് സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിയേറ്റീവ് അവാർഡ് ആയ പെപ്പർ അവാർഡ് ലഭിച്ചിരിക്കുന്നു. എന്നിലെ സംവിധായകന് പെപ്പർ അവാർഡ് മുന്നേ ലഭിച്ചിട്ടുണ്ടെങ്കിലും റേഡിയോ അവതരണത്തിന് ആദ്യമായാണ് ഇത്തരത്തിലൊരു പുരസ്കാരം ലഭിക്കുന്നത്. സൗത്ത് ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങളോട് മത്സരിച്ച് നേടുന്നു എന്നതാണ് പെപ്പർ അവാർഡിനെ കൂടുതൽ ‘മധുരമുള്ളആക്കുന്നത്.
ആത്മാർത്ഥ സുഹൃത്തും സഹപ്രവർത്തകനുമായ Anoop Shiva ആണ് രണ്ടിൻ്റെയും സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത്. പൂർണ്ണ സ്വാതന്ത്ര്യം നൽകിയ മീഡിയ വില്ലേജിനെയും അടിത്തറ കെട്ടുറപ്പുള്ളതാക്കിയ Rainbow FM -നെയും ഒപ്പം എന്നും പ്രോത്സാഹനവും പിന്തുണയുമായി കൂടെ നിൽക്കുന്ന നിങ്ങളെല്ലാവരെയും നന്ദിയോടെ, സ്നേഹത്തോടെ ഓർക്കുന്നു.
വാലറ്റം:ചാവറ മാട്രിമോണിപ്രൊഫൈലിലെ പ്രിഫറൻസ് കോളത്തിൽ ഒത്തിരി കാര്യങ്ങൾ എഴുതി കൂട്ടാം എന്നിരുന്നിട്ടും കല്ല്യാണം കഴിക്കാൻ പോകുന്ന വ്യക്തി ക്രിയേറ്റീവ് ആയിരിക്കണം എന്ന് മാത്രം എഴുതിയ സ്നേഹംനിറഞ്ഞ ഡോക്ടർ നിമ്മിക്ക് അപ്പച്ചൻ്റെയും അമ്മയുടെയും പെങ്ങളുടെയും പിന്നെഡാഡിയുടെയും അമ്മയുടെയും പൂർണ്ണ സമ്മതത്തോടെ ഈ പുരസ്കാരം സമർപ്പിക്കുന്നു.!

RJ വിനുവിന് എല്ലാവിധ ആശംസകളും നേരുന്നു.