ജോസഫ് പാണ്ടിയപ്പള്ളിൽ
പന്തക്കുസ്ത് തിരുനാളിലെ വായനകൾ ശ്രവിച്ചപ്പോൾ ഞാനോർത്തത് ഇന്ന് നിങ്ങൾ സംസരിക്കാത്തതും മിക്കവർക്കും മനസിലാകാത്തതുമായ ഒരു ഭാഷയിൽ പ്രസംഗിച്ചാലോ എന്നാണ്. അങ്ങനെ ഓർത്തെങ്കിലും ഒരു വിദേശഭാഷയിൽ പ്രസംഗിക്കാൻ എനിക്ക് ധൈര്യമില്ല. കാരണം നിങ്ങൾക്ക് ഞാൻ പറയുന്നത് മനസിലാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്നാൽ പന്തകുസ്തനാളിൽ പത്രോസ് പ്രസംഗിച്ച ഭാഷ പലരുടെയും ഭാഷ അല്ലായിരുന്നു എങ്കിലും അവരെല്ലാം പത്രൊസിന്റെ പ്രസംഗം മനസിലാക്കി.
അപ്പസ്തോല പ്രവർത്തനങ്ങളിൽ വായിക്കുന്നത് ഇപ്രകാരമാണ്: “അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?പാര്‍ത്തിയാക്കാരും മേദിയാക്കാരും എലാമിയാക്കാരും മെസെപ്പോട്ടാമിയന് നിവാസികളും യൂദയായിലും കപ്പദോക്കിയായിലും പോർസിലും ഏഷ്യാമൈനറിലും താമസിക്കുന്നവരു ്രഫീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാ പ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ്രേകത ്യരും അറേബ ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുത ്രപവൃത്തികള് അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.” (അപ്പസ്തോലപവര്ത്തനങ്ങള് 2:11).
ഇന്ന് കുർബനയിൽ സംബന്ധിക്കുന്നവർ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരും അഫ്രിക്കക്കാരും ഏഷ്യക്കാരും ഓസ്ത്രേലിയായിലെ ആദിവാസികളും പേർഷ്യൻ രാജ്യങ്ങളിൽ ഉള്ളവരും അമേരിക്കൻസും യുറോപ്യൻസും ആയിരിന്നുവെങ്കിൽ അന്ന് വി. പത്രോസിന്റെ പ്രസംഗം സ്രവിച്ച ജനങ്ങളോട് നമ്മെ താരതമ്യപ്പെടുത്താമായിരുന്നു. എന്നാൽ അങ്ങനെയൊരു സമൂഹമല്ല നമ്മൾ. എന്നിരുന്നാലും പത്രോസ്ശ്ലീഹാ തന്റെ മാതൃഭാഷയിൽ പറഞ്ഞ പ്രസംഗം ആ ഭാഷ മനസിലാകില്ലാതിരുന്ന വിവിധ ദേശങ്ങളിൽ നിന്നുള്ളവർക്ക് മനസിലായി എന്നു പറയുമ്പോൾ അതെന്തായിരുന്നുവെന്ന് നമുക്ക് മനസിലാകും.
വെറുതെ എന്തെങ്കിലും സ്വരം കേൾപ്പിക്കുന്ന ഭാഷാവരമല്ല അത്. സത്യമായ ഭഷാവരമായിരുന്നു അത്. ഇന്നത്തെ സാഹചര്യത്തിൽ അതു മനസിലാക്കാനും വ്യാഖ്യാനിക്കാനും ധരാളം വഴികളുണ്ട്. പല സംസ്ക്കാരങ്ങളിലും മതങ്ങളിലും പെട്ടവർ പരസ്പരം മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ സംസാരിക്കുന്ന ഭാഷകൾക്കതീതമായ തികച്ചും മാനുഷികമായ ഒരു മനസിലാക്കൽ ഉടലെടുക്കുന്നു.
വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത സംസ്കാരങ്ങളിൽ നിന്നുള്ളവർ ഒരു കുടുംബമാകുന്നതും പരസ്പരം മനസിലാക്കുന്നതും നമ്മുടെ സ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. അവിടെയും വസ്തുതകൾ മനസിലാക്കുക എന്നും പരസ്പരം മനസിലാക്കുക എന്നുമുള്ള ഭാഷയുടെ വരം ലഭിച്ചിട്ടുണ്ടാകും എന്ന് വേണം കരുതാൻ. ഒരേ ഭാഷ സംസാരിക്കുന്നവരും ഒരേ സംസ്കാരം ജീവിക്കുന്നവരും പരസ്പരം മനസിലാക്കാനാകാതെ തെറ്റിപ്പിരിയുന്ന സംഭവം ഉൽപത്തി പുസ്തകത്തിൽ ഉണ്ട്. അവരുടെ ഭാഷ അന്യോന്യം അവർക്ക് മനസിലാകാതായി.
ഒരേ ലക്ഷ്യമായിരുന്നു അവർക്കുണ്ടായിരുന്നത്. ഒരേ പാരബര്യവും ആയിരുന്നു അവരുടേത്. എന്നിട്ടും അവരുടെ അഹന്ത അവരെ തെറ്റിച്ചു എന്നാണ് ബാബേൽ ഗോപുരത്തിന്റെ കഥ വ്യക്തമാക്കുന്നത്. ലോകത്തെല്ലായിടത്തും എല്ലാവരും അന്നുവരെ മനുഷ്യർ ഒരു ഭാഷ സംസാരിച്ചിരുന്നു എന്നും ബാബേൽ മുതൽ പല ഭാഷകൾ ഉണ്ടായി എന്നും പറയുമ്പോൾ അത് മനുഷ്യരുടെ വിവിധ ഭഷകൾക്കുള്ള വിശദീകരണമായി മനസിലാക്കാമെങ്കിലും മാതൃഭാഷ സംസരിക്കുന്നവർ പരസ്പരം മനസിലാക്കാതെ തെറ്റിപ്പിരിയുന്നതും വിദേശ ഭാഷകൾ സംസാരിച്ചിട്ടും ഒരുമിച്ചു പോകുന്നതും ഭാഷ എന്നത് അക്ഷരങ്ങൾക്കും വാക്കുകൾക്കും അതീതമായ അരൂപിയുടെ അനുഗ്രഹദാനമായും മഹത്തായ സിദ്ധിയായും മനസിലാക്കണം.
പന്തക്കുസ്ത ദിനത്തിൽ അവിടെ വിവിധ ഭാഷകൾ സംസാരിക്കുന്നവർ ഉണ്ടായിരുന്നുട്ടും എല്ലാവർക്കും പത്രോസിന്റെ പ്രസംഗം മനസിലായി. ബാബേലിൽ അവർ ഒരെ ഭാഷ സംസാരിക്കുന്നവരായിരുന്നിട്ടും പരസ്പരം മനസിക്കാതെ തെറ്റിപ്പിരിഞ്ഞു. സ്നേഹവും ഐക്യവും ഉള്ളിടത്ത് എല്ലാ ഭാഷകളും ഏതെങ്കിലും രീതിയിൽ മനസിലാക്കാൻ മനുഷ്യനു എളുപ്പത്തിൽ സാധിക്കും.
പന്തകുസ്ത പരിശുദ്ധാൽമാവിന്റെ തിരുനാളാണ്. അതു പരസ്പരം മനസിലാക്കുന്നതിന്റെ തിരുനാളാണ്. അത് ഭാഷാവരത്തിന്റെ തിരുനാളാണ്. പരിശുദ്ധാൽമാവ് വരുന്നതോടെ മനുഷ്യരെ മനസിലാക്കാൻ നമുക്ക് സധിക്കും. ലോകം എന്തെന്ന് മനസിലാക്കാനും ദൈവത്തെ അറിയാനും അനുഭവിക്കാനും പരിശുദ്ധാല്മാവ് വരുന്നത് വഴി സാധിക്കും.
വാക്കും ഭാഷയും വ്യാകരണവും ഇല്ലാതെ പരസ്പരം അരിയാനും മനസിലാക്കാനും പരിശുദ്ധാൽമാവിന്റെ ദാനങ്ങൾ കൊണ്ട് സാധിക്കും. അത് സ്നേഹിക്കാനുള്ള കഴിവും പ്രാപ്തിയുമാണ്. അരൂപിയുടെ പ്രതീകവും അടയാളവുമായ അഗ്നി, കാറ്റ്, പ്രാവ്, എണ്ണ, വെള്ളം തുടങ്ങിയവ നമ്മെ അരൂപിയുടെ ദാനങ്ങൾ ഓർമ്മിപ്പിക്കുകയും അരൂപി നൽകുന്ന ഐക്യത്തിലേക്ക് നമ്മെ നയിക്കയും ചെയ്യട്ടെ!