ഫാ. ലിബിൻ കൂമ്പാറ ഒ. പ്രേം
പെസഹാ കുഞ്ഞാടായ ഈശോയിൽ അനുഗ്രഹിക്കപെട്ടവരെ, ഏവർക്കും പെസഹാതിരുനാളിൻ്റെ പ്രാർത്ഥനമംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു. കൊറോണ വയറസിൻ്റെ സംഹാരതാണ്ഡവത്താൽ ഭയചകിതരായി സ്വയം നമ്മെതന്നെ ഭവനങ്ങളിൽ സുരക്ഷിതരാക്കിയ കാലഘട്ടത്തിനു മരണ ഗന്ധമുണ്ടായിരുന്ന ആദ്യത്തെ പെസഹയുമായിഅഭേദ്യ ബന്ധമുണ്ടായിരുന്നതായി ഇന്ന്നാം തിരിച്ചറിയുകയാണ്.
രണ്ടു വർഷങ്ങൾക്കു മുൻപ് കൊറോണ വയറസിന്റെ രൂപത്തിൽ സംഹാരദൂതൻ വിവിധ രാജ്യങ്ങളിലൂടെ രക്തം കുടിച്ചുകടന്നുപോയപ്പോൾ ആദ്യത്തെ പെസഹാ സംഹാരദൂദൻ വാളുമായി ഈജിപ്തിലൂടെ കടന്നുപോയ ആദ്യ പെസഹാരാത്രിയിൽ ഈജിപ്തിലെ ഭവനങ്ങളിൽ ആദ്യജാതരുടെമേൽ മരണം കഴുകനെപ്പോലെ പറന്നിറങ്ങി. ഇസ്രായേൽ ഭാവനകളിലാകട്ടെ പെസഹാ കുഞ്ഞാടുകളാണ് പിടഞ്ഞു മരിച്ചത്.
കൊല്ലപ്പെട്ട കുഞ്ഞാടിൻ്റെ രക്തം വാതിൽ പടിയിൽ അടയാളം തീർത്തപ്പോൾ മരണത്തിൻ്റെ കഴുകൻ ഇസ്രായേൽ ഭാവനകളെ വലംവച്ച് പറന്നു പോയി. സംഹാരദൂതനായി രോഗങ്ങളും, പകർച്ചവ്യാധികളും മറ്റും നമ്മെ ആക്രമിക്കുമ്പോൾ കുഞ്ഞാടിൻ്റെ , കൊല്ലപ്പെട്ട കുഞ്ഞാടിൻ്റെ രക്തം നമ്മെ രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. സുഖജീവിതങ്ങൾക്ക് മുന്നിൽ ദൈവത്തെ മറന്നു പോകുന്ന ആധുനിക തലമുറക്കുമുന്പിൽ സ്നേഹമായി നമ്മിലേക്കുവരുന്ന പെസഹാക്കുഞ്ഞാടിൻ്റെ കറയറ്റ സ്നേഹം തന്നെയായ സ്നേഹമാണ് പെസഹാവ്യാഴത്തിൻ്റെ മുഖ്യസന്ദേശം.
തനിക്കുസ്വന്തമായവരെ അവസാനംവരെ സ്നേഹിക്കുന്ന ഈശോയെ അവതരിപ്പിച്ചുകൊണ്ടാണ് യോഹന്നാൻ സുവുശേഷകൻ തൻ്റെ വിവരണം ആരംഭിക്കുന്നത്.
സ്നേഹവുമായി ബന്ധപ്പെട്ട മൂന്നുവസ്തുതകൾക്കാണ് പെസഹാ വ്യാഴം ഊന്നൽ നൽകുന്നത്.
-ഒന്നാമതായി സ്നേഹത്തിൻ്റെ അടയാളമായ കാലുകഴുകൾ
-രണ്ടാമതായി സ്നേഹത്തിൻ്റെ കൂദാശയായ വി. കുർബാന സ്ഥാപനം
-മൂന്നാമതായി സ്നേഹത്തിൻ്റെ കല്പന നൽകുന്ന രംഗം.
-സ്നേഹത്തിൻ്റെ അടയാളം – കാലുകഴുകൽ
പെസഹവിരുന്നിനുള്ള വഴിയിൽ തങ്ങളിൽ വലിയവനാരാണെന്നു തർക്കിച്ച ശിഷ്യർ ഓരോരുത്തർക്കും വലിയവൻ താൻ തന്നെയെന്ന ഉത്തരം വേഗത്തിൽ ലഭിക്കുകയാ …വലിയവരായി സ്വയം പരിഗണിച്ചിരുന്നതിനാൽ ചെറിയവനായി ഗുരുവിന്റെ പാദം കഴുകുവാൻ ശിഷ്യരിൽ ആരും ശേഷിച്ചില്ല. യഹൂദ പാരമ്പര്യമനുസരിച്ചു ഭക്ഷണത്തിനുമുന്പുള്ള പാദഷാളനം അനിവാര്യമാണ് എന്ന വസ്തുതയും മറന്നാണ് കാലിലെ പൊടിയെക്കാളും കനത്തിൽ അഹന്തയുടെ അഴുക്കുമായി ശിഷ്യന്മാർ വിരുന്നിനു ഇരുന്നത്.
ഈ അഹന്തയെ തിരുത്തൻ തന്നെയാ യേശുകാലുകഴുകാനായിഒരുങ്ങുന്നത്. സ്വർഗ്ഗത്തിലും ഭൂമിയിലുംഉള്ള സകലഅധികാരവും പിതാവ് ഭരമേല്പിച്ച പുത്രൻ ഒരു അടിമയെപ്പോലെ കാലുകഴുകാൻ മുതിരുകയാണ്. ഭാര്യ ഭർത്താവിന്റെയും, മക്കൾ മാതാപിതാക്കളുടെയും, ശിഷ്യർ ഗുരുവിന്റെയും കാലു കഴുകുന്ന പാരമ്പര്യം യഹൂദർക്ക് പരിചിതമായിരുന്നു. തന്മൂലം യേശുവിന്റെ ഈ പ്രവർത്തിയെ ഒരു കുടുംബ പശ്ചാത്തലത്തിൽ വ്യഖ്യനിക്കാനാവും.
സഭയിൽ ആധിപത്യത്തിൻ്റെയോ അഹന്തയുടെയോ സംസ്കാരം വളരരുത് എന്ന് ക്രിസ്തുവിനു നിർബന്ധമുണ്ടായിരുന്നു. അഹന്തയും ആധിപത്യവും വർദ്ധമാനമാക്കുമ്പോൾ സഭക്കും, കുടുംബങ്ങൾക്കും വ്യക്തികൾക്കും ക്രിസ്തുവുമായുള്ള ബന്ധം നഷ്ടമാകുന്നു. ക്രിസ്തിയസ്നേഹം പ്രകടമാകേണ്ടത് എളിമയുടെ മാർഗത്തിലൂടെയാവണം എന്ന സന്ദേശമാണ് ആദ്യമായ് ഈശോ, പെസഹകുഞ്ഞാടായ ഈശോ നൽകുക.
–സ്നേഹത്തിൻ്റെ കൂദാശ
എളിമയുടെ സ്നേഹം കൂദാശയായതാണ് വി.കുർബാന. പെസഹാ വ്യാഴാഴ്ചയെ അനശ്വരമാക്കുന്നത് വി. കുർബാനയുടെ സ്ഥാപനവും, പൗരോഹിത്യ സ്ഥാപനവുമാണ്. ക്രിസ്തീയ ആരാധനാലയങ്ങൾ ദൈവാലയമായതു വി. കുർബാനയുടെ സാന്നിധ്യം വഴിയാണ്. വി. കുർബാനയെ ജീവൻ്റെ അപ്പംഎന്നാണ് സുവിശേഷകൻ വിശേഷിപ്പിക്കുന്നത്. ജീവിക്കാൻ ഏറ്റവും അനിവാര്യമായതിൽപെട്ടതാണ് അപ്പം. അപ്പത്തിന് വേണ്ടിയുള്ള അങ്കലാപ്പാണല്ലോ ജീവിത വ്യഗ്രതയുടെ അടിസ്ഥാനം. മനുഷ്യന്റെ രണ്ടാമത്തെ വ്യഗ്രത മരണഭീതിയാണ്.
മരണത്തെ അകറ്റി നിർത്താൻ മനുഷ്യൻ എന്തെല്ലാമാണ് ചെയ്തുകൂട്ടുന്നത്. അമരനാകാനുള്ള നര മോഹത്തിന്റെ ഏക മാർഗമായാണ് ഈശോ വി. കുർബാന സ്ഥാപിക്കുന്നത്. ചുരുക്കത്തിൽ മനുഷ്യൻ്റെ അടിസ്ഥാനപരമായ രണ്ടു വ്യഗ്രതകൾക്കുള്ള ഉത്തരമായാണ് ഈശോ വി. കുർബാന സ്ഥാപിച്ചത്.
-മൂന്നാമതായി ഇത് സ്നേഹത്തിൻ്റെ കല്പനയാണ്
പെസഹാവ്യാഴത്തിനു മോണ്ടി തെസ്ഡേ എന്ന പേര് ലഭിക്കാനുള്ള കാരണം സ്നേഹത്തിൻ്റെ കല്പനയാണ്. മോണ്ടി എന്ന വാക്കിന് കല്പന എന്നാണ് അർഥം. പത്തു കല്പനകളെയും യഹൂദരുടെ അറുന്നൂറ്റിപതിമൂന്നു നിയമങ്ങളെയും യേശു എന്ന ഒറ്റ വക്കിൽ സംഗ്രഹിച്ചതാണ് സ്നേഹം. ഈശോ സ്നേഹിച്ചതുപോലെ സ്നേഹിക്കുവാനാണ് പുതിയ കൽപ്പനയിൽ ഈശോ ആവശ്യപ്പെട്ടത്.
എന്തായിരുന്നു ഈശോയുടെ സ്നേഹത്തിൻ്റെ പ്രത്യേകതകൾ
-അവസാനം വരെയും സ്നേഹിക്കുന്ന സ്നേഹമായിരുന്നു അത്
-ശത്രുവിനോടും ക്ഷമിക്കുന്ന സ്നേഹം
-അപരനെ ആദരിക്കുന്ന എളിമയുടെ സ്നേഹം
-വ്യവസ്ഥയില്ലാത്ത സ്നേഹം
-പ്രതിഫലം പ്രതീക്ഷിക്കാത്ത സ്നേഹം
-നിന്റെ ഉറ്റവരും, നിന്റെ ജീവിതത്തിൻ്റെ എല്ലാമെല്ലാമെന്നു നീ കരുതിയവർ പോലും നിന്നെ തിരസ്കരിക്കുമ്പോൾ നിന്നെ മാറോടണച്ചുനിൻ്റെ മുറിവുണക്കുന്ന സ്നേഹം.
-പെസഹാ തരുന്ന രണ്ടാമത്തെ ചിന്ത -പെസഹാ ഒരു യാത്രയാണ് എന്നതാണ്.
രണ്ടു യാത്രകൾ നമ്മൾ ഈ പെസഹായിൽ വിചിന്തനത്തിനു വിഷയമാകുന്നു.
-ഒന്നാമതായി പെസഹാതിരുനാളിനു ശേഷം സ്തോത്ര ഗീതം ആലപിച്ചു ഒലിവുമലയിലേക്കു യാത്രയാകുന്ന യേശു. ഈ യാത്രയിൽ താൻ അനുഭവിക്കുവാൻ പോകുന്ന സഹനങ്ങളുടെ ഉൾപ്പൊരുൾ അവിടുത്തേക്കറിയാമായിരുന്നു. ഈ ആനപാത്രം അകറ്റുവാൻ അവിടുന്ന് യാചിക്കുമ്പോഴും പിതാവിൻ്റെ ഹിതം തിരിച്ചറിയുന്ന യേശു. ഗാദ്സെമെൻ തോട്ടത്തിൽ രക്തം വിയർത്തു പ്രാര്ഥിക്കുമ്പോഴും ആ സഹനങ്ങൾക്കുളളിലുള്ള ദൈവഹിതം അവിടുന്ന് തിരിച്ചറിഞ്ഞു …..
-രണ്ടാമതായി യൂദാസിൻ്റെ യാത്രയാണ് …
അന്നം തന്നവൻ ദൈവമാണ് തിരിച്ചറിയാൻ മറന്നു പോയ യൂദാസ് . മൂന്നുവർഷം ഉണ്ടും ഉറങ്ങിയും കൂടെ നടന്നവനെ വഞ്ചിച്ചുകൊണ്ടുള്ള യാത്ര. ആ യാത്രയുടെ പര്യവസാനം മരക്കൊമ്പുകളിൽ ഒതുങ്ങി തീരുകയാ. അപ്പം ഭക്ഷിച്ചു, പിതാവിന്റെ ഹിതം തിരിച്ചറിഞ്ഞ യേശു ഒരു മരത്തിലൂടെ, കുരിശിലൂടെ രക്ഷനമുക്ക് നല്കുകയാ.
എന്നാൽ അന്നം തന്ന ഗുരുവിനെ ചതിച്ച യൂദാസ് ഒരു മരക്കൊമ്പിൽ തൂങ്ങിചാവുന്നു.
പ്രിയരേ അനുദിനം വി. കുർബാന സ്വീകരിച്ചിട്ടു നാം നടത്തുന്ന യാത്രകൾ എപ്രകാരമാണ്.
ഈ പെസഹാ ഒരു കടന്നുപോവലാവട്ടെ, എന്നെ ആത്മാർത്ഥമായി സ്നേഹിച്ചവരെ ഞാൻ മറന്നു അവരിലെ ദൈവത്തെ തിരിച്ചറിയാൻ മറന്നു, അവരിലെ സ്നേഹത്തെ ചൂഷണം ചെയ്തു അവരെ വേദനിപ്പിച്ചുഞാൻ നടത്തിയ യാത്രകളുടെ കടന്നുപോകൽ. എൻ്റെ ജീവിത പങ്കാളിയെയും മക്കളെയും സ്നേഹിക്കാൻ മറന്നുഞാൻ നേട്ടങ്ങൾക്കു പിറകെ പോയ യാത്രകളുടെ കടന്നു പോകലുകൾ.
അന്നം മറന്നു ലോക സുഖത്തിൻ്റെ പിറകെ പോയി പരാജിതനായതിന്റെ ഒരു കടന്നു പോകലാവട്ടെ ഈ പെസഹാ. ഞാൻ മൂലം വേദനിക്കേണ്ടി വന്നവരുടെ പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് അവരോടു ആത്മാർത്ഥമായി പറയാം ദൈവം സ്നേഹമാണെന്ന് ഞാൻ ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ഏവർക്കും പെസഹായുടെ പ്രാർത്ഥന മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു.