അന്തോണി വർഗീസ്
ഇതിൽ എന്റെ കുറച്ചു ചോദ്യങ്ങളും വെക്തമായ സംശയങ്ങളുമുണ്ട്…. സംശയങ്ങളല്ല സത്യങ്ങൾ…. അറിയണം നിങ്ങൾ അദാനി വിലക്ക് വാങ്ങിയ ഈ ഭായിമാരുടെ നാറിയ കള്ളക്കളികൾ…. വിഴിഞ്ഞം തുറമുഖം പദ്ധതിയുടെ അവിശുദ്ധ കച്ചവടം നടന്ന അന്നുമുതലേ ഇവർ ഒറ്റക്കൊറ്റക്കല്ല ഒറ്റകെട്ടാണ്…. എല്ലാവർക്കും എല്ലാം അറിയാം എന്നിട്ടാണ് ഇവർ ഒന്നും അറിയാത്ത മട്ടിൽ നടന്നത്…. കണ്ടാൽ ഒരു അമ്മ പെറ്റ മക്കളാണെന്നെ പറയൂ…. കണ്ടില്ലേ അവരുടെ സ്നേഹവും ഐക്യവും ഒത്തൊരുമയും…. ഭായ്… ഭായ്… ഇപ്പോഴെങ്കിലും മനസ്സിലായല്ലോ എല്ലാവരും കടലിന്റെ മക്കൾക്കെതിരെയും അവർ നടത്തുന്ന അതിജീവന സമരത്തിനെതിരെയും ഒറ്റക്കെട്ടാണെന്ന്….
ഈ നാറിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനസേവകരെന്ന് സ്വയം പട്ടം ചാർത്തുന്ന എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലെയും രാഷ്ട്രീയ പുംഗവന്മാരും, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സാധാരണക്കാരനായിരുന്ന ഗൗതം അദാനി ആർഎസ്എസ് പ്രവർത്തനങ്ങളിൽ ചേർന്ന് പ്രവർത്തിക്കുകയും മോദി സ്തുതിപാടകനായി തീർന്നതിന്റെ ഫലമായി ഇന്ന് ലോക കോടീശ്വരന്മാരിൽ രണ്ടാമനായ അദാനിയുടെ പണച്ചാക്കുകൾ കണ്ട് കണ്ണു മഞ്ഞളിച്ച ഈ ജനവഞ്ചകർ അദാനിക്കുവേണ്ടി ഒരു സമൂഹത്തെ മുഴുവനെയും തിരുവനന്തപുരത്തെ തീരദേശത്തെ മുഴുവനെയും കൊലയ്ക്ക് കൊടുക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കുവേണ്ടി കടലിനെയും തീരദേശത്തെ മുഴുവനെയും വിറ്റുതുലച്ചതില് ഇവരെല്ലാം ഒറ്റക്കെട്ടാണെന്നും എല്ലാവർക്കും ബോധ്യമായി തുടങ്ങി….
ഇതിനുവേണ്ടി എല്ലാവരും ഒരേ മനസ്സോടെ ഒരു ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു…. ഇവിടെ ഇവർക്ക് ഈയൊരു കാര്യത്തിൽ പരസ്പരം ശത്രുതയുമില്ല പകയുമില്ല…. ഈയൊരു കാര്യത്തിൽ മാത്രം ഇവർക്ക് ആശയവ്യത്യാസങ്ങളില്ല…. ഇവർക്ക് ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ തീരത്തെയും തീരജനതയെയും കടലിനെയും വിറ്റ് തുലയ്ക്കുക സ്വന്തം പോക്കറ്റ് നിറയ്ക്കുക…. ഇതിൽ അപരൻ നശിച്ചാലെന്ത് നശിച്ചില്ലെങ്കിലെന്ത്…. മരിച്ചാലെന്ത് മരിച്ചില്ലെങ്കിലെന്ത്…. ഇവർക്ക് പണം മാത്രം കിട്ടിയാൽ മതി…. സ്വന്തം പോക്കറ്റ് നിറച്ചാൽ മാത്രം മതി….
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബുവും അദാനിയും അദാനിയുടെ സംഘവും കൂടി ബാബുവിന്റെ വീട്ടിലെ അടുക്കളയിൽ വച്ച് രഹസ്യമായി കടലിനെയും തീരത്തെയും തീരജനതയെയും അവരുടെ സംസ്കാരങ്ങളെയും തൊഴിലിനെയും തൊഴിലിടങ്ങളെയും കളിസ്ഥലങ്ങളെയും കൊലയ്ക്ക് കൊടുത്തുകൊണ്ട് വിറ്റു തുലച്ചത് ആരുടെയും അറിവ് സഹായമോ ഇല്ലാതെയാണ് എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മണ്ടത്തരം….
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭരണ പ്രതിപക്ഷ നേതാക്കളുടെയും എല്ലാ ലൊട്ടുലൊടുക്ക് രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും എംപിമാരുടെയും എന്തിന് താഴെത്തട്ടിൽ കിടക്കുന്ന പഞ്ചായത്ത് മെമ്പർമാരുടെപോലും അറിവോടും സമ്മതത്തോടും സഹായത്തോടുകൂടി തന്നെയാണ് അദാനിക്ക് ഈ കടലിനെയും തീരത്തേയും തീരെ ജനതയെയും വിറ്റുത്തുലച്ചത്…. എല്ലാവരുടെയും ലോക്കൽ നേതാക്കളുടെ പോലും പോക്കറ്റ് നിറഞ്ഞുകവിഞ്ഞു ഈയൊരു കച്ചവടത്തിന്റെ ലാഭത്താൽ…. അതുകൊണ്ട് ഇവർക്ക് കാണിക്കാതിരിക്കാൻ പറ്റില്ലല്ലോ…. ആ കാണിക്കുന്ന നന്ദിയാണല്ലോ ഇപ്പോൾ കണ്ടുവരുന്നത്….
ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ ബാബുവിന്റെ വീട്ടിൽ വച്ച് നടത്തിയ അദാനിയുമായുള്ള ഈ കച്ചവടത്തിൽ കോൺഗ്രസ് പാർട്ടിയുടെയും കെപിസിസിയുടെയും അനുവാദമോ സഹായമോ ഇല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ???? നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ, ഇനിയെങ്കിലും നിങ്ങൾ വിശ്വസിച്ചേ പറ്റൂ…. ആരെയും അറിയിക്കാതെ കെപിസിസിയെയും കോൺഗ്രസ് പാർട്ടിയെയും പോലും അറിയിക്കാതെ അന്ന് ഇങ്ങനെയൊരു അവിശുദ്ധ കച്ചവടം നടന്നപ്പോൾ എന്തുകൊണ്ട് ഈ പറഞ്ഞ കോൺഗ്രസും കെപിസിസിയും ഒരക്ഷരംപോലും എതിർത്ത് സംസാരിച്ചില്ല????
എന്തുകൊണ്ട് ആ കോൺട്രാക്ടർ ക്യാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടില്ല എന്നു മാത്രമല്ല ഒന്ന് സമ്മർദ്ദം ചെലുത്തുക പോലും ചെയ്തില്ല…. അതിന്റെ അർത്ഥം ഇവരുടെ അനുവാദത്തോടെയും സഹായത്തോടെയും തന്നെയാണ് ഈ അവിശുദ്ധ കച്ചവടം നടന്നിട്ടുള്ളത്…. ഇന്ന് ഈ പറഞ്ഞവർ പ്രതിപക്ഷത്ത് ആയിരിക്കുമ്പോൾ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഒരക്ഷരംപോലും വായ് തുറക്കാതെ മിണ്ടാതിരിക്കുന്നതിന്റെ അർത്ഥമെന്താണ്???? ഈ പറഞ്ഞതൊക്കെ തന്നെയാണ് കാരണം…. നിയമസഭയ്ക്കകത്തും പുറത്തും അൽപ്പമെങ്കിലും സംസാരിക്കുന്നത് പ്രതിപക്ഷ നേതാവായ വി ഡി സതീശൻ മാത്രമാണ്….
അദ്ദേഹം അത് സംസാരിക്കുന്നുണ്ട് എങ്കിലും രണ്ടു വള്ളത്തിൽ കാലു ചവിട്ടിയുള്ള അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത സംസാരങ്ങളാണ് നടത്തുന്നത്…. സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക അതിന് സർക്കാർ ഇടപെടുക അവരെ പുനരധിവിസിപ്പിക്കുക എന്നുമാത്രം പറഞ്ഞു ഒളിച്ചു കളിക്കുന്നതല്ലാതെ സമരസമിതി മുന്നോട്ടുവയ്ക്കുന്ന ഏഴ് ആവശ്യങ്ങളെ കുറിച്ചോ അതിൽ പ്രധാനമായി ഏഴാമത്തെ ആവശ്യത്തെക്കുറിച്ച് അധികമൊന്നും സംസാരിക്കാതെ എല്ലായിടത്തും ഒഴിഞ്ഞു മാറുന്നുണ്ട്…. ഇതും ഇവരുടെ കൂട്ടായ തീരുമാനങ്ങളിൽ നിന്നുമുണ്ടായ തിരക്കഥകളിൽ ഒന്നുതന്നെയാണ്….
പ്രതിപക്ഷ നേതാവായിരുന്നിട്ട് എങ്ങനെയെങ്കിലും സംസാരിച്ചില്ലെങ്കിൽ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുമെന്ന് ഭയമാണ് ഇതിന് കാരണം…. എന്തിന്, അതിജീവനത്തിന് വേണ്ടി പോരാടുന്ന കടൽ മക്കളുടെ സമരത്തിന് എതിരായി സമരം ചെയ്യുന്ന ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ സമരത്തിന്റെ മുന്നണി പോരാളിയായി അവിടുത്തെ കൗൺസിലറും കോൺഗ്രസ് ലീഡറുമായ ഓമനയും മുന്നിൽ തന്നെയുണ്ട് എന്ന കാര്യം കോൺഗ്രസ് പാർട്ടിയെയും കെപിസിസിയും ഡിസിസിയും പ്രതിപക്ഷ നേതാവും അറിയാത്ത കാര്യമായിരിക്കില്ല….
ഇവരുടെ എല്ലാവരുടെയും അറിവും മൗനസമ്മതവും അതിനുണ്ട് അതുകൊണ്ടുതന്നെയാണ് ബിജെപി ആർഎസ്എസ് സമരങ്ങളുടെ മുന്നണി പോരാളിയായി അദ്ദേഹം പ്രവർത്തിക്കുന്നത്…. ഇനി ഒരുപക്ഷേ അറിവും സമ്മതവും ഇല്ലായെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് തന്നെ അദ്ദേഹത്തെ വിലക്കാമല്ലോ???? എന്തുകൊണ്ട് കോൺഗ്രസ് ഇതുവരെ അതിനു തയ്യാറായില്ല???? ചിന്തിക്കുക സുഹൃത്തുക്കളെ ചിന്തിക്കുക മത്സ്യത്തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടി ഇവർ ഒന്നാണ് ഒറ്റക്കെട്ടാണ്….
ഇനി, ഈ അവിശുദ്ധ കച്ചവടം നടക്കുന്ന സമയത്തെ പ്രതിപക്ഷം ആയിരുന്ന ഇന്നത്തെ ഭരണപക്ഷവും, അന്നത്തെ സിപിഎം സംസ്ഥാന പ്രസിഡന്റും ഇന്നത്തെ കേരളത്തിന്റെ ക്യാപ്റ്റനെന്ന് സ്വയം അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാർട്ടികളും പാർട്ടി പത്രങ്ങളും ചാനലുകളും സൈബർ സഖാക്കളും ലോക്കൽ നേതാക്കളും ഈ കച്ചവടത്തിനെതിരെ രംഗത്തുവന്നത് എല്ലാവർക്കും അറിയാവുന്ന ഒരു പച്ചയായ സത്യമാണ്…. അതും 6000 കോടിയുടെ അഴിമതി ആരോപണവുമായിട്ടാണ് അന്നത്തെ സിപിഎം സംസ്ഥാന പ്രസിഡന്റും ഇന്നത്തെ മുഖ്യമന്ത്രിയുമായ ശ്രീ പിണറായി വിജയനും പാർട്ടി പത്രങ്ങളും ചാനലുകളും രംഗത്ത് വന്നത്….
ഇതിനെ ഏറ്റുപിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ലോക്കൽ നേതാക്കളും സൈബർ സഖാക്കളും രംഗത്ത് വന്നതും രംഗം ഉഷാറാക്കിയതും കേരളത്തിലെ ഓരോരുത്തർക്കും അറിയാവുന്ന കാര്യമാണ്…. മത്സ്യത്തൊഴിലാളികളെ രക്ഷിക്കാം എന്ന വ്യാജേനെ അന്ന് ഈ ആരോപണവുമായി വന്ന അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും ഇന്നത്തെ മുഖ്യമന്ത്രിയുമായ ശ്രീ പിണറായി വിജയനും തൊഴിലാളി പാർട്ടികളെന്ന് സ്വയം അവകാശപ്പെടുന്ന ഫാസിസ്റ്റ് ചിന്താഗതിയുള്ള കോർപ്പറേറ്റ് പാർട്ടിയുമായ കമ്മ്യൂണിസ്റ്റ് പാർട്ടികളും പാർട്ടി പത്രങ്ങളും ചാനലുകളും സൈബർ സഖാക്കളും ലോക്കൽ നേതാക്കളും മത്സ്യത്തൊഴിലാളികളോടുള്ള സ്നേഹം കൊണ്ടാണ്, ഞങ്ങളോടുള്ള പരിഗണന കൊണ്ടാണ്, ഞങ്ങളെ ചേർത്തുപിടിക്കാനാണ് എന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അവിടെയും നിങ്ങൾക്കെല്ലാവർക്കും കേരളക്കര മുഴുവനും തെറ്റുപറ്റി….
എന്തിന്, ഈയൊരു കാര്യത്തിൽ ഇവരാൾ മത്സ്യത്തൊഴിലാളികളും വഞ്ചിക്കപ്പെട്ടു…. മത്സ്യത്തൊഴിലാളികളോടുള്ള സ്നേഹം കൊണ്ടാണ്, മത്സ്യത്തൊഴിലാളികളോടുള്ള പരിഗണന കൊണ്ടാണ്, ഞങ്ങളെ ചേർത്ത് പിടിക്കാൻ അവർ വന്നതെങ്കിൽ, വലിയൊരു ദുരന്തത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കാനാണ് അവർ അന്ന് പ്രതിഷേധവുമായി വന്നതെങ്കിൽ പിന്നെ എന്തിനാണ് ഇന്ന് അവർ അധികാരത്തിൽ കയറിയപ്പോൾ മലക്കം മറിയുന്നതും, അന്ന് ഉമ്മൻചാണ്ടി സർക്കാരിനെതിരെ അവർ ഉന്നയിച്ച വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട 6000 കോടിയുടെ അഴിമതി ആരോപണത്തിനെതിരെ നേർവിപരീതമായി പ്രവർത്തിക്കുന്നതും, ഇപ്പോൾ ഈ വിഷയത്തിൽ അതിജീവനത്തിനുവേണ്ടി പോരാടുന്ന മത്സ്യത്തൊഴിലാളികളെ അടിച്ചമർത്താനും നിർവീര്യമാക്കാനും നോക്കുന്നതും കൊലയ്ക്ക് കൊടുക്കുന്നതും????
ഇവർക്ക് ഈ കച്ചവടത്തിൽ പങ്കില്ലാത്തതുകൊണ്ടാണോ???? അങ്ങനെ പങ്കില്ല എങ്കിൽ പിന്നെ എന്തുകൊണ്ട് അന്ന് അവർ ഉന്നയിച്ച 6000 കോടിയുടെ അഴിമതി ആരോപണത്തിന് നേർ വിപരീതമായി ഇപ്പോൾ പ്രവർത്തിക്കുന്നതും, എന്തുവിലകൊടുത്തും ഇത് ഞങ്ങൾ നടപ്പിലാക്കും എന്ന് വാശിപിടിക്കുന്നതും???? ഈ കച്ചവടത്തിൽ ഇവർക്ക് പങ്കില്ലാത്തതുകൊണ്ടാണോ???? ഈ അവിശുദ്ധ കച്ചവടത്തിന് അന്നത്തെ സർക്കാറിന് അന്നത്തെ പ്രതിപക്ഷം കൂടിയായിരുന്ന ഇവരുടെ സമ്മതവും സഹായവും ഇല്ലാത്തതുകൊണ്ടാണോ???? അന്ന് അവർ ഉമ്മൻചാണ്ടി സർക്കാരിനെതിരെ ഉന്നയി ചാരായം കോടിയുടെ അഴിമതി ആരോപണം ഇപ്പോൾ പോലും ഇവർ പിൻവലിച്ചിട്ടുള്ള എന്നുള്ളത് മറ്റൊരു സത്യാവസ്ഥ….
എന്നിട്ടാണ് ഇപ്പോഴും അതിനു നീർവിപരീതമായി ഈ സർക്കാർ കടലിന്റെ മക്കൾക്കെതിരെ, ഞങ്ങളുടെ കടലിനും തീരത്തിനുമെതിരെ, തൊഴിലിനും തൊഴിലുടങ്ങൾക്കുമെതിരെ, ഞങ്ങളുടെ സംസ്കാരങ്ങൾക്കും ആവാസ വ്യവസ്ഥയ്ക്കുമെതിരെ പ്രവർത്തിച്ചു വരുന്നത്…. ഇതിൽ നിന്നു തന്നെ വ്യക്തമല്ലേ ഈ അവിശുദ്ധ കൂട്ടുകെട്ടിലും കച്ചവടത്തിലുമുള്ള ഇവരുടെ പങ്കാളിത്തം എത്രമാത്രം വലുതാണെന്ന്…. എന്തുകൊണ്ട് അന്ന് 6000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ അതിനെയും പൊക്കിപ്പിടിച്ചു കൊണ്ടുവന്ന പാർട്ടി പത്രമുൾപ്പെടെയുള്ള പത്രമാധ്യമങ്ങളും കൈരളി ചാനലും മറ്റു വാർത്ത ചാനലുകളും സൈബർ സഖാക്കളും തൊഴിലാളി പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടികളും ലോക്കൽ നേതാക്കളും ശിങ്കിടികളും ഇന്നത് തിരുത്തികുറിക്കുന്നത്????
ക്യാപ്റ്റനെ പോലെ അതിനു നേർ വിപരീതമായി പ്രവർത്തിക്കുന്നത്???? പെരുമാറുന്നത്???? സോറി, മറന്നുപോയി ക്യാപ്റ്റൻ പറയുന്നതനുസരിച്ചല്ലേ ടീമംഗങ്ങൾക്ക് പ്രവർത്തിക്കാനും പറയാനുമാകു…. അന്നും ഇന്നും ക്യാപ്റ്റൻ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുകയും കളിക്കുകയും ചെയ്യുന്നവരാണ് നിങ്ങളോരോരുത്തരുമെന്ന് ഇതിലൂടെ തന്നെ വ്യക്തമാക്കിത്തരുന്നു…. ഇപ്പോൾ തന്നെ ഈ ക്യാപ്റ്റനും സംഘവും പൊട്ടിപ്പൊളിയുന്ന ഓരോ കള്ളത്തരങ്ങളുമായി വരുമ്പോൾ അതിനെ പൊക്കിപ്പിടിച്ചു കൊണ്ടുവരികയല്ലേ നിങ്ങൾ???? ക്യാപ്റ്റന്റെ കയ്യിൽ ഇരിക്കുന്ന റിമോട്ട് കൺട്രോൾ അനുസരിച്ച് ചലിക്കുന്നവരും പാവകളാണ് ഇവറ്റകളെന്ന് വ്യക്തമായി തന്നെ ഈ സംഭവങ്ങൾ ഓരോന്നും പഠിപ്പിച്ചു തരുന്നു….
പിന്നെ ബിജെപി, ഇവരെക്കുറിച്ച് പറയേണ്ടതില്ലല്ലോ???? കേന്ദ്രം ഭരിക്കുന്നത് ഇവരാണല്ലോ???? ഇവരുടെ രാജാവായ നരേന്ദ്രമോദിയുടെ ഉറ്റ ചങ്ങായി ആണല്ലോ ഈ ഗൗതമദാനി അപ്പോൾ പിന്നെ ബിജെപിക്കാർക്കെല്ലാവർക്കും അദാനിയുമായി ബൈ ബൈ ബന്ധമല്ലേ കാണുകയുള്ളൂ…. മോദിയുടെ പിൻബലത്തിൽ ഒരു സാധാരണക്കാരനായിരുന്ന ഒരു അദാനി ഇത്രയും വളർന്നിട്ടുണ്ടെങ്കിൽ ആ അദാനിക്കൊന്ന് വേദനിച്ചാൽ ഇവർക്കും വേദനിക്കും അതല്ലേ ഇപ്പോൾ കണ്ടുവരുന്നത്…. പിന്നെ പണക്കിഴികളും അതാത് സമയങ്ങളിൽ കിട്ടുമ്പോൾ അദാനിയെ ഇവർക്ക് മറക്കാനാകുമോ???? വിട്ടുകളയാൻ ആകുമോ???? അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ ആകുമോ???? അതല്ലേ ഇപ്പോൾ കണ്ടുവരുന്നത്….
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന ഈ അവിശുദ്ധ കച്ചവടത്തിൽ എത്രമാത്രം വലുതാണെന്ന് അന്നത്തെ കേരള ബിജെപി ഘടകത്തിന്റെ നിസ്സംഗതയിൽ നിന്നും ഇന്നത്തെ കേരള ബിജെപി ഘടകത്തിന്റെയും വെങ്ങാനൂർ ഗോപന്റെ നേതൃത്വത്തിലുള്ള കോവളം ബിജെപി ഘടകത്തിന്റെയും പ്രവർത്തികളിൽ നിന്നും വാക്കുകളിൽ നിന്നും മത്സ്യത്തൊഴിലാളി സമരത്തിനെതിരെ അവർ നയിക്കുന്ന സമരങ്ങളിൽ നിന്നും തന്നെ വ്യക്തമല്ലേ????പിന്നെ ലൊട്ടുലൊടുക്ക് പാർട്ടികളുടെ ഈ വിഷയത്തിലുള്ള മൗനവും നിസ്സംഗതയും ഈ കച്ചവടത്തിലുള്ള അവരുടെ പങ്കാളിത്തം ഉണ്ട് എന്നത് വ്യക്തമാക്കിത്തരികയല്ലേ ഈ സംഭവങ്ങൾ ചെയ്യുന്നത്????
ഇന്നാളുകൾ വരെ മത്സ്യത്തൊഴിലാളി സമരത്തിനെതിരെ പരസ്യമായി രംഗത്ത് വരാത്ത ഇവർ, ഇപ്പോൾ പണി പാലും വെള്ളത്തിൽ കിട്ടുമെന്നായപ്പോൾ ആദ്യം ബിജെപി കണ്ടതും സമരത്തിനെതിരെ ഒറ്റയ്ക്ക് പരസ്യമായി രംഗത്ത് വന്നുവെങ്കിൽ ഇപ്പോൾ; ഈ പറയുന്നവരെല്ലാവരും കൂടി ( കോൺഗ്രസ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി, ബിജെപി, ) ഒറ്റക്കെട്ടായി ഒന്നിച്ച് കൈകൾ കോർത്ത് ഒരു മനമായി ഒരു ആശയവുമായി ഒരു മുദ്രാവാക്യവുമായി പരസ്യമായി രംഗത്ത് വരികയല്ലേ…. ഇവരോടൊപ്പം മൗനമായി ലൊട്ടുലൊടുക്ക് പാർട്ടികളും രംഗത്തുണ്ട്…. എപ്പോഴെങ്കിലും മനസ്സിലായില്ലേ, ഇവർക്കെല്ലാവർക്കും ഇതിൽ വലിയ പങ്കുകളാണുള്ളതെന്ന്???? ഇവരുടെയെല്ലാം അറിവും സഹായവും സമ്മതവും ഈ കച്ചവടത്തിന് പിന്നിലുണ്ടെന്ന്????
അതിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ഉദാഹരണമല്ലേ മത്സ്യത്തൊഴിലാളി സമരത്തിനെതിരെ ബിജെപി നടത്തുന്ന സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലാ ഭാരവാഹിയായ ആനാവൂർ നാഗപ്പനും പാർട്ടി കൗൺസിലർ അടക്കമുള്ള കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നതും അണിചേർന്ന് സംസാരിച്ചതും…. ഇനിയെങ്കിലും തിരിച്ചറിയൂ കേരളമേ ഇവരുടെ കാപട്യങ്ങളെ…. ഇവരുടെ വഞ്ചനകളെ…. വലിച്ചെറിയൂ ഇവരുടെ മുഖംമൂടികളെ…. അദാനിക്കുവേണ്ടിയും, ഈ നാട് കുട്ടിച്ചോറാക്കുന്നതിലും, അഴിമതികൊണ്ടു മൂടുന്നതിലും, ഈ നാട് നെഞ്ചും വിറ്റുതുലയ്ക്കുന്നതിലും, കൊന്നു തള്ളുന്നതിലും, ഇവർ ഒറ്റയ്ക്കൊറ്റയ്ക്കല്ല ഒറ്റക്കെട്ടാണെന്ന്….
പുറമേ ശത്രുക്കൾ….
അകമേ അവിശുദ്ധ ബന്ധങ്ങൾ….
പുറമേ പരസ്പരം പഴികൾ ചാരി കളിക്കുന്നു….
അകമേ ആർത്തട്ടഹസിച്ചു പരസ്പരം കെട്ടിപ്പിടിക്കുന്നു, സന്തോഷിച്ചുല്ലസിക്കുന്നു….
പുറമെ ചമയങ്ങളിട്ടവരും മുഖംമൂടി ധരിച്ചവരുമാണെങ്കിൽ….
അകമേ പച്ചയായ കള്ളനാണയങ്ങളുടെ നേർക്കാഴ്ചയായി തീരുന്നവർ….
പുറമേ വികസനത്തിനുവേണ്ടി വാദിക്കുന്നവർ….
അകമേ അതിന്റെ പേരിൽ കയ്യിട്ടുവാരുന്നവർ….
പുറമേ പൊതുപ്രവർത്തകരും ജനനായകന്മാരും….
അകമേ ചതിയന്മാരും ജനവഞ്ചകരും….
പുറമേ കറകളഞ്ഞ ജീവിതം….
അകമേ കറപുരണ്ട ജീവിതം….
ഇതാണ് രാഷ്ട്രീയം….
ഇതാണ് നാടകമേ ഉലകം….
എല്ലാവരുടെയും കീശകൾ നിറഞ്ഞിട്ടുണ്ട് എന്നത് ഒരു പച്ചയായ സത്യം എന്ന് അവർ തന്നെ തെളിയിച്ചു തന്നുകൊണ്ടിരിക്കുന്നു…. അതിജീവനത്തിനു വേണ്ടി പോരാടുന്ന എന്റെ കടലിന്റെ മക്കളോടൊപ്പം അതിന്റെ വിജയം കാണുംവരെ ഈ കടലിന്റെ മകനും എന്നും നിങ്ങളോടൊപ്പമുണ്ടായിരിക്കും!