റോബിൻ സക്കറിയാസ്
“നിന്റ കാരുണ്യത്തിന് യഥായോഗ്യം നന്ദി പറയുവാൻ ഞങ്ങളുടെ നാവുകൾ അശക്തങ്ങളാകുന്നു…”
അഭിവന്ധ്യ പിതാവ് വിശുദ്ധ കുര്‍ബ്ബാന മധ്യെ കറിയാപ്പിയൊട് ചോദിച്ചു, മോൻ ആരെയാണ് സ്വീകരിക്കാൻ പോകുന്നതെന്ന് അറിയുമൊ എന്ന് , ഒരു സംശയവുമില്ലതെ അവൻ പറഞ്ഞു’ ഈശൊയെ ‘…..
മൂത്ത മകൻ കറിയായുടെ (Steven Zacharias) ആദ്യ കുര്‍ബ്ബാന സ്വീകരണത്തിനായും ആറാമത്തെ കുഞ് സാം ജോസഫിന്റ മാമോദിസക്കായും ഏകദേശം നാല് മാസങ്ങൾക്ക് മുൻപ് തന്നെ കുവൈറ്റിൽ നിന്നും ഞങ്ങൾ പ്രാർത്ഥിചൊരുങ്ങാൻ തുടങ്ങിയിരുന്നു.
മാമ്മോദിസയും ആദ്യ കുര്‍ബ്ബാന സ്വീകരണവും ഞങ്ങൾ നാട്ടിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. ആഗ്രഹങ്ങളുടെ കൂടെ ഞങ്ങൾ ഈശൊയൊട് ചോദിച്ചു കർമ്മങ്ങൾ ആശീര്‍വദിക്കാൻ ഞങ്ങൾക്കായി ഒരു ബിഷപ്പിനെയും ഒരുക്കണേ എന്ന്.
ആവശ്യങ്ങൾ എല്ലാം ഇടവക വികാരി ബിജു അച്ചനെ അറിയിച്ചപ്പൊള്‍ ഏറെ സന്തോഷത്തോടെ അച്ചൻ ഉത്തരവാദിത്വങ്ങൾ ഏറ്റ് എടുത്തു. ജൂലൈ 9 രണ്ടാം ശനിയാഴ്ച്ച ദിവസം ഞങ്ങൾ തിരഞെടുത്തു. മാനന്തവാടിയുടെ പിതാവ് സ്ഥലത്തില്ലാഞതിനാൽ, ഞങ്ങളുടെ കുടുംബസുഹൃത്തും ഏറ്റവും അടുപ്പവുമുള്ള പ്രിയപ്പെട്ട സെബാസ്ട്യന് അച്ഛനോട് കാര്യങ്ങൾ ധരിപ്പിച്ചു.
താമരശ്ശെരിയുടെ റെമിൻജിയൊസ് പിതാവിനൊട് ചോദിചിട്ട് അറിയിക്കാം എന്ന് പറഞ്ഞു. വിദേശത്തായിരുന്ന പിതാവുമായി അദ്ദേഹം നിരന്തരം ബദ്ധപ്പെട്ടുകൊണ്ടിരുന്നു.
അവസാന ദിവസം വരെ കുറെയെറെ ആശയക്കുഴപ്പങ്ങളും അസ്വസ്ഥതകളും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ എല്ലാം ഈശോയ്ക്ക് സമര്‍പ്പിച്ചു, അവിടുത്തെ കരങ്ങളിൽ ഏൽപ്പിച്ചു. കൃത്യ ദിവസം അര മണിക്കൂര്‍ നേരത്തെ തന്നെ പിതാവ് എത്തിച്ചേര്‍ന്നു. കുഞ്ഞു സാമിനെ കരങ്ങളിൽ എടുത്തു കൊണ്ട് ഞങ്ങളൊട് വളരെ സരസമായി സംസാരിക്കുകയും ഇടപെടുകയും ചെയ്തു.
അഭിവന്ധ്യ പിതാവെ, അങ്ങു വിശുദ്ധ കുര്‍ബ്ബാന മധ്യെ നടത്തിയ പ്രസംഗം; ജീവിതാന്ധ്യം വരെ ഞങ്ങൾ ഓർമയിൽ സൂക്ഷിക്കും. സഭയോടുള്ള ഞങ്ങളുടെ ഉത്തരവാദിത്യവും കടമയും ഇനിയും എത്രമാത്രം ഉയർത്തേണ്ടിയിരിക്കുന്നു എന്ന് ആ പ്രസംഗം ജീവിതകാലം മുഴുവൻ ഞങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.
സ്നേഹബഹുമാനപ്പെട്ട ഞങ്ങളുടെ ഇടവക വികാരി ബിജു അച്ഛൻ, അസിസ്റ്റന്റ് വികാരി അഖിൽ അച്ഛൻ , സെബാസ്റ്റ്യൻ അച്ഛൻ , ജോൺസൻ അച്ഛൻ , വിൽസൺ അച്ഛൻ, സന്തോഷ് അച്ഛൻ, മാനന്തവാടി രൂപതയിലെ മറ്റു വൈദികർ, പ്രിയപ്പെട്ട സിസ്റ്റേഴ്സ്, മാതൃവേദി, പ്രിയപ്പെട്ട കുടുംബാംഗങ്ങളെ, പുരയ്ക്കൽ – പുല്ലൻ കുടുംബാംഗങ്ങളെ, ബന്ധു മിത്രാദികളെ, സുഹൃത്തുക്കളെ, പ്രിയപ്പെട്ട സ്കൂൾ കൂട്ടുകാരെ, ജീസസ് യൂത്ത് കുടുംബാംഗങ്ങളെ, അട്ടപ്പാടി സെഹിയോനിലെ പ്രിയപ്പെട്ടവരെ, അഭ്യുദയ കാംക്ഷികളെ …..ഹൃദയത്തിന്റ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു.
നിങ്ങളെ ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയിൽ ഓർക്കുന്നു.
അയോഗ്യരായ ഞങ്ങളെ നിന്റ കരുണയാലും സ്നേഹത്താലും വിലയേറിയ ഈ തിരുക്കർമ്മങ്ങളാൽ അങ്ങേ തിരുസഭയിൽ ഉറപ്പിച്ചു നിർത്തുന്നതിന് ഈശൊയെ നിന്റ മുൻപിൽ കൂപ്പുകൈകളുമായി ഞങ്ങൾ നിൽക്കുന്നു. മാമ്മോദിസായിലൂടെയും ആദ്യ കുര്‍ബ്ബാന സ്വീകരണത്തിലൂടെയും ഞങ്ങളുടെ കുടുംബത്തിലേക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞതിന്, ചൊരിയുന്നതിന്നിന്റ കാരുണ്യത്തിന് യഥായോഗ്യം നന്ദി പറയുവാൻ ഞങ്ങളുടെ നാവുകൾ അശക്തങ്ങളാകുന്നു.
കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങള്‍പോലെയാണ്. അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന് ഭാഗ്യവാന്; നഗരകവാടത്തിങ്കല്‍വച്ച് ശത്രുക്കളെ നേരിടുമ്പോള്‍ അവനു ലജ്ജിക്കേണ്ടിവരുകയില്ല. ( സങ്കീ : 127.3)
നമുക്ക് പ്രാർത്ഥിക്കാം…
കർത്താവിന്റെ ദാനമാണ് മക്കൾ ഉദരഫലം ദൈവത്തിന്റെ സമ്മാനവും, എന്ന് അങ്ങ് വചനത്തിലൂടെ ഞങ്ങളോട് അരുളിചെയ്തിട്ടുണ്ടല്ലോ. വിശ്വാസത്തിന്റെ പിതാവായ
അബ്രാഹത്തിന്റേയും സാറയുടേയും സങ്കടം അങ്ങു കണ്ടു…. വൃദ്ധരായ എലിസബത്തിന്റേയും
സക്കറിയയുടേയും പ്രാർത്ഥന കേട്ടു… ഹന്നയുടെ നിലവിളിയും അങ്ങ് കേട്ടുവല്ലോ ഞങ്ങൾ ഹൃദയം കൊണ്ട് വിശ്വസിക്കുകയും അധരം കൊണ്ട് ഏറ്റുപറയുകയും ചെയ്യുന്ന ഞങ്ങളുടെ നസ്രായന് അസാധ്യമായി ഒന്നുമില്ല എന്നു ഞങ്ങൾക്കുറപ്പുണ്ട്….
ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിച്ചു കാത്തിരിക്കുന്ന എല്ലാ ദമ്പതിമാരേയും അമ്മയുടെ വിമലഹൃദയത്തിലൂടെ, നസ്രായന്റെ തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ യോഗ്യതകളെ പരിഗണിക്കാതെ, ഇടനെഞ്ചിൽ നിന്നുയരുന്ന വേദനയുടെ നിലവിളി, അമ്മ കേൾക്കണമേ…
മാതൃത്വത്തിന്റെ മാധുര്യം അറിയാൻ മക്കളില്ലാത്ത നിന്റെ മക്കളെ ഒരുക്കണമേ.
“തന്റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവിൽ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും.” അങ്ങയുടെ മാറ്റമില്ലാത്ത വചനത്താൽ ഞങ്ങളെ ശക്തിപ്പെടുത്തണമേ….
ഉണ്ണീശോയെ കൈകളിൽ വഹിക്കാൻ ഭാഗ്യം ലഭിച്ച വി. അന്തോനീസേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ… ആമ്മേൻ.
+കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നിന്നോട് കൂടെ ഉണ്ടായിരിക്കട്ട, +ഇപ്പോഴും, +എപ്പോഴും, +എന്നേയ്ക്കും, ആമ്മേൻ.