ആലപ്പുഴ: സംസ്ഥാനത്തെ നടുക്കി വീണ്ടും കൂട്ട ആത്മഹത്യ. കൈനകരിയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൈനകരി സ്വദേശികളായ അപ്പച്ചൻ (79), ലീലാമ്മ (75) എന്നിവരാണ് മരിച്ചത്. വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു. തോട്ടുവാത്തലയില് വൃദ്ധ ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ ലീലാമ്മയെ വിഷം കൊടുത്തു കൊന്ന ശേഷം ഭര്‍ത്താവ് അപ്പച്ചന് തൂങ്ങി മരിക്കുകായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ പരിസര വാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു അപ്പച്ചന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ വീടിനകത്ത് ലീലാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ലീലാമ്മ കിടപ്പ് രോഗിയായിരുന്നു. ആറ് മക്കളുണ്ട്. ദീർഘനാളുകളായി മക്കൾ ഇവരിൽ നിന്ന് അകന്നാണ് താമസിക്കുന്നത്. ഭാര്യയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് അപ്പച്ചനായിരുന്നു. ആറ് മക്കളുള്ള ഇവർ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാക്കുറുപ്പ്..