ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മിർപുർ കാത്തലിക് മിഷൻ സ്കൂൾ പ്രിൻസിപ്പാളിനും അധ്യാപികയ്ക്കും നേരെ ഈ മാസം 10-ാം തിയതിയുണ്ടായ ആക്രമണം തികച്ചും അപലപനീയം.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും അധ്യാപിക സിസ്റ്റര്‍ റോഷ്നി മിന്‍ജുമാണ് ആക്രമിക്കപ്പെട്ടത്. മിർപുരിൽനിന്ന് വാരാണസിയിലേക്ക് പോകാൻ ഇരുവരും ബസ് കാത്തു നിൽക്കവെയാണ് മതപരിവർത്തനം ആരോപിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ എത്തിയത്.
തുടർന്ന് കന്യാസ്ത്രീകളെ ഇവർ തടഞ്ഞുവയ്ക്കുകയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഏറെ നേരെ പോലീസ് സ്റ്റേഷനിൽ ഇരുന്ന കന്യാസ്ത്രീകളെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് മോചിപ്പിച്ചത്.
ഏത് വിശ്വാസം സ്വീകരിക്കാനും, ഏത് വിശ്വാസത്തിൻ കിഴിൽ ഒത്തുകൂടി ആരാധിക്കുവാനും പ്രവർത്തിക്കുവാനുമുള്ള സ്വാതന്ത്യം എല്ലാ പൗരന്മാർക്കും ഈ രാജ്യത്തെ ഭരണഘടന നൽകുന്നുണ്ട് , അതിന് അതീതമായി ആരെങ്കിലും പ്രവർത്തിക്കുന്നുവെങ്കിൽ അതിനെതിരെ ഏതു സംഘടനയ്ക്കും പരാതി നൽകാം , എന്നാൽ അതിനുപകരം നിയമം കയ്യിലെടുത്തു കൊണ്ട് സന്യസ്ഥർക്കും വൈദികർക്കും സുവിശേഷ പ്രചാരകർക്കും എതിരെ അക്രമത്തിന്റെ മാർഗ്ഗം സ്വീകരിക്കാൻ ഇനി അനുവദിക്കരുത് .
മതം മാറുന്നത് നിയമപ്രകാരം തടഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ആ നിയമം അനുസരിക്കുവാൻ എല്ലാ പൗരന്മാർക്കും ബാധ്യതയുണ്ട് എന്നാൽ മതം മാറാതെ തന്നെ എന്തിൽ വിശ്വസിക്കണം എന്നുള്ളത് ഒരു പൗരന്റെ വ്യക്തി സ്വാതന്ത്ര്യവുമാണ്, അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല.
തീവ്ര ഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനിയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഈ മാസം 10ന് നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി മോണ്ടീറോയും അധ്യാപിക സിസ്റ്റര്‍ റോഷ്നി മിന്‍ജുമാണ് ആക്രമിക്കപ്പെട്ടത്. മിർപുരിൽനിന്ന് വാരാണസിയിലേക്ക് പോകാൻ ഇരുവരും ബസ് കാത്തു നിൽക്കവെയാണ് മതപരിവർത്തനം ആരോപിച്ച് ഹിന്ദു യുവവാഹിനി പ്രവർത്തകർ എത്തിയത്.
തുടർന്ന് കന്യാസ്ത്രീകളെ ഇവർ തടഞ്ഞുവയ്ക്കുകയും വലിച്ചിഴച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഏറെ നേരെ പോലീസ് സ്റ്റേഷനിൽ ഇരുന്ന കന്യാസ്ത്രീകളെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപട്ടതിന് ശേഷമാണ് മോചിപ്പിച്ചത് എന്നറിയുന്നു.
സംഭവത്തിൽ കന്യാസ്ത്രീകൾ പോലീസിൽ പരാതി നൽകി. ഹിന്ദു സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് ആദ്യം പരാതി നൽകാതിരുന്നതെന്നാണ് ഇവർ പറയുന്നതായി ചില ഓൺലൈൻ മാധ്യമങ്ങളും അവയുടെ ചുവടുപിടിച്ച് ചില കേരള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നു .
ദേശീയ മാധ്യമങ്ങൾ ഒന്നും തന്നെ ഈ വാർത്ത ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായെങ്കിലും ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചു കുറ്റവാളികൾക്കെതിരെ അടിയന്തരമായി നടപടിയെടുക്കുകയും, അതിന്റെ പിന്നിൽ പ്രവർത്തിച്ചവരുടെ പ്രവർത്തനം എന്നന്നേക്കുമായി അവസാനിപ്പിക്കുകയുമാണ് അടിയന്തരമായി ഉത്തർപ്രദേശ് ഭരണകൂടവും കേന്ദ്ര സർക്കാരും ചെയ്യേണ്ടത് .