നിർദേശങ്ങളും, വാഗ്ദാനങ്ങളും!
ദുഃഖ വെള്ളിയാഴ്ച മുതൽ ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യഞായർ വരെ ഈ നൊവേന നടത്തുക.
ഈ നവനാൾ ദുഃഖവെളളിയാഴ്ച മുതൽ നടത്തുവനാണ് ദിവ്യനാഥൻ കല്പിച്ചിട്ടുളളതെങ്കിലും, ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ഇത് നടത്താവുന്ന താണെന്നും അവിടുന്ന് കല്പിച്ചിട്ടുണ്ട്. ആയതിനാൽ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെക്കൂടെ നടത്തുന്നത് ഉത്തമമായിരിക്കും. ഈ ദിവസങ്ങളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.
“കരുണയുടെ നൊവേന വഴിയായി ആത്മാക്കളിലേക്ക് എല്ലാവിധ കൃപാവരങ്ങളും ഞാൻ ഒഴുക്കും. (ഖണ്ഡിക -796)
“ഈ ഒമ്പതു ദിവസങ്ങളിൽ എന്റെ കരുണയുടെ ഉറവിടത്തിലേക്കു നീ ആത്മാക്കളെ കെണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും പ്രത്യേകിച്ച് മരണ സമയത്തും അവർക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും, വേണ്ടുന്ന എല്ലാ കൃപകളും അവർ നേടിയെടുക്കട്ടെ. ഓരോ ദിവസവും വ്യത്യസ്തരായ ആത്മാക്കളുടെ സംഘങ്ങളെ എന്റെ ഹൃദയത്തിലേക്കു കൊണ്ടുവരുകയും, അവരെ എന്റെ കരുണക്കടലിൽ മുക്കിയെടുക്കുകയും ചെയ്യുക. എന്റെ കരുണയുടെ ഉറവയിലേ ക്ക് നീ കൊണ്ടുവരുന്ന ആത്മാവിന് ഞാൻ ഒന്നും തന്നെ നിഷേധിക്കുകയില്ല. (ഖണ്ഡിക -1209).

ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ!
ദൈവകരുണയുടെ നൊവേന – ഒന്നാംദിവസം
പിതാവിനും പുത്രനും പരിശുധാത്മാവിനും സ്തുതി – ആദിയിലെ പോലെ ഇപ്പോഴും ഇപ്പോഴും എന്നേക്കും, ആമേൻ.
നമുക്ക് ഈശോയുടെ വാക്കുകൾ ശ്രവിക്കാം.
ഇന്ന്, മനുഷ്യകുലത്തെ മുഴുവനും പ്രത്യേകിച്ച്, എല്ലാ പാപികളേയും എന്റെ അടുക്കൽ കൊണ്ടുവരിക. അവരെ എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. അങ്ങനെ ആത്മാക്കളുടെ നഷ്ടം മൂലം ഞാൻ അനുഭവിക്കുന്ന വേദനാജനകമായ ദുഃഖത്തിൽ എന്നെ നീ ആശ്വസിപ്പിക്കും”.
(ഖണ്ഡിക -1210)
നിയോഗം:
എല്ലാ പാപികളുടെയും മാനസാന്തരത്തിനായും അവരുടെമേൽ ദൈവത്തിന്റെ കരുണ നിറയുന്നതിനായും പ്രാർഥിക്കാം, (ഒപ്പം നമ്മുടെ വ്യക്തിപരമായ നിയോഗത്തോടൊപ്പം ഈ നവനാളിന്റെ പ്രത്യേകനിയോഗമായ കരുണയുടെ ഈശോയുടെ തീർത്ഥാടനവും
കരുണയുടെ തിരുനാളും കരുണയുടെ ധ്യാനവും ഏറ്റവും ഭക്തിയോടും ഭംഗിയായും നടത്തപെടാൻ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം).
നിത്യപിതാവേ, ഏറ്റവും കരുണയുളള അങ്ങയുടെ ഹൃദയത്തിൽ എല്ലാ പാപികളേയും നിത്യമായി അങ്ങേ അനന്ത കരുണയിൽ സ്വീകരിക്കണമേ. ഏറ്റവും കരുണയുളള ഈശോയേ! ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങളെ നോക്കരുതേ. അനന്തനന്മയായ അങ്ങിൽ ഞങ്ങൾ ശരണപ്പെടുന്നു. അങ്ങയുടെ ഏറ്റവും കരുണയുളള ഹൃദയത്തിൽ ഞങ്ങളെ സ്വീകരിക്കണമേ. അങ്ങിൽ നിന്ന് ഒരിക്കലും വിട്ടുനിൽക്കാൻ ഇടയാക്കല്ലേ. പിതാവിനോടും, പരിശുദ്ധാത്മാവിനോടും നിന്നെ ഒന്നിപ്പിക്കുന്ന സ്നേഹം ഞങ്ങൾ യാചിക്കുന്നു. കത്താവീശോമിശിഹായുടെ കാരുണ്യത്തിന്റെ സർവ്വശക്തിയെ എപ്പോഴും, എന്നേക്കും പുകഴ്ത്തട്ടെ, ആമ്മേൻ.
ദൈവകരുണയുടെ ജപമാല: (ഖണ്ഡിക -476)
1 സ്വര്‍ഗ്ഗ.
1 നന്മ നിറഞ്ഞ.
1 വിശ്വാസപ്രമാണം
വലിയ മണികളിൽ:
നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ ഏറ്റം വത്സലസുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞാന്‍ സമർപ്പിക്കുന്നു. (1 പ്രാവശ്യം)
ചെറിയ മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെപ്രതി,
ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ.. (10 പ്രാവശ്യം)
അഞ്ചു ദശകങ്ങൾ കഴിയുമ്പോൾ:
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ… (3 പ്രാവശ്യം)
ലുത്തിനിയ:
(ദൈവകാരുണ്യത്തിന്റെ സ്തുതിപ്പുകൾ-ഖണ്ഡിക 356 & 949)
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
മിശിഹായെ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
മിശിഹായെ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായെ ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായെ ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
സ്വർഗീയ പിതാവായ ദൈവമേ
ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
പുത്രനായ ദൈവമേ, ലോകത്തിന്റെ വിമോചകാ
ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
പരിശുദ്ധാത്മായ ദൈവമേ
ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
പിതാവിന്റെ മടിയിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മനസ്സിലാക്കാനാവാത്ത മഹാ രഹസ്യമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്കു അളക്കാനാവാത്ത ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
എല്ലാ ജീവനും സന്തോഷവും പുറപ്പെടുന്ന ഉറവയായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
സ്വർഗത്തേക്കാൾ മഹനീയമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ഉറവിടമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മാംസം ധരിച്ചു വചനത്തിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഈശോയുടെ തുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങിയ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഈശോയുടെ ഹൃദയത്തിൽ ഞങ്ങൾക്കായി ഉൾക്കൊണ്ടിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
വിശുദ്ധ കുർബാനയിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
പരിശുദ്ധ സഭയുടെ സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മാമ്മോദീസ്സായിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഈശോയിലുള്ള ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ജീവിതം മുഴുവൻ ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
പ്രത്യേകമായി മരണ സമയത്ത് ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
അമർത്യത നൽകി ഞങ്ങളെ ശക്തരാക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
നരകത്തിന്റെ തീയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
കഠിന പാപികളുടെ മനസ്സാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മാലാഖമാർക്ക് അത്ഭുതവും വിശുദ്ധർക്ക് അഗ്രാഹ്യവുമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വെച്ച് ഏറ്റവും ആഴമേറിയ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
എല്ലാ ദുരിതങ്ങളിലും നിന്ന് ഞങ്ങളെ സമുദ്ധരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
നമ്മുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്കു ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ദൈവത്തിന്റെ കരവേല കളയെല്ലാം അതിശയിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ദൈവത്തിന്റെ പ്രവൃത്തികളുടെയെല്ലാം മകുടമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
നാമെല്ലാവരും എപ്പോഴും മുഴുകിയിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
നിരാശ നിറഞ്ഞ ആത്മാക്കളുടെ ഏക പ്രതീക്ഷയായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഭയത്തിന്റെ മധ്യത്തിൽ ഹൃദയാശ്വാസമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
വിശുദ്ധാത്മാക്കളുടെ ആനന്ദവും ഹർഷ പാരവശ്യവുമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
എല്ലാ പ്രവർത്തികൾക്കും പ്രചോദനമേകുന്ന പ്രതീക്ഷയായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
രോഗികളുടെയും , സഹിക്കുന്നവരുടെയും ആരോഗ്യ പാത്രമായ ദൈവകാരുണ്യമേ!!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
കുരിശിൽ മരിച്ച് ഞങ്ങളുടെമേൽ വലിയ കരുണകാണിച്ച ദൈവത്തിന്റെ കുഞ്ഞാടേ,
കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ..
എല്ലാ വിശുദ്ധ ബലികളിലും ഞങ്ങള്‍ക്കുവേണ്ടി കരുണാപൂർവ്വം സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്റെ കുഞ്ഞാടേ,
കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ..
അളവില്ലാത്ത അങ്ങയുടെ കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ..
കർത്താവേ കനിയണമേ, മിശിഹായേ കനിയണമേ,
കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ,
കർത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കര്‍ത്താവിന്റെ കരുണയെ ഞാനെന്നും പാടിപ്പുകഴ്ത്തും.
സമാപന പ്രാർത്ഥന
നമുക്ക് പ്രാർത്ഥിക്കാം
ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാകുന്നുവല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ കടാക്ഷിക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ, അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ യേശു ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.
കരുണയുടെ ജപം
കർത്താവായ ദൈവമേ, / ഞങ്ങളെ രക്ഷിക്കണമേ / അങ്ങേ മക്കളോട് / കരുണ കാണിക്കണമേ. / ഞങ്ങളും, ഞങ്ങളുടെ ജീവിത പങ്കാളിയും, മക്കളും / സഹോദരങ്ങളും, മാതാപിതാക്കളും / സഹപ്രവർത്തകരും , അധികാരികളും, സന്യസ്തരും, വൈദികരും / പൂർവികരും വഴി / വന്നു പോയ / പാപങ്ങളും അപരാധങ്ങളും / ക്ഷമിക്കണമേ / ഞങ്ങളെ ശിക്ഷിക്കരുതേ / ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണേ / ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ചു / അങ്ങയുടെ അരൂപിയിലൂടെ നയിക്കണമേ ആമേൻ
സമാപന ആശിർവാദം
-വൈദീകൻ ഉണ്ടെങ്കിൽ മാത്രം-
കാർമ്മി: ദൈവമേ, അങ്ങയുടെ കരുണയുടെ വക്താക്കളാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവകരുണ ഞങ്ങളിലേക്ക് കടന്നു വരുവാൻ തടസ്സമായി നിൽക്കുന്ന പാപങ്ങളെയും, സാഹചര്യങ്ങളെയും, തുടച്ചു മാറ്റണമേ. ഞങ്ങളുടെ മേലും, ഞങ്ങളുടെ കുടുംബങ്ങളുടെ മേലും, മാതാപിതാക്കളുടെ മേലും പൂർവ്വികരുടെ മേലും, സഹപ്രവർത്തകരുടെമേലും, അധികാരികളുടെമേലും, സന്യസ്തരുടെമേലും, വൈദികരുടെമേലും അങ്ങേ കരുണ ചൊരിയണമേ.
നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിൻറെ സഹവാസവും നമ്മോടൊത്തുണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും,
സമൂ : ആമ്മേൻ.