നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിനിടയില്‍ പ്രതികരണവുമായി സംഭവത്തിലെ അതിജീവിത. തനിക്ക് സംഭവിച്ച അതിക്രമിത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും അതിജീവിത വ്യക്തമാക്കി. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.’അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, എന്നും അതിജീവിത വ്യക്തമാക്കി.നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും താന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അതിജീവിത പറഞ്ഞു. കൂടെ നില്ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.
അതിജീവിതയ്ക്ക് പിന്തുണയുമായി പൃഥ്വിരാജ് ‘ധൈര്യം’ എന്ന ക്യാപഷനോടെയാണ് താരം പോസ്റ്റര്‍ പങ്കുവച്ചത്.
നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി നടന് പൃഥ്വിരാജ്. സംഭവത്തില്‍ നടിയുടെ പോസ്റ്റ് പങ്കുവച്ചാണ് പൃഥ്വിരാജ് പിന്തുണയറിയിച്ചത്. ‘ധൈര്യം’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. അതിജീവിതക്ക് പിന്തുണയുമായി ബാബുരാജും ടൊവിനോയും; താരസംഘടനയിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പൃഥ്വിരാജ്, ടൊവിനോ തോമസ്, റീമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി,അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, ബാബു രാജ്, ഗായിക സയനോര തുടങ്ങിയ താരങ്ങളും അതിജീവിതക്ക് പിന്തുണയറിയിച്ചെത്തി