മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം ഓർമ്മയാചരണത്തോടനുബന്ധിച്ച് റൂഹാ മീഡിയ സംഘടിപ്പിക്കുന്ന ഗാന രചനാ മത്സരം – വർദാ -2K22.
നിബന്ധനകൾ 1)
മാർ തോമാ ശ്ലീഹായും പ്രേഷിത പ്രവർത്തനവും, മാർത്തോമാ നസ്രാണികൾ (പാരമ്പര്യം, സുറിയാനി പൈതൃകം etc), സിറോ മലബാർ സഭ (സ്വയംഭരണവകാശത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ, രൂപതകൾ, കുടിയേറ്റങ്ങൾ, പ്രേഷിത പ്രവർത്തനങ്ങൾ), മാർത്തോമാ ശ്ലീഹായുടെ പിൻഗാമിത്വ ശുശ്രൂഷ ഇന്ന്, എന്നീ ആശയങ്ങളാണ് ഗാന രചന രചനയിൽ ഉൾപ്പെടുത്തേണ്ടത്.
2) സിറോ മലബാർ സഭയുടെ അംഗങ്ങളിൽ സ്വത്വ ബോധവും അഭിമാനവും ആവേശവും ഒരുമയും ജനിപ്പിക്കുന്ന വരികൾ ആണ് പ്രതീക്ഷിക്കുന്നത്. 3) രചനകൾ മലയാളത്തിലായിരിക്കണം. കോറസ് ഉൾപ്പടെ പരമാവധി 20 വരികൾ ആവാം. 4) സിറോ മലബാർ സഭാംഗങ്ങളായ ആയ ഏത് ജീവിതാന്തസുകളിൽ പെട്ടവർക്കും പ്രായ / ലിംഗ ഭേദമെന്യേ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.5) ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ സമർപ്പിക്കുന്നതിൽ തടസ്സമില്ല.
6) രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി- 2022 ഫെബ്രുവരി 28. 7) രചനകൾ ഗൂഗിൾ ഫോം വഴി ( https://forms.gle/szrd1Lte6uadaxMF6 ) സമർപ്പിക്കുക. റൂഹാ മീഡിയയുടെ മെയിൽ ID യിലേക്ക് (roohamedia@gmail.com) ഫോട്ടോ ആയോ Pdf ആയോ അയക്കാവുന്നതുമാണ്. ഗാനരചനയോടൊപ്പം പേര്, വീട്ടുപേര്, ഇടവക, രൂപത, ഫോണ് നമ്പർ, വാട്സാപ് നമ്പർ എന്നിവ ഏറ്റവും മുകളിൽ രേഖപ്പെടുത്തേണ്ടതാണ്. 9) വൃത്തിയുള്ളതും വ്യക്തവുമായ കൈയ്യക്ഷരത്തിൽ എഴുതിയോ ടൈപ് ചെയ്തോ എൻട്രികൾ അയയ്ക്കാം.
10) മാർത്തോമ്മാ നസ്രാണികൾ ഉപയോഗിച്ചിരുന്ന സുറിയാനി വാക്കുകൾ ഉപയോഗിക്കുന്നതാണ് ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ ഉള്ള പദങ്ങളേക്കാൾ അഭികാമ്യം. (ഉദാഹരണം: ഈശോ, മിശിഹാ, ശ്ലീഹാ, സ്ലീവാ, മാർത്തോമാ, മാമോദീസ etc .) 11) സമർപ്പിക്കപ്പെടുന്ന കൃതികളുടെ ഉപയോഗാവകാശം റൂഹാ മീഡിയയിൽ നിക്ഷിപ്തമായിരിക്കും. 12) വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
സമ്മാനങ്ങൾ ഒന്നാം സമ്മാനം: ₹10000/ – (സ്പോൺസർ ജോജോ ജോർജ് കച്ചിറമറ്റം) രണ്ടാം സമ്മാനം: ₹7000/ – (സ്പോൺസർ -സൈജു മാത്യു മുളുകുപ്പാടം )മൂന്നാം സമ്മാനം: ₹5000/ – (സ്പോൺസർ – ഇസഹാക് തോമസ് റോയി മൂഞ്ഞേലി)തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ ( സ്പോൺസർ – ഡിജേഷ് നെടിയാനി )
വിശദ വിവരങ്ങൾക്കും സംശയ നിവാരണത്തിനും ബന്ധപ്പെടുക: roohamedia@gmail.com | 0918547933789 (Jetto) | 0919497499757 (Amal)