“ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.”കുടുംബത്തെ സ്ഥാപിക്കുകയും കുടുംബജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത നസ്രായാ, തന്റെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാകാനും സ്നേഹത്തിൽ ഒന്നായിരിക്കുവാനും പുരുഷനേയും സ്ത്രീയേയും വിളിക്കുകയും വിവാഹമെന്ന കൂദാശയിലൂടെ അവരെ ഒന്നിപ്പിക്കുകയും ചെയ്യുന്നതിനെയോർത്ത് നന്ദി പറയുന്നു…
പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കുടുംബജീവിതം നയിക്കുവാനായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന യുവതീ യുവാക്കളെ നിങ്ങളുടെ പ്രത്യേക മധ്യസ്ഥത്തിന് സമർപ്പിക്കുന്നു.
പലവിധ കാരണങ്ങളാൽ, അനേകം യുവതീയുവാക്കൾക്ക് വിവാഹം ഒരു സ്വപ്നമായി അവശേഷിക്കുമ്പോൾ നസ്രായന്റെ തിരുഹിതത്തിനായി പ്രാർത്ഥിച്ചു കാത്തിരിക്കാനും സമയത്തിന്റെ പൂർണ്ണതയിൽ തനിക്കായി ദൈവമൊരുക്കിയ ഇണയെ അങ്ങയുടെ അനുഗ്രഹത്തോടെ സ്വീകരിക്കാനും തിരുക്കുടുംബത്തിന്റെ മാതൃക അനുകരിച്ച് സന്തോഷത്തോടെ കുടുംബജീവിതം നയിക്കാനുമുള്ള കൃപയ്ക്കായി നിങ്ങൾ മാദ്ധ്യസ്ഥം വഹിക്കണമേ.. ആമ്മേൻ!
https://www.facebook.com/Nasraayantekoode/ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നിന്നോട് കൂടെ ഉണ്ടായിരിക്കട്ടെ, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും…ആമ്മേൻ.
സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ!
#KeepPraying, Your moment awaits!
GetDaily Telegram Link
https://t.me/nasraayantekoodeOfficial
നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ [Inbox] nasraayantekoode@gmail.com അറിയിക്കുമല്ലോ!
നസ്രായന്റെ കൂടെ