നസ്രായനായ ഈശോയെ, ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലൂടെ ഞങ്ങൾ കടന്നുപോകുമ്പോൾ….
മുന്നോട്ടു ഇനി എന്തു ചെയ്യണമെന്നറിയാതെ ഉഴലുമ്പോൾ…
ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് എന്ന നസ്രായാ വചനം എന്റെ കാതിൽ പതിക്കാറുണ്ട്… നിറഞ്ഞൊഴുകുന്ന കണ്ണുകളോട് ഇനി കരയണ്ട എന്നോർമിപ്പിക്കുന്ന അവന്റെ വാക്കുകൾ…. ഇടനെഞ്ചിനുള്ളിലെ ഭാരങ്ങൾ ഇറക്കിവെയ്ക്കാൻ ഒരിടം നിന്റെ തിരുഹൃദയത്തിലുണ്ട് എന്നോർമിപികുന്ന അവന്റെ വാക്കുകൾ…എല്ലാം ഓർക്കുന്നു…
ഈ ലോകത്തിലെ ഒന്നിനും എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആകില്ല….
ഈശോയെ… സ്വന്തവും ബന്ധവും സൗഹൃദങ്ങളും ഒന്നും എന്റെ ജീവിതത്തിൽ ശാശ്വതമായ സമാധാനവും ആശ്വാസവും പകർന്നു തരികയില്ല എന്നുള്ള യാഥാർത്യം ഞാൻ മനസ്സിലാക്കുന്നു….
ഈശോയെ ജീവിതത്തിലെ ഓരോ നിമിഷവും നിന്നിലേക്ക് കൂടുതൽ അടുക്കാൻ എന്നെ സഹായിക്കണമേ…ഏതു പ്രതിസന്ധിയിലും തളർന്നു പോകാതെ മറ്റാരിലും ആശ്വാസം കണ്ടെത്താൻ ശ്രെമിക്കാതെ നിന്നിൽ മാത്രം പ്രത്യാശ വയ്ക്കാൻ എന്നെ, എന്റെ കുടുംബത്തെ….. സഹായിക്കണമേ…ആമ്മേൻ. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ, ആമ്മേൻ.
1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.