പ്രിയ നസ്രായാ, എന്റെ എണ്ണിയാൽ തീരാത്ത സങ്കടങ്ങൾ, അലച്ചിലുകൾ, പരാതികൾ, പരിഭവങ്ങൾ എല്ലാത്തിനും ഞാൻ ആശ്വാസം കണ്ടെത്തുന്നത് നിന്റെ സനിധിയിലാണ്…..നസ്രായാ, എന്റെ സങ്കടങ്ങളിൽ, അനുദിനജീവിതത്തിൽ എന്നെ അലട്ടുന്ന പ്രശ്നങ്ങളിൽ ഞാൻ ദിവസവും ഓടിയെത്തുന്നത് നിന്റെ ബലിപീഠത്തിനരുകിൽ ആണല്ലോ…. എന്റെ ഭാരങ്ങൾ എല്ലാം നിന്റെ ബലിയോട് ചേർത്തു എന്റെ മനസിനെ ശാന്തമാക്കി നീ പറഞ്ഞു വിടുമ്പോൾ നിന്റെ കാൽവരിയിലെ ബലി എന്റെ ശരീരത്തിനും മനസിനും ആത്മാവിനും തരുന്ന ഉണർവ് ചെറുതല്ല നാഥാ… നസ്രായാ, നന്ദി എന്നേ ഇത്രയും സ്നേഹിക്കുന്നതിന്…നിന്റെ കുഞ്ഞായി കരുതുന്നതിന്…എന്നും ഹൃദയം നിറഞ്ഞ നന്ദി മാത്രം…1 സ്വർഗ. 1 നന്മ. 1 ത്രിത്വ.https://www.facebook.com/Nasraayantekoode/ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നിന്നോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും…ആമ്മേൻ.സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ!
#KeepPraying, Your moment awaits!GetDailyTelegram Link
https://t.me/nasraayantekoodeOfficial
നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ [Inbox] nasraayantekoode@gmail.com അറിയിക്കുമല്ലോ! നസ്രായന്റെ കൂടെ
Subscribe| http://youtube.com/nasraayantekoode