ഗുവാഹത്തി: കഴിഞ്ഞ 30 വര്‍ഷങ്ങളായി വടക്ക്-കിഴക്കേ ഇന്ത്യയില്‍ മിഷന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കത്തോലിക്ക കന്യാസ്ത്രീക്ക് ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം. ‘ഹോളി ക്രോസ്’ സന്യാസ സമൂഹാംഗവും മലയാളിയുമായ സിസ്റ്റര്‍ ബെറ്റ്സി ദേവസ്യയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പുരസ്ക്കാരത്തിന് അര്‍ഹയായത്. താന്‍ ഈ ബഹുമതിക്ക് അര്‍ഹയാണോ എന്ന് തനിക്ക് അറിയില്ലെന്നായിരിന്നു പുരസ്ക്കാര സ്വീകരണത്തിന് ശേഷം സിസ്റ്റര്‍ ബെറ്റ്സിയുടെ പ്രതികരണം.

1988 മുതല്‍ വിവിധ ദൗത്യങ്ങളിലും, 2008-മുതല്‍ ഗുവാഹത്തിയിലെ വിമണ്‍ ഡെവലപ്മെന്റ് സെന്ററിന്റെ (ഡബ്ല്യു.ഡി.സി) ഡയറക്ടര്‍ എന്ന നിലയിലും വടക്ക്-കിഴക്കേ ഇന്ത്യയിലെ ജനങ്ങളെ സേവിക്കുവാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമാണെന്നും അതുതന്നെ ഒരു ബഹുമതിയാണെന്നും സിസ്റ്റര്‍ പറഞ്ഞു. പാവപ്പെട്ട പെണ്‍കുട്ടികളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുന്നത് കാണുക എന്നതാണ് തനിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല അവാര്‍ഡെന്നും തങ്ങളുടെ പക്കല്‍ എത്തുന്ന പെണ്‍കുട്ടികള്‍ ലോകത്തേയും, ജീവിതത്തേയും നേരിടുവാനുള്ള ആത്മവിശ്വാസത്തോടും ധൈര്യത്തോടും കൂടിയാണ് തങ്ങളുടെ കാമ്പസ് വിടുന്നതെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
വടക്ക്-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഗുവാഹത്തിയിലെ മുന്‍ മെത്രാപ്പോലീത്തയായിരുന്ന തോമസ് മേനാംപറമ്പിലിന്റെ സഹസ്രാബ്ദ സമ്മാനമായി 2000-ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഡബ്ല്യു.ഡി.സി. വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിച്ച ഗോത്രവര്‍ഗ്ഗക്കാരായ പെണ്‍കുട്ടികളെ നാഷണല്‍ ഓപ്പണ്‍ സ്കൂള്‍ വഴി വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുക എന്നതാണ് ഡബ്ല്യു.ഡി.സി യുടെ പ്രധാന ദൗത്യം.
വെറും 5 കുട്ടികളുമായി തുടങ്ങിയ ഈ ദൗത്യം, സിസ്റ്റര്‍ ബെറ്റ്സിയുടെ സജീവമായ ഇടപെടലിനെ തുടര്‍ന്നു അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, മിസോറാം, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും അഞ്ഞൂറോളം കുട്ടികളാണ് സെക്കണ്ടറി എജ്യൂക്കേഷന്‍ പൂര്‍ത്തിയാക്കിയത്. നിലവിലെ ബാച്ചില്‍ 65 കുട്ടികളാണ് ഉള്ളത്.
ഡബ്ല്യു.ഡി.സി വഴി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നിരവധി കുട്ടികള്‍ സര്‍ക്കാര്‍ തലത്തിലും, സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ട്. പുരസ്കാരത്തിന് സിസ്റ്റര്‍ ബെറ്റ്സി തികച്ചും അര്‍ഹയാണെന്നു അരുണാചല്‍ പ്രദേശിലെ മിയാവോ രൂപതാധ്യക്ഷനും മലയാളിയുമായ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 10-ന് ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങില്‍ ഓസ്ട്രേലിയ, മലേഷ്യ, യു.കെ, യു.എസ്.എ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. 1947-ല്‍ കേരളത്തിലെ കോട്ടയം ജില്ലയിലെ പുലിപ്പാറയില്‍ ജനിച്ച സിസ്റ്റര്‍ ബെറ്റ്സി, ദേവസ്യ – റോസമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്.

Guwahati: Missionary nun from Northeast wins International Human Rights Award
Sister Betsy Devasia, born on 1July 1947 as the second child, to Mr. Devasia and Rosamma Pulippara in Kerala’s Kottayam district, has been working in Northeast India for the last 30 years. A missionary Nun, Betsy Devasia, working in Guwahati, Assam, was conferred with the 11th International Human Rights Award for her contribution to women development in the region by the Delhi-based International Human Rights Council on 10 December 2021 at the India Islamic Centre Auditorium, New Delhi. Sister Betsy Devasia, born on 1 July 1947 as the second child to Mr Devasia and Rosamma Pulippara in Kerala’s Kottayam district, has been working in Northeast India for the last 30 years. “I am not sure if I deserve this honour,” said the septuagenarian Holy Cross Nun. “Serving the people of Northeast India in various roles since 1988 and as Director of Women Development Centre (WDC), Guwahati, since 2008, has been the most rewarding experience of my life. That is an award in itself.”
The WDC, established in 2000 as a millennium gift to the women in Northeast India by Archbishop Emeritus Thomas Menamparampil, has been catering to the women from rural areas of the region with a slew of initiatives to empower them to take their lives forward. One of the main activities of WDC is educating dropout tribal girls to complete their schooling through National Open School. Starting with five students in 2005, more than 500 tribal girls from Arunachal Pradesh, Meghalaya, Manipur, Nagaland, Tripura, Mizoram, and Assam have since completed their secondary education. The current batch has 65 students.
Accepting the award, Sister Devasia said, “My award is to be able to see the lives of these underprivileged children change completely. The underconfident girls who, through our educational portals, are never the same. They leave our campus with confidence and courage to face the world to make a positive contribution to make it a better place to live in.” Many of the girls who completed their secondary education through WDC have gone for higher studies, including a Masters Degree, and 20 of them work in various government and private departments in the region, including motivational speakers, nurses and a radiologist.
“That these girls are well placed in life is my award,” said Sister Devasia. Congratulating Sister Devasia on the award, Bishop George Pallipparambil of Miao Diocese in Arunachal Pradesh said, “This award is a fitting honour to Sister Betsy for her years of dedicated service to the people of Northeast. Her committed service in WDC, Guwahati, has contributed to the progress of hundreds of women and families of Northeast India. I pray that she continues to build many more lives in the years to come.”
A Christian Missionary Nun receiving a prestigious international honour is an acknowledgement of the contribution made by the missionaries to the development of the Northeast region and towards nation-building, remarked the Salesian prelate. The glittering award function was attended by delegates from Australia, Malaysia, the UK, USA, Nepal and India.