കൃപാസനത്തിൽ നടന്ന മരിയൻ പ്രത്യക്ഷീകരണമുൾപ്പടെ ആഗോള തലത്തിലുള്ള മരിയൻ പ്രത്യക്ഷീകരണ സന്ദേശങ്ങൾ ലോകത്തിന് കൈമാറുന്നതിനായി മരിയൻ സമർപ്പണ ചൈതന്യം ഉൾക്കൊണ്ട് അവൻ പറയുന്നതുപോലെ ജീവിച്ചുകൊണ്ട് (യോഹ 2: 3) ഈശോയെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഉൾക്കൊണ്ട് ലോകത്തിന് കൈമാറുവാൻ യുവതീയുവാക്കളെ ക്ഷണിക്കുന്നു.
കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട് ദുരന്തം ഉണ്ടാകാൻ പോകുന്നു പ്രാർത്ഥിക്കണം എന്നു പറഞ്ഞ പരിശുദ്ധ അമ്മയുടെ ആഹ്വാനം സ്വീകരിച്ച് മരിയൻ മിഷൻ ചൈതന്യത്തോടെ പ്രവർത്തിക്കുന്ന പ്രാർത്ഥനാ സമൂഹമാണ് മരിയൻ അപ്പാരിഷൻ മിഷനറീസ്. 20-ാം നൂറ്റാണ്ടിനുള്ളിൽ മുന്നൂറ്റി എൺപത്താറോളം മരിയൻ അപ്പാരിഷനാണ് ലോകത്ത് നടന്നിട്ടുള്ളത്. ഇതിൽ തന്നെ 299-ഓളം മരിയൻ പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് ഇതുവരെ സഭ പ്രത്യേക തീരുമാനങ്ങൾ എടുത്തിട്ടില്ല.
ഈ പ്രത്യക്ഷീകരണങ്ങൾ പരിശുദ്ധ അമ്മ വ്യക്തികളോട്, സഭയോട്, രാജ്യത്തോട്, ലോകത്തോട് പറഞ്ഞിട്ടുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ദൈവപിതാവ് പരിശുദ്ധ അമ്മയിലൂടെ തിരുസഭയിൽ പ്രവർത്തിക്കുന്നതിന്റെ കാലിക പ്രസക്തങ്ങളായ സന്ദേശങ്ങളെ പ്രചരിപ്പിക്കുക എന്നതാണ് ഈ മിഷൻ സമൂഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ആധുനിക സമ്പർക്ക മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് മരിയൻ പ്രത്യക്ഷീകരണങ്ങളിലൂടെ പരിശുദ്ധ അമ്മ നൽകിയ വിവിധ
സന്ദേശങ്ങൾ കൈമാറുകയാണ് ഈ മിഷനറി സമൂഹത്തിന്റെ ശുശ്രൂഷാ മുഖമുദ്ര.
പരിശുദ്ധ അമ്മയുടെ ആദ്ധ്യാത്മികത പിൻചെന്ന് അത് ജനങ്ങൾക്ക് ആധുനിക സമ്പർക്ക മാധ്യമങ്ങളിലൂടെ കൈമാറിയാണ് ഈ ലക്ഷ്യം നടപ്പിൽ വരുത്തുന്നത്. ഈ ശുശ്രൂഷയിലേയ്ക്ക് നിങ്ങൾക്ക് ലൈഫ് ടൈമായും രണ്ടു വർഷത്തേയ്ക്കോ അംഗത്വം എടുക്കാവുന്നതാണ്. മരിയൻ അപ്പാരിഷൻ പയസ് അസോസിയേഷന്റെ ഭാഗമായി 3 പ്രധാനപ്പെട്ട പ്രേഷിത മേഖലകളാണ് വിഭാവനം
ചെയ്തിട്ടുള്ളത്.
- സമർപ്പിതസമൂഹം ( For Women – Missionary Sisters)
- സമർപ്പിത സമൂഹം ( For Men – Celebate Deacons & Missionary Brothers)
- ഫാമിലി അപ്പസ്തോലേറ്റ് മിഷൻ (1 വർഷത്തേയ്ക്കും മിനിമം 3 മാസത്തേയ്ക്കും ശുശ്രൂഷയ്ക്കായി സമർപ്പണം ചെയ്യുന്ന യുവതീയുവാക്കൾ, ദമ്പതികൾ
പരിശുദ്ധ അമ്മയുടെ അനുഗ്രഹീത സാന്നിദ്ധ്യമുള്ള കൃപാസനത്തിലേയ്ക്ക് ദൈവനാമത്തിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ മെയിൽ അഡ്രസിൽ ബന്ധപ്പെടുക.
E-Mail ID: apparitionmissionaries@gmail.com
Whatsapp No: 8281297511
Missionaries of Marian Apparitions dedicated community coming into existence…
By doing as He says (John 2,3)with the spirit of Marian devotion to deliver the Marian apparition messages to the world , including the Marian apparition happened in the Kreupasanam ,we Inviting young men and women to proclaim the Good News to the world with the challenges of time.
Missionaries of Marian Apparitions(MMA) is a prayer community that works with the spirit of Marian Apparition happened in Kreupasanam .A missionary group who accepted the call of the Kreupasanam Mother who told us to pray that disaster is going to happen by appearing in the Kreupasanam on 2004 December 7 at 2.30 pm.As all you know around three hundred eighty six Marian apparitions have taken place in the world within this 20th century. In this Marian Marian Apparitions, the Church has not yet made specific decisions about nearly 299 Marian apparitions. These Marian Apparitions holds the messages of the Holy Mother to individuals, church, nations and to the world.
The proclaimed goal of this missionary group is to disseminate the timely relevant messages of God the Father working in the church through the Holy Mother by holding Holy Catholic Church teachings. The ministry of this missionary community centered on timely messages given by the Holy Mother through Marian apparitions using modern media. This goal is achieved by following the spirituality of the Holy Mother and handing it over to the people through modern communication media. You can get a lifetime or minimum 1 year membership to this ministry as Missionary brother or sister.
As part of the Missionaries of Marian Apparitions Pious Association, 3 important mission areas have been proposed.
- Missionary Sisters
- Missionary Brothers & Celebate Deacons
- Family Apostolic Mission (young men or women or couples who dedicating their life for minimum 1 year or 3 month ministry)
Welcome all to the Kreupasanam-the Marian abode.
For more information contact us with this email address. Email ID – apparitionmissionaries@gmail.com
Whatsapp No: 8281297511