അവസാന റൗണ്ടിലെ ചോദ്യവും ഉത്തരവും… കേരളത്തിലെ ഭൂരിഭാഗം മാതാപിതാക്കൾക്കും സമർപ്പിക്കുന്നു..
“ജീവിതത്തിൽ ഇന്ന് സമ്മർദ്ദങ്ങൾ അനുഭവിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്…?”
“അവരവരിൽ തന്നെ വിശ്വാസം ഉള്ളവരായി മാറുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഓരോ വ്യക്തിയും പ്രത്യേകതകൾ ഉള്ളവരാണ്. ഈ പ്രത്യേകതയാണ് ഓരോ വ്യക്തിയുടെയും സൗന്ദര്യം.
മറ്റുള്ളവരുമായുള്ള താരതമ്യം വേണ്ട. നിങ്ങളുടെ ജീവിതത്തിൻ്റെ നേതാവ് നിങ്ങൾ തന്നെയാണ്. നിങ്ങൾക്കുവേണ്ടി നിങ്ങൾ തന്നെ സംസാരിക്കുക. നിങ്ങളുടെ ശബ്ദം നിങ്ങൾ മാത്രമാണ്. നിങ്ങൾ നിങ്ങളെ വിശ്വസിക്കുക. ഞാൻ എന്നിൽ വിശ്വസിച്ചു, അതുകൊണ്ട് മാത്രമാണ് എനിക്ക് ഇന്ന് ഈ വേദിയിൽ നിൽക്കാനായത്…” പെർഫെക്റ്റ് ഓകെ.. ഹർണാസ് കൗർ സന്ധു…
അയൽവക്കത്തെ അല്ലെങ്കിൽ ബന്ധുക്കളായ ആരെയെങ്കിലും ചൂണ്ടി കാട്ടിയിട്ട് പല മാതാപിതാക്കളും പറയുന്ന ഒരു ഡയലോഗ് ആണ് നീ അവളെ അല്ലെങ്കിൽ അവനെ കണ്ട് പഠിക്കാൻ..!! ഈ ഭൂമിയിൽ പിറന്ന് വീഴുന്ന ഓരോ വ്യക്തിയും ഒന്നിനൊന്ന് വ്യത്യസ്തരാണ്. ആരും ആരുടെയും ഫോട്ടോകോപ്പിയാകാൻ പാടില്ല. അതിനാൽ നീ മറ്റാരേക്കാളും വ്യത്യസ്തനാണ്, നിനക്ക് ദൈവം തന്നിരിക്കുന്ന കഴിവ് തിരിച്ചറിയുകയും അത് വളർത്തി എടുക്കാൻ കഠിനപരിശ്രമം നടത്തുകയും ചെയ്യണം എന്ന് സ്വന്തം മക്കളെ ചെറുപ്പം മുതൽ പറഞ്ഞ് പഠിപ്പിക്കാൻ പരിശ്രമിക്കാം.
Miss India crowned Miss Universe 2021. The Miss Universe contest, held for the first time in Israel Sunday night, crowned Miss India Harnaaz Sandhu as the fairest in the land. In a glittery show held in Eilat overnight for a live prime time broadcast in the US, Miss India took a jaunt around the stage as directed by host Steve Harvey after he announced she had won the Miss Universe 2021 competition. Sandhu was surrounded by 79 other pageant participants who stood in the background as gold confetti rained down and the crowd cheered while last year’s winner put a crown on her head.