പരിശുദ്ധ അമ്മയുമായി സക്കറിക്കുണ്ടായ ഒരു കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.
മസാച്ചുസെറ്റ്സിലെ സ്റ്റോക്ക്ബ്രിഡ്ജിലുള്ള നാഷണൽ ഷ്റൈൻ ഓഫ് ദി ഡിവൈൻ മേഴ്സിയിൽ സക്കറി കിംഗ് അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തിൽ, 26 വർഷത്തെ അന്ധകാരത്തിൽ നിന്ന് പരിശുദ്ധ അമ്മ അവനെ എങ്ങനെ രക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ഒരു ശരാശരി ആൺകുട്ടി. സക്കറി കിംഗ്, ഒരു ബാപ്റ്റിസ്റ്റ് ഭവനത്തിലാണ് വളർന്നത്. അവൻ 10 വയസ്സുള്ളപ്പോൾ മാന്ത്രികവിദ്യ അഭ്യസിക്കാൻ തുടങ്ങി,13 വയസ്സുള്ളപ്പോൾ ഒരു സാത്താൻ സംഘത്തിൽ ചേർന്നു. 15 വയസ്സുള്ളപ്പോൾ 10 കൽപ്പനകളും ലംഘിച്ചു. കുട്ടികളുടെ അശ്ലീലചിത്രങ്ങളിൽ ( child pornography ) ഏർപ്പെടുകയും ചെയ്തു. തനിക്ക് 11 വയസ്സുള്ളപ്പോൾ ലൈംഗികാതിക്രമത്തിന് ഇരയായതിനാലാണ് താൻ അതിൽ കബളിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു
അതിനാൽ, അദ്ദേഹം സാത്താൻ ഉടമ്പടിയിൽ ചേർന്നപ്പോൾ, ശാക്തീകരണത്തിന്റെ യുക്തി ഉപയോഗിച്ച് കുട്ടികളുടെ പോണോഗ്രാഫിയിൽ പങ്കെടുക്കാൻ അത് നടത്തിയ മുതിർന്നവർ കിങ്ങിനെ ബോധ്യപ്പെടുത്തി. സ്വന്തം കഴിവിനാലാണ് ഈ കൃത്യം ചെയ്യുന്നതെന്ന് വീണ്ടും വീണ്ടും അവർ അവനെ ബോധ്യപ്പെടുത്തി. ഇത് അവനിൽ വലിയ ആശയക്കുഴപ്പവും അടിമത്വവും സൃഷ്ടിച്ചു.
26 വർഷമായി സാത്താൻ സേവ ഉടമ്പടിയിൽ അംഗമായ കിംഗ് പറഞ്ഞു, താൻ ഉയർന്ന മാന്ത്രികന്റെ (Satanic High Priest) റോളിലേക്ക് വളരെ പെട്ടന്ന് തന്നെ ഉയർന്നു. അക്കാലത്ത് താൻ അശ്ലീലചിത്രങ്ങളിൽ ഏർപ്പെടുക മാത്രമല്ല, 146 ഗർഭച്ഛിദ്രങ്ങളിൽ സഹായിക്കുകയും 112 പള്ളികൾ പിളർത്താൻ സഹായിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സാത്താന്റെ സഹായത്തോടെ ലൗകിക വിജയം നേടാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയക്കാർക്കും സംഗീതജ്ഞർക്കും മറ്റ് ശക്തരായ നേതാക്കന്മാർക്കും വേണ്ടി മന്ത്രങ്ങൾ നടത്തിയിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
മണലിൽ വര വരയ്ക്കുന്ന ആളെ സാത്താൻ ആഗ്രഹിക്കുന്നില്ല, കിങ് തുടർന്നു. ഒരാളെ ചെളിയിൽ ചാടിക്കാനും അതിലൂടെ വലിച്ചിഴക്കാനും അവൻ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യാൻ തയ്യാറാണെങ്കിൽ, അവൻ നിങ്ങളെ നരകത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും, കിങ് പറഞ്ഞു.
“അവനാകട്ടെ ആദിമുതൽ കൊലപാതകിയാണ്. അവൻ ഒരിക്കലും സത്യത്തിൽ നിലനിന്നിട്ടില്ല. എന്തെന്നാൽ, അവനിൽ സത്യമില്ല. കള്ളം പറയുമ്പോൾ, സ്വന്തം സ്വഭാവമനുസരിച്ചു തന്നെയാണ് അവൻ സംസാരിക്കുന്നത്. കാരണം, അവൻ നുണയനും നുണയുടെ പിതാവുമാണ്.”
( യോഹന്നാൻ 8 : 44 )
എന്നാൽ 2008 ജനുവരിയിൽ, കിയോസ്കിലെ ഒരു ജ്വല്ലറിയിൽ ജോലിചെയ്യുമ്പോൾ, പരിശുദ്ധ അമ്മയുമായി സക്കറിക്കുണ്ടായ ഒരു കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു.
2008-ൽ അദ്ദേഹം ജ്വല്ലറിയിലെ മാനേജരായിരുന്നപ്പോൾ ഒരു സ്ത്രീ ഉപഭോക്താവ് വന്ന് അവനോട് ഇങ്ങനെ പറഞ്ഞു; “പരിശുദ്ധ അമ്മ നിങ്ങളെ തന്റെ സൈന്യത്തിലേക്ക് വിളിക്കുന്നു. കൂടാതെ അവൾ അവന്റെ കയ്യിലേക്ക് ഒരു സ്വർണ്ണ മെഡൽ കൂടി വച്ചു കൊടുത്തു .അവൻ പറഞ്ഞു, അത്ഭുതകരമായ മെഡലിന് “പവർ ഇല്ല” എന്ന് തനിക്ക് അറിയാമെന്ന് അവൻ പറഞ്ഞു. ആ സ്ത്രീ അവന്റെ പൂർവ്വകാലമെല്ലാം അവനോട് പറഞ്ഞു. താൻ ചെയ്തുകൂട്ടിയ മാരകപാപങ്ങൾ കേട്ട് അവൻ ശരിക്കും വിറച്ചു പോയി, സക്കറി മെഡലിൽ മുറുക്കെ പിടിച്ചു, ഇരുണ്ട ശൂന്യതയിലേക്ക് വീണു പോകുന്നതുപോലെയുള്ള ഒരു അനുഭവം അവനുണ്ടായി.
“ഞാൻ ഒരു സ്ത്രീയെ കണ്ടു, അവൾ ദൈവത്തിന്റെ അമ്മയാണെന്ന് എനിക്കറിയാം. അവൾ മെല്ലെ എന്നെ യേശുവിന് അഭിമുഖമായി തിരിച്ചു. അവൻ എന്റെ രക്ഷകനായ ക്രിസ്തു ആണെന്ന് എനിക്കറിയാമായിരുന്നു,” – കിംഗ് പറഞ്ഞു.
സംഘടിത സാത്താനിസത്തിലും നിഗൂഢതയിലുമുള്ള 26 വർഷത്തെ അന്ധകാരത്തിന് അടിമപ്പെട്ട ജീവിതത്തിന് ശേഷം, പരിശുദ്ധ അമ്മയിലൂടെയും അത്ഭുത മെഡലിലൂടെയും സക്കറി കിങ് തീവ്രവും ഉടനടിയുമായ പരിവർത്തനത്തിലേക്ക് നയിക്കപ്പെട്ടു.
അദ്ദേഹം വെർമോണ്ടിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ പള്ളിയിൽ പോകാൻ തുടങ്ങി. കുർബാനയിൽ യേശുവിനെ കണ്ട അദ്ദേഹം 18 മണിക്കൂർ വരെ ആരാധനാലയത്തിൽ ചെലവഴിക്കുകയും പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകുകയും ചെയ്തു. 2008 മെയ് മാസത്തിൽ (മേരിയുടെ മാസം) സക്കറി കിംഗ് കത്തോലിക്കാ സഭയിൽ പ്രവേശിച്ചു!
നിലവിൽ അദ്ദേഹം ഓൾ സെയിന്റ്സ് (All Saints ) എന്ന മിനിസ്ട്രി നടത്തുന്നു. കത്തോലിക്കാ സഭയുടെ അമേരിക്കയിലെ ഭൂതോച്ചാടന സംഘത്തിലെ അംഗമാണ്. Satan Loves Me, He Loves Me Not and Abortion is a Satanic Sacrifice, എന്ന തലക്കെട്ടിൽ തന്റെ അനുഭവങ്ങളെക്കുറിച്ച് രണ്ട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തന്റെ ജീവിത സാക്ഷ്യത്തിലൂടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുകയാണ് സക്കറി ഇന്ന്.
എന്നാൽ ദുഷ്ടൻ താൻ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം പിന്തിരിയുകയും എന്റെ കൽപനകൾ അനുസരിക്കുകയും നീതിയും ന്യായവും പ്രവര്ത്തിക്കുകയും ചെയ്താൽ അവൻ തീർച്ചയായും ജീവിക്കും; മരിക്കുകയില്ല.
( എസെക്കിയേൽ 18 : 21 )
By, റോബിൻ സക്കറിയാസ്