യാഥാർഥ്യങ്ങൾ അറിഞ്ഞു ജീവിക്കാൻ…
ഈ വചനഭാഗത്ത്, ദൈവത്തിൻ്റെ അനുശാസനങ്ങളുടെയും കൽപ്പനകളുടെയും സാര സംഗ്രഹമായ, അകക്കാമ്പ് വെളിപ്പെടുത്തുകയാണ് അവൻ.നിയമജ്ഞൻ്റെ ചോദ്യത്തിനു മറുപടിയായി നിൻ്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണമനസ്സോടും, സർവ്വശക്തിയോടും കൂടെ സ്നേഹിയ്ക്കുക എന്നതും, നിന്നെ പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്നതുമാണ്, കൽപ്പനകളുടെ ഉൾപ്പൊരുൾ എന്നവൻ വ്യക്തമാക്കുന്നു.
നിയമജ്ഞൻ്റെ ബുദ്ധിപൂർവ്വമായ മറുപടിയിൽ യേശു അവന് ദൈവരാജ്യത്തോടടുത്ത ഒരു സ്ഥാനം നൽകുന്നു. യാഗങ്ങൾക്കും ബലികൾക്കും, അർത്ഥവും മഹത്വവും നൽകുന്നത്, അവ കല്പനകളുടെ അനുഷ്ഠാനങ്ങളിലൂടെ പൂർണ്ണമാകുമ്പോഴാണ്.ഏകസത്യ ദൈവത്തിൻ്റെ ബന്ധത്തിലൂടെ, ഈ പ്രപഞ്ചത്തെയും സർവ്വ സൃഷ്ടിജാലങ്ങളെയും കണ്ടറിയുന്നതാണ് മഹനീയം. അനുഷ്ഠാനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയുമിടയിൽ, കല്പനകളുടെ സാരാംശം നഷ്ടമാകാതിരിക്കാൻ നമുക്ക് അവനോട് പ്രാർത്ഥിക്കാം…..