സ്നേഹമുള്ള അച്ചന്മാരെ, സമര്‍പ്പിതരേ, സഹോദരങ്ങളെ,
നമ്മുടെ പുരാധനക്രമത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായ നിമിഷത്തിയിരിക്കുകയാണ് നമ്മുടെ സഭ. ഈ നിമിഷം വലിയൊരു കൃപാവര വര്ഷത്തിലെത്തണമെന്നുള്ളതാവണം നമ്മുടെ താല്പര്യം. വി. കുര്‍ബാന ഏററം താല്പര്യമുള്ള പ്രധാനപ്പെട്ട വിഷയമാകയാല്‍ അത് ഏറ്റം നന്നായി അവതരിപ്പിക്കുവാന്‍ വലിയ സഭയില്‍ ദൈവാരൂപി നല്കിയ പ്രചോദനഫലമായിരുന്നു ഈ ആവേശം.
പുനരുദ്ധാരണത്തിനും നവീകരണത്തിനും അനുരൂപവല്ക്കരണത്തിനും ആവശ്യകമായ വേദികളില്‍ നിരവധി നിര്‍ദേശങ്ങള്‍ സിനഡിന് സമര്‍പ്പിക്കപ്പെട്ടു. വിവിധ വേദികളില്‍ അവ ചര്‍ച്ചാവിഷയമാക്കി പഠിച്ചതിന്റെ ഫലമായി പൊതുവേ സ്വീകാര്യമായ നല്ല ഒരു Text രൂപവല്‍കൃതമായി. ആ Text പ. പിതാവിന് സമര്‍പ്പിച്ചു. പ. പിതാവ് സ്നേഹപൂര്‍വ്വം അംഗീകരിച്ചു തന്നിരിക്കുകയാണ്.അങ്ങനെ ദിവ്യബലിയെ അടിസ്ഥാനപ്പെടുത്തിയുള്ള സഭയിലെ ഭിന്നതകള്‍ക്ക് ഒരു പരിധിവരെ പരിഹാരമായെങ്കിലും സഭയില്‍ ദിന്നിപ്പുണ്ട് എന്ന് ഓര്‍മപ്പെടുത്തുന്ന ഒരു കര്‍മവിധി നമ്മളെ അലോസരപ്പെടുത്തുന്നു.
നമുക്കെല്ലാമറിയാവുന്നതുപോലെ ദിവ്യബലിയില്‍ നമ്മുടെ അഭിമുഖം എങ്ങോട്ടായിരിക്കണം എന്നതിനെക്കുറിച്ചാണത്. ദിവ്യബലി മുഴുവന്‍ സമയവും അള്രാഭിമുഖമായി അര്‍പ്പിക്കുന്ന വൈദികരുണ്ട്. മുഴുവന്‍ സമയവും ജനാഭിമുഖമായി അര്‍പ്പിക്കുന്ന വൈദികരുണ്ട്. വചന ശുശ്രൂഷ ജനാഭിമുഖമായും അനാഫറ അള്‍ത്താരാഭിമുഖമായും അര്‍പ്പിക്കുന്ന വൈദികരുണ്ട്. വ്യത്യത്ഥങ്ങളായ ഈ ആഭിമുഖ്യങ്ങള്‍ ഭിന്നതയുടെ അടയാളമായി ദര്‍ശിക്കുന്നവരുണ്ട്. ഭിന്നത തീര്‍ച്ചയായും ഉതപ്പിനു കാരണവുാണ്.
ഈ സാഹചര്യത്തില്‍ ഭിന്നത ഒഴിവാക്കാന്‍ എന്താണ് പ്രതിവിധി എന്ന് പിതാക്കന്മാര് ചിന്തിച്ചു. അവരുടെ മനസില്‍ ഉദിച്ച ആശയമാണ് വി. കുര്‍ബാനയുടെ ഭാഗം ജനാഭിമുഖമായും പകുതി ഭാഗം അള്ത്താരായിമുഖമായും അര്‍പ്പിക്കുക എന്നത്. ജനാഭിമുഖമായി വി.കുര്‍ബാന അര്‍പ്പിച്ചുപോന്ന വൈദികരും ഭാഗത്താരാദിമുഖമായി അര്പ്പിച്ചിരുന്നവനും താന്‍ സ്നേഹിച്ചുപോയ രീതിയില്‍ നിന്ന്, പിതാക്കന്മാര് നിര്‍ദ്ദേശിക്കുന്ന വ്യത്യസ്ഥമായ രീതിയിലേക്ക് തിരിയുക. അതായത് പകുതി പകുതിയിലേക്ക് തിരിയുക, ഇമ്പകരമല്ല, എളുപ്പമല്ല.
നമ്മുടെ മുമ്പില്‍ താല്പര്യങ്ങള് തെളിയുന്നു, ഐക്യരൂപത്തിനുവേണ്ടി പുതിയ ആഭിമുഖ്യം സ്വീകരിക്കുക, അല്ലെങ്കില്‍ കൂടുതല്‍ സന്തോഷവും സംതൃപ്തിയും നല്കുന്ന എന്റ പഴയ രീതിയിലേക്ക് അതായത് മുഴുവനും അള്‍ത്താരാഭിമുഖമോ, മുഴുവനും ജനത്തിനോ ആഭിമുഖമായി തിരിയുക. പക്ഷേ ദിന്നതയുടെ ചിഹ്നം തുടരും.ഇതിലേതാ തിരഞ്ഞെടുക്കേണ്ടത്? ഈ വിഷയത്തിലൊരു തീരുമാനമെടുക്കുവാന്‍ നമ്മള് വിളിക്കപ്പെട്ടിരിക്കയാണ്.1999-ആണ്ടില്‍ ദിവ്യബലിയെ സംബന്ധിച്ച് പുതിയ ഫോര്‍മുല അംഗീകരിക്കുവാന്‍ സിനഡില്‍ ഞാന്യമുണ്ടായിരുന്നു.
പകുതി പകുതി ആയികൊള്ളട്ടെ എന്നത് അനുരജ്ഞനത്തിന്റെ ഭാഷയായിരുന്നു. അത് സമ്മതിച്ചു. പക്ഷേ ഈ തീരുമാനം വൈദികരെയും സമൂഹത്തെയും അസ്വസ്ഥമാക്കുന്നു എന്ന് എനിക്ക് തോന്നി. കാനന്‍ നിയമം 1538 -ന്റെ തണലില്‍ പെതുതീരുമാനത്തില് നിന്ന് തൃശൂര്‍ അതിരൂപതയ്ക്ക് ഇളവുനല്‍കി. മറുചിലപതകളും അങ്ങനെ ചെയ്തു. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. വി. കുര്‍ബാന മുഴുവനായി അള്‍ത്താരാഭിമുഖമോ ജനാഭിമുഖമോ ആകുന്നത് ഐക്യത്തെ തകര്‍ക്കുന്നു എന്ന് ചിന്തിക്കുന്നവരുടെ സംഖ്യ കൂടി.
ഈ സാഹചര്യത്തില്‍ എനിക്ക് തോന്നുന്നത് നമുക്ക് അനൈക്യം നീട്ടികൊണ്ടുപോകരുത് എന്നാണ്. സിനഡ് നമുക്ക് ഒരു നിര്‍ദ്ദേശം തരുന്നു. പ. പിതാവ് ആ തീരുമാനം സന്തോഷത്തോടെ അംഗീകരിക്കുന്നു. അവര്‍ നമുക്ക് തരുന്നത് 50/50 formula ആണ്. നമുക്ക് അവരോടൊപ്പം നില്ക്കാം, നമ്മള് സഭയോടൊപ്പം നില്‍ക്കുന്നവരാകും. അനുഗ്രഹീതരാകും.പ പിതാക്കന്മാരുടെ അഭിലാഷങ്ങള്‍ സ്വീകരിക്കുന്ന പാരമ്പര്യമുള്ളവരാണ് നമ്മള്. ഈ വിഷയത്തില്‍ നമ്മള് എടുക്കേണ്ട തീരുമാനം പരി. പിതാവ് നിര്‍ദേശിച്ച് തന്നിരിക്കുന്ന സ്ഥിതിക്ക് വ്യത്യസ്തമായ ഒരു തിരുമാനവും നിലപാടും ദൈവാനുഗ്രഹത്തിനുള്ള മാര്ഗ്ഗമാവുക പ്രയാസമാണ്.
സ്നേഹമുള്ളവരെ എനിക്ക് വയസ് 91 ആകുന്നു. വൈദിക പട്ടം സ്വീകരിച്ചിട്ട് 65 വര്‍ഷം, മെത്രാഭിഷേകം കഴിഞ്ഞിട്ട് 49 വര്‍ഷം. മേലധികാരികള്‍ പ്രത്യേകിച്ച് പ. പിതാവ് കാണിച്ചുതരുന്ന വഴിയാണ് അനുഗ്രഹത്തിന്റ വഴി എന്ന് അനുഭവങ്ങളിലുടെ എന്റെ സ്വദീര്ഘമായ ജീവിത പാതയില്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ നനയ്ക്കായി വേണ്ടി വന്നാല്‍ ത്യാഗം സഹിക്കുവാന്‍ നമുക്ക് തയ്യാറാക്കാം. വി. പൗലോസ് ശ്ലീഹാ പറയുന്നു: ‘….അതിനാല്‍, ഭക്ഷണം എന്റെ സഹോദരന് ദുഷ്പ്രേരണയ്ക്ക് കാരണമാകുന്നെങ്കില്, അങ്ങനെ സംഭവിക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല 1കൊറി. 8:13).
മേലധികാരികളുടെ തീരുമാനങ്ങള്‍ക്ക് മുമ്പില്‍ ഇതാ കര്‍ത്താവിന്റ ദാസി എന്ന് പറയുന്നതാണ് നമുടെ വിശുദ്ധി. പകുര്ബാന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നമ്മുടെ സഭയുടെ തനിമയുടെയും അടയാളമായി വീണ്ടും തിളങ്ങണം. മാര്‍പ്പാപ്പയുടെയും പരി. സിംഹാസനത്തിന്റെയും സിനഡിന്റെയും തീരുമാനങ്ങളനുസരിച്ച് ദൈവജനത്തിന്റെ നനയ്ക്കുവേണ്ടി നാം ഒറ്റകെട്ടായി നില്‍ക്കുകയാണ് വേണ്ടത് എന്നാണ് എന്റെ വാര്‍ദ്ധക്യത്തില്‍ എനിക്ക് ബോധ്യമാകുന്നത് . പ. പിതാവിന്റെ ആഗ്രഹത്തിനനുകൂലമായ ഒരു തീരുമാനത്തില്‍ ഒന്നിച്ച് നില്ക്കുവാന് പ. അമ്മയും വി.യൗസേപ്പിതാവും തോമാശ്ലീഹായും നമ്മോടൊപ്പമുണ്ടാകട്ടെ.
By, തൂങ്കുഴി പിതാവ്