കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിനായി ശ്രമിക്കുമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ പ്രധാനമന്ത്രി അറിയിച്ചു.
ഭാരത കത്തോലിക്ക മെത്രാന് സമിതി (സിബിസിഐ)യുടെ പുതിയ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനോടൊപ്പമായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത് . കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധനമന്ത്രിയുമായി നടക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ആദ്യ കൂടിക്കാഴ്ചയില്‍ ക്രൈസ്തവ സമൂഹത്തിന്റെ പൊതു വിഷയങ്ങള്‍ ചര്‍ച്ചയായി. മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം വേഗത്തില്‍ നടത്താന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
സമാധാനത്തിന്റെ പാപ്പയെന്നറിയപെടുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിനായി രാജ്യമെങ്ങുമുള്ള വിശ്വാസികളും മനുഷ്യാവകാശപ്രവര്‍ത്തകരും ഏറെ നാളുകളായി കാത്തിരിക്കുന്നതിനിടെയാണ് നടപടികള്‍ വേഗത്തിലാക്കാമെന്നുള്ള പ്രധനമന്ത്രിയുടെ പ്രതികരണം ലഭിച്ചിരിക്കുന്നത്. അതേസമയം ബഫര്‍ സോണ്‍ പോലുള്ള വിഷയങ്ങള്‍ ചര്യായില്ലെന്ന് ല്ലെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 30-നു പ്രധാനമന്ത്രി നരേന്ദ്ര മോദി, വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. കൂടിക്കാഴ്ച വേളയില്‍ മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കി. മുന്‍പ് പലതവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു മാര്‍പാപ്പ തുറന്നുപറഞ്ഞിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിബിസിഐ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ വിലങ്ങു തടയിടുകയായിരിന്നു.