അഭിവന്ദ്യ മാർ അലക്സ് താരാമംഗലം പിതാവിന്റെ സഹോദരൻ മാത്തുക്കുട്ടി (55)ഇന്ന് 11.30 ന് പാത്തൻപാറ നെല്ലിക്കുന്ന് സ്വവസതിക്കുമുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. കൂടെയുണ്ടായിരുന്ന മകൻ ജിസ് ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.
അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിന്റെയും തലശ്ശേരി അതിരൂപത മുഴുവന്റെയും അനുശോചനവും പ്രാർത്ഥനകളും മാർ അലക്സ് പിതാവിനെയും കുടുംബത്തെയും അറിയിക്കുന്നു. ഇതേത്തുടർന്ന് നാളെ നടത്താനിരുന്ന പ്രെസ്ബിറ്റേറിയം മാറ്റിവെച്ചതായി അറിയിക്കുന്നു.
PRO
Archdiocese of Thalasserry
മാനന്തവാടി രൂപതാ സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം പിതാവിന്റെ അനിയന് മാത്തുക്കുട്ടി വാഹനാപകടത്തില്‍ മരണപ്പെട്ടു എന്ന് അറിയുന്നു. അദ്ദേഹത്തിന്റെ മകന് ജിസിന് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കിണറ്റില്‍ വീണതാണ് അപകടകാരണം. ജിസിനെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരേതനും അപകടത്തില്‍പ്പെട്ടവര്‍ക്കും ജിസിനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. മറ്റ് വിവരങ്ങൾ അറിയിക്കുന്നതാണ്.
PRO
Eparchy Of Mananthavady