സോളിമ്മ തോമസ്
ഒലിവ് പൂക്കും ഗലീലി താഴ്വരയിൽ നിന്നും..
കടലും മാമലകളും താണ്ടി…
ഭാഷ വേഷ ജാതി വർഗ്ഗ വർണ്ണ
വ്യത്യാസങ്ങളുടെ ഇടയിലേക്ക്……
എ. ഡി. അൻപത്തി രണ്ടാമാണ്ടിൽ…
യേശുവിൻ സുവിശേഷ ദൂതുമായി
ആർഷ ഭാരത മണ്ണിലെത്തി…
യേശുവിൻ അരുമ ശിഷ്യൻ…
അവിശ്വാസിയായി നിന്ന് തോമ തൻ
ഉത്ഥിതനാം ഗുരുവിൻ സാന്നിധ്യത്തിൽ
വിശ്വാസത്തെ ഏറ്റു ചൊല്ലി…
എൻ ദൈവമേ, എൻ കർത്താവേ..
യേശുവിൻ പീഡാനുഭവ പ്രവചന വേളയിൽ…
പോയി മരിക്കാം നമുക്കും അവൻ കൂടെ
എന്നരുളി ധീരനാം ശിഷ്യൻ…
വിശ്വാസ സാക്ഷ്യം ഭാരതമണ്ണിനെകാൻ…
ബലിയായി നൽകി
സ്വജിവനേ തന്നെ…
കാടും മേടും താണ്ടി…
മലയാറ്റൂർ മലയും കടന്നു
മൈലാപുരിലെ ചിന്നമലയിലെത്തി…
എ ഡി എഴുപത്തി
രണ്ടാമാണ്ടിൽ…
ജീവാർപ്പണം ചെയ്തു..
സാന്തോമിൽ അന്ത്യവിശ്രമം
കൊള്ളുന്ന പുണ്യ താതാ……
നിൻ പാവന രക്തം
വിശ്വാസ വിത്തായി തീരട്ടെ…
തെളിയിച്ചു ധീരൻ…
ഒരുകുന്തമുനയാലും തീർക്കാനാവില്ല……
വചനത്തിൻ ശക്തിയെ……
നിൻ വിശ്വാസ ദൃഢതയും…
ഉൾക്കരുത്തുമേകി…
നീ തെളിച്ച വിശ്വാസ പാതയിലൂടെ……
ഈ ലോകജീവിത യാത്രയിൽ…
കാലിടറാതെ മുന്നേറിടുവാൻ…
തേടുന്നു നിൻ മാധ്യസ്ഥം ഞങ്ങൾ…
കുന്തമുനയിൽ…
ചിന്തിയ നിന്നുടെ..
ചുടുനിണത്താൽ…
നിറച്ചിടേണമേ…
ചഞ്ചല മാനസരാം ഞങ്ങളിൽ……
വിശ്വാസ ചൈതന്യം..
ധീരനായി ഗുരുവിൻ മുന്നിൽ
ധൈര്യപൂർവ്വം വിശ്വാസപ്രഖ്യാപനം…
നടത്തിയ ധന്യനാം ഗുരുവേ…
ജീവിത വീഥികളിൽ..
ദുഃഖസഹനങ്ങൾ…
ഏറിടുമ്പോൾ നീ പകർന്നു
തന്നൊരാ വിശ്വാസ ദീപം…
അണയാതെ കാത്തിടാൻ…
വരമേകണേ പുണ്യ താത!
ദുക്റാന തിരുനാളിൻ്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ഏറ്റവും സ്നേഹത്തോടെ നേരുന്നു!