കാട്ടിലെ “മക്കഡോക്ടർ” സംസ്ഥാനത്തെ ഏറ്റവും മികച്ച മനുഷ്യസ്നേഹിയും, കർമ്മനിരതനുമായ ആരോഗ്യപ്രവർത്തകനുള്ള പുരസ്കാരം നേടിയ ഡോ. വിന്സെന്റ് സേവ്യറിന്!”അഭിനന്ദനങ്ങൾ ” എന്ന സാദാ പ്രതികരണത്തിനു മുമ്പേ ഈ ഡോക്ടറുടെ പ്രത്യേകതകൂടി നാം അറിയണം.
ചികിത്സതേടി രോഗികള് ആശുപത്രിയിൽ കൂ നിൽക്കുന്ന ചിരപരിചിത കാഴ്ചകളിൽ നിന്നു വ്യത്യസ്തമായി ഇതാ ഒരു അമ്പത്തഞ്ചുകാരൻ ഡോക്ടർ രോഗികളെത്തേടി കാട്ടിലൂടെ ചുറ്റിത്തിരിയുന്നു! എന്തിനെന്നോ? ആരും തുണയില്ലാത്ത ആദിവാസികളെ ശുശ്രൂഷിക്കാൻ! മറ്റു ഡോക്ടേഴ്സ് ജീവനിൽ പേടിച്ചു “പറ്റില്ല” എന്നു സയുക്തം പറഞ്ഞുറപ്പിച്ച ഇടങ്ങളിലേക്ക് അതിവേഗം സാഹസിക യാത്ര നടത്തുകയാണദ്ദേഹം.
2001 ൽ ഈ ‘അലച്ചിൽ’ തുടങ്ങുമ്പോൾ അദ്ദേഹത്തിന് പ്രായം മുപ്പത്തഞ്ച് – സമ്പൂർണ്ണ യൗവനത്തിളപ്പിൻ്റെ ചുറുചുറുക്കുകാലം. മനസ്സിൻ്റെ നന്മകൊണ്ടാകണം ആ എന്തൂസിയാസം പൂർവ്വോപരി കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിനു കഴിയുന്നത്!ഇത് ഉത്തരേന്ത്യൻ കഥയൊന്നുമല്ല. നമ്മുടെ പത്തനംതിട്ടയിലുള്ള സീതത്തോട് ആദിവാസികളുടെ ഇടയിൽ സേവനംചെയ്യുന്ന “മക്കഡോക്ടറുടെ” കഥ തന്നെ.ഇത്തിരി ചരിത്രം -1995 തിരുനെൽവേലി മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് നേടിയ നാഗർകോവിൽ മിഷൻ ആശുപത്രിയിൽ ആറുവർഷം ജോലി ചെയ്തു. കല്യാണം കഴിച്ചത് തിരുവനന്തപുരത്തുനിന്നും. അങ്ങനെയാണ് പത്തനംതിട്ടയിലെ സീതത്തോട്ടിൽ എത്തുന്നത്.
രണ്ടു പതിറ്റാണ്ടിനു മുമ്പ് രണ്ടാഴ്ചയിലൊരിക്കൽ മാത്രമായിരുന്നു ഈ കാട്ടുയാത്ര റോഡില്ല വണ്ടി പോകില്ല നടയാത്രകൾ തന്നെ ശരണം.ഒപ്പം കാട്ടുജീവികളുടെ ശല്യംഇക്കാട്ടിലൂടെഇക്കാണായ വഴികൾ താണ്ടി മെഡിക്കൽ ഉപകരണങ്ങളും പേറിയുള്ള ഈ യാത്ര ഒരു ചരിത്രദൗത്യമാകുമെന്നൊന്നും അദ്ദേഹം അന്ന് കരുതിയില്ല.വയറ്റാട്ടിയും, വിഷഹാരിയുമായ വിൻസൻ്റ്!ചില അനുഭവ സാക്ഷ്യങ്ങൾ-2010 ലാണ് സംഭവംരാത്രി രണ്ടുമണി സമയംഗർഭിണിയായ ഒരു ആദിവാസി പെൺകുട്ടി.
പ്രസവതിയതിയടുക്കാൻ ഒന്നുരണ്ട് ആഴ്ചകൾ ബാക്കിയുണ്ട്. അങ്ങനെയിരിക്കെ, അദ്ദേഹത്തിന് ഒരു ഫോൺകോൾ. പരിഭ്രമത്തോടെ വിളിക്കുന്നത് ആദിവാസികളാണ്. അവൾക്ക് കലശലായ പ്രസവവേദന. രക്തം വാർന്ന് അവശനിലയിലായിക്കഴിഞ്ഞു. ” ഡോക്ടർ വേഗം എത്തിയില്ലെങ്കിൽ അവൾ മരിച്ചു പോകും ഡോക്ടർ” ഉറക്കം മറന്ന് തൻ്റെ മെഡിക്കൽ ഉപകരണങ്ങൾ വാരിയെടുത്ത് ഡോക്ടർ ഇറങ്ങുകയായി. വണ്ടിപ്പെരിയാറിൽ നിന്ന് ആംബുലൻസ് എത്തുന്നതിനു മുൻപേ അദ്ദേഹം അവിടെ എത്തിക്കഴിഞ്ഞത്രെ! ആ ആത്മാർത്ഥതയും, കൈപ്പുണ്യവും മൂലം അമ്മയും കുഞ്ഞും സുരക്ഷിതർ! അവൻ്റെ ജന്മദിനത്തിന് എല്ലാക്കൊല്ലവും ആ വീട്ടിലെ പ്രത്യേക ക്ഷണിതാവാണ് അദ്ദേഹം.
അദ്ദേഹം അവരുടെ “മക്കഡോക്ടറാ”ണ് അവരുടെ മക്കളുടെ സ്വന്തം ഡോക്ടർ ! ഒരു പിതാവിൻ്റെ സാന്നിധ്യം നൽകുന്ന ഭിക്ഷഗ്വരൻ!അണലികടിയേറ്റ മാന!-മാനയ്ക്ക് ഇപ്പോൾ 24 വയസുണ്ട്. പതിനാറാം വയസ്സിൽ അണലി കടിച്ചകഥ ഇപ്പോഴും ഭയത്തോടെയാണ് ഓർക്കുന്നത്. ആർക്കു സഹായിക്കാനാകും? ഡോക്ടർ അവസരോചിതമായി ഇടപെട്ടതിനാൽ മാന ഇന്നും മാന്യമായിത്തന്നെ ജീവിക്കുന്നുഅനുഭവസാക്ഷ്യങ്ങൾ ഇങ്ങനെ നീളുന്നുണ്ട്ഭക്ഷണവും വസ്ത്രവുംസാധാരണ ഫീസാണ് ഡോക്ടർ ചാർജ് ചെയ്യുന്നത്. എന്നാൽ കഷ്ടപ്പെടുന്നവർക്ക് സേവനം സൗജന്യമാണ്.ഈ സേവനം മെഡിക്കൽ ഫീൽഡിൽ തീരുന്നില്ലെന്നറിയണം.
തനിക്ക് കിട്ടുന്ന റേഷൻ കിറ്റും, മറ്റു ഭക്ഷണവിഭവങ്ങളും, വസ്ത്രങ്ങളും ചുമന്നുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ ആ യാത്ര മാനുഷികതയുടെ മഹത്തായ ഒരു അധ്യായമാണ് ആ കാട്ടുമക്കൾക്ക് മുമ്പിൽ തുറന്നുവെക്കുന്നത് 2009 ൽ ഭാര്യ നാഗർകോവിലിലേക്ക് താമസം മാറ്റി. എന്നാൽ ഡോക്ടറാകട്ടെ, ഒരു വീട് വാടകയ്ക്കെടുത്തു. ആഴ്ചയിൽ രണ്ടു ദിവസം വീതം അവിടെ താമസം. കാട്ടുയാത്ര തുടർന്നു.
ഈ കോവിഡ് കാലത്ത് മൂന്നുമാസം അവിടെത്തന്നെയായിരുന്നത് കാടിൻ്റെ മക്കൾക്കു നൽകിയ ആശ്വാസം ചില്ലറയൊന്നുമായിരുന്നില്ല. ഡോ. വിൻസൻ്റിന് ഇത് റിട്ടയർമെൻറ് വർഷമാണ്. എന്നാൽ അദ്ദേഹത്തിൻ്റെ സാഹസിക സേവനത്തെ വിലമതിച്ച ഗവൺമെൻറ് ആ സേവനം 60 വയസ്സുവരെ നീട്ടിക്കൊടുത്തു. ഡോ. വിൻസൻ്റ്, താങ്കൾ പുരസ്ക്കാരങ്ങളിൽ പുളകിതനാകാതെയുള്ള, ഈ കാട്ടുയാത്ര തുടർന്നാലും. ഞങ്ങളുടെ കാടുപിടിച്ച നാട്ടുഹൃദയങ്ങൾ വെട്ടിത്തെളിക്കപ്പെടാൻ വെട്ടിത്തിളങ്ങുന്ന ജീവിത മാതൃകയായി!
വചനം-” ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു (മത്താ 25:36) ഈ സന്ദർശനത്തിൽ പരിചരണമുണ്ട്, വസ്ത്രവും ഭക്ഷണവും പങ്കുവെക്കുന്ന നിസ്വാർത്ഥ സ്നേഹവുമുണ്ട്. ഈശോ പറഞ്ഞു: “ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത് ” (മത്താ 25: 40)-
By,സൈ