Anthony Vargheese
പുതിയതുറ: പുതിയതുറയിൽ കഞ്ചാവ് മാഫിയക്കെതിരെയും പെൺകുട്ടികളെ പ്രത്യേകിച്ച് കൊച്ചുകുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും മുന്നിൽ നിന്ന് പ്രതിഷേധിച്ച അതും തന്റെ കൺമുന്നിൽ ഇത്ര വലിയ പ്രവർത്തികൾ കാണുമ്പോൾ എല്ലാവരെയും പോലെ കണ്ണടച്ചു കളയാതെ അതിനെതിരെ പ്രതികരിച്ച ആണൊരുത്തന്റെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ ആ മാഫിയയുടെ പ്രതികാര അഗ്നിയിൽ എരിഞ്ഞടങ്ങി ഇത്രയും നാളായിട്ടും ഇടവകയിലെ ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കിയില്ല എന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.
എല്ലാവരെയും പോലെ ആന്റണി എന്ന ചെറുപ്പക്കാരനും ഇതൊക്കെ കണ്ടിട്ടും കണ്ണടച്ചു പോകാമായിരുന്നു…. എന്നാൽ അവനതിന് കഴിഞ്ഞില്ല…. കാരണം അവൻ ചിന്തിച്ചത് തലമുറയെ കുറിച്ചായിരുന്നു നാളെയുടെ തലമുറയെക്കുറിച്ച്…. അതുകൊണ്ടാണ് അവൻ ശക്തമായിട്ട് തന്നെ പ്രതികരിച്ചത്…. അതിനു പകരമായി അവന് നഷ്ടപ്പെടുത്തേണ്ടി വന്നത് അവന്റെ ഉപജീവനമാർഗ്ഗം തന്നെയാണ്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എവിടെ നിന്നൊക്കെയോ പെൺകുട്ടികളെ കൊണ്ടുവന്ന് അനാശാസ്യ പ്രവർത്തനം നടത്തിയതിനെതിരെയും കഞ്ചാവ് വില്പന നടത്തിയതിനെതിരെയും ആന്റണിയും ആന്റണി ഉൾപ്പെടുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയായ ബ്ലൂസ്റ്റാറിലെ അംഗങ്ങളും ചേർന്നു പലപ്പോഴും വാണിംഗ് കൊടുത്തെങ്കിലും അത് വീണ്ടും നിർബാദം തുടർന്നതിനാലാണ് അവർ ശക്തമായി പ്രതികരിച്ചത്.
അതിന്റെ പേരിൽ ഇന്നവൻ ഒറ്റപ്പെട്ട് നിൽക്കുകയാണ്…. കാരണം ആരുടെയും വക അല്ലല്ലോ നഷ്ടപ്പെട്ടത്…. ഒരു തലമുറയെ കുറിച്ച് ചിന്തിച്ചവന്റെ വകയാണല്ലോ നഷ്ടപ്പെട്ടത്…. അതുകൊണ്ട് മറ്റാർക്കും അതിൽ ഒരു ദുഃഖവും തോന്നില്ല…. എല്ലാവർക്കും അവരുടെതായ കാര്യങ്ങൾ മാത്രം…. കടപ്പുറത്തിരുന്നും കവലകളിലിരുന്നും കടത്തിണ്ണകളിലിരുന്നും കഞ്ചാവ് ഉപയോഗിക്കുന്നവരെക്കുറിച്ചും അത് വില്പന നടത്തുന്നവരെ കുറിച്ചും പ്രതിഷേധിക്കുകയും പ്രസംഗിക്കുകയും ചെയ്യും എന്നാൽ അത് കൺമുന്നിൽ നടക്കുമ്പോൾ ഈ പറഞ്ഞ ഒരാളും ഒന്ന് അനങ്ങുക മാത്രമല്ല പ്രതികരിക്കുക പ്രതിഷേധിക്കുകയോ ചെയ്യുകയില്ല.
ഇതിനെയാണ് ഗതികേട് എന്ന് പറയുന്നത്…. ചില ദിവസങ്ങളിൽ ഏരിയക്കാരിൽ ചിലർപോലും ഇതിനെതിരെ പ്രതികരിക്കുകയും അവരെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുമുണ്ട്…. അങ്ങനെയുള്ള അവർപോലും ഇപ്പോൾ ആന്റണിയുടെ ഈ അവസ്ഥയിൽ ഒന്ന് സഹായിക്കാനോ ആശ്വസിപ്പിക്കാനോ സപ്പോട്ട് നൽകാനോ കൂടെയില്ല എന്നത് സങ്കടകരമായ മറ്റൊരു വസ്തുത….
പുതിയതുറയിലെ എല്ലാ സംഘടനകളോടും സാംസ്കാരിക സാമൂഹ്യ സംഘടനകളോടും കായിക സംഘടനകളോടും ഒരു അപേക്ഷ മാത്രമേ ഉള്ളൂ.
ഈ വിപത്ത് നമ്മുടെ നാട്ടിൽ നിന്നും തീരത്തു നിന്നും തുടച്ചു നീങ്ങണമെങ്കിൽ എല്ലാവരും ഭിന്നിച്ചു നിൽക്കുന്നതിനേക്കാളും നല്ലത് ഒന്നിച്ചു നിൽക്കുന്നതാണ്…. അതെ, സമൂഹനന്മയ്ക്കായുള്ള ചില കാര്യങ്ങൾ നടക്കണമെങ്കിൽ എല്ലാവരും ഒന്നിച്ചു നിന്നേ മതിയാവൂ…. ഇന്ന് ആന്റണിക്ക് നടന്നത് നാളെ മറ്റൊരാൾക്ക് നടക്കാൻ അനുവദിക്കരുത്….
ഇനി എനിക്ക് പറയാനുള്ളത് പുതിയതുറ ഇടവക അധികാരികളോടും കമ്മറ്റി അംഗങ്ങളോടുമാണ്.
സ്വന്തം ഇടവകയിലെ ഒരു മകന് ഇങ്ങനെയൊരു സംഭവം നടന്നിട്ട് ഈ നിമിഷം വരെ അവനെ ചെന്ന് കാണുകയോ ഒന്നാശ്വസിപ്പിക്കുകയോ അവന്റെ ഉപജീവനമാർഗ്ഗം നശിപ്പിച്ചതിനെതിരെ ഒന്ന് ശബ്ദിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല എന്നത് തികച്ചും വേദനാജനകവും ദർഭാഗ്യകരവും അപമാനകരവുമാണ്…. നിങ്ങളെ ഇടവകയിലെ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് വെറും കമ്മറ്റി മീറ്റിംഗ് കൂടാനോ പള്ളി കാര്യങ്ങൾ മാത്രം നോക്കാനോ അല്ല അതിനോടൊപ്പം ഇടവകയെ തന്നെ ഇടവകയുടെ മക്കളെ തന്നെ നോക്കാനും സംരക്ഷിക്കാനുമാണ്.
നിങ്ങളിൽ എത്രപേർ ഈ ഒരു കാര്യം ചെയ്യുന്നുണ്ട്…. ഇടവകയിൽ നടക്കുന്ന സംഭവിക്കുന്ന ഓരോ കാര്യവും അറിഞ്ഞിരിക്കേണ്ട, അത് അന്വേഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്…. അത് നിങ്ങൾ ചെയ്യുന്നില്ല എങ്കിൽ നിങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിങ്ങൾ അവിശ്വസത കാണിക്കുന്നു എന്ന് വ്യക്തമാണ്…. അതല്ല ഇപ്പോഴും ഞങ്ങളുടെ ജോലി പള്ളി കാര്യങ്ങൾ നോക്കുക പള്ളി തിരുനാളുകൾ നടത്തുക പള്ളി സ്വത്തുക്കൾ നോക്കി നടത്തുക പള്ളി സമ്പാദ്യങ്ങൾ കൈകാര്യം ചെയ്യുക എന്നതൊക്കെയാണെങ്കിൽ ഒരു കാര്യം തറപ്പിച്ചു പറഞ്ഞു കൊള്ളട്ടെ.
ആ ധാരണ തികച്ചും തെറ്റായ ഒരു ധാരണയാണ്…. ഇനിയെങ്കിലും നിങ്ങൾ അത് മനസ്സിലാക്കി തിരുത്താൻ നോക്കുക…. ഇടവകയിൽ ഇപ്പോഴും എത്രപേർ പട്ടിണിയിലാണ് എന്ന് ചോദിച്ചാൽ പോലും നിങ്ങൾക്ക് ഉത്തരം കിട്ടില്ല…. കാരണം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒന്നും നിങ്ങൾ അറിയുന്നില്ല…. മറിച്ച് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടു കൊണ്ടിരിക്കും.
ഇടവക വൈദികരോട് ചോദിക്കാനുള്ളത് ഇത്രമാത്രമാണ്…. ഒരു ഇടവകയുടെ, ഇടവക മക്കളുടെ അപ്പന്റെ സ്ഥാനത്താണ് നിങ്ങൾ ഇരിക്കുന്നത്…. എന്നിട്ടും ഇടവകയിലെ ഒരു മകന് കഞ്ചാവ് മാഫിയയുടെ ഭീഷണിയിൽക്കേണ്ടി വരുന്നതും അവന്റെ ഉപജീവനമാർഗ്ഗം നശിപ്പിക്കപ്പെടുന്നതും നിങ്ങൾ അറിഞ്ഞില്ല എങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങളിൽ നിങ്ങൾ പരാജയം സമ്മതിക്കേണ്ടി വരും…. ഇടവകയിലെ ഓരോ കുടുംബത്തെയും വ്യക്തികളെയും വ്യക്തിപരമായി തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കടമ ബഹുമാനപ്പെട്ട വൈദികരെ നിങ്ങൾക്കുണ്ട്.
അത് ചെയ്യുന്നില്ല എങ്കിൽ നിങ്ങൾക്ക് ഉറപ്പായും പരാജയം സമ്മതിക്കേണ്ടി വരും…. ദേവാലയ ശുശ്രൂഷയ്ക്ക് മാത്രമല്ല, പ്രാർത്ഥനാ ശുശ്രൂഷകൾക്ക് മാത്രമല്ല, നിങ്ങളുടെ കൈകളിൽ ഒരു ഇടവകയെ രൂപതാധ്യക്ഷൻ ഏൽപ്പിക്കുന്നത്…. ഇടവകയേയും ഇടവകയിലെ ഓരോ കുടുംബത്തെയും ഇടവക മക്കളെയും കൂടി ശുശ്രൂഷിക്കാൻ വേണ്ടിയാണ്…. അത് നിങ്ങൾക്ക് ഇനിയും ചെയ്യാൻ പറ്റുന്നില്ലെങ്കിൽ നിങ്ങൾക്ക് ഉറപ്പായും പരാജയം സമ്മതിക്കേണ്ടി വരും.
പള്ളി കമ്മിറ്റി അംഗങ്ങളോടും വൈദികരോടും ഇടവക ജനങ്ങളോടും ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു…. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുമ്പ് വരെ ലഹരിമുക്ത പുതിയതുറക്കുവേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിങ്ങൾ അധ്വാനിച്ചത് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ്…. അക്കാര്യത്തിൽ നിറഞ്ഞ മനസ്സോടുകൂടി തന്നെ നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
എന്നാൽ അതൊക്കെ നിങ്ങൾ ചെയ്യുമ്പോഴും ഒരു ലഹരിയും ഉപയോഗിക്കാത്തവരെപ്പോലും രാത്രി പത്ത് മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ പാടില്ല എന്നു പറയുന്നത് തികച്ചും അപക്വമായി തീരുമാനങ്ങളിൽ ഒന്നായിരുന്നു അത് ചിലയിടങ്ങളിൽ പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്…. എന്നാൽ ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യം അതല്ല…. ലഹരി മുക്ത പുതിയതുറയ്ക്കുവേണ്ടിയും കഞ്ചാവും മറ്റു ലഹരികളും ഉപയോഗിക്കുന്നവർക്കെതിരെയും അത് വിൽപ്പന നടത്തുന്നവർക്കെതിരെയുമാണ് പ്രതിഷേധിച്ചും, പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും നിങ്ങൾ അഹോരാത്രം അധ്വാനിച്ചത്.
ഇതേ പ്രവർത്തനങ്ങൾ തന്നെയാണ് നിങ്ങൾക്ക് മുമ്പേ ആന്റണിയും ആന്റണിയുടെ സംഘടനാ പ്രവർത്തകരും ചെയ്തുകൊണ്ടിരുന്നത്…. കാരണം ഒരു സാംസ്കാരിക സംഘടനയുടെ സെക്രട്ടറി കൂടിയാണ് ഈ ആന്റണി…. അങ്ങനെയുള്ള ഒരു ഇടവക മകനെതിരെ കഞ്ചാവ് മാഫിയയുടെ പ്രതികാരം അവന്റെ ഉപ ജീവന മാർഗ്ഗത്തെ അഗ്നിക്കിരയാക്കിയപ്പോൾ ഈ നിമിഷം വരെയും നിങ്ങൾ തിരിഞ്ഞു നോക്കാതിരുന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ് അത് എന്ത് ന്യായവാദം തന്നെ മുഴക്കിയാലും.
ഇനി അറിഞ്ഞില്ല ഞങ്ങളോടാരും പറഞ്ഞില്ല എന്നൊക്കെ നിങ്ങൾ പറഞ്ഞാലോ അത് ഒരിക്കലും സമ്മതിച്ചു തരാൻ കഴിയില്ല…. കാരണം, ഇടവക മുഴുവൻ അറിഞ്ഞ കാര്യം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന കാര്യം പത്രമാധ്യമങ്ങളിലൂടെ വാർത്തയായി വന്ന കാര്യം ഓൺലൈൻ വാർത്താമാധ്യമങ്ങളിലൂടെ വന്ന കാര്യം നിങ്ങൾ മാത്രം അറിഞ്ഞില്ല എന്ന് പറയുമ്പോൾ അത് ഒരിക്കലും സമ്മതിക്കാൻ കഴിയില്ല.
ഇനിയും നിങ്ങൾ നടന്ന ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കുന്നില്ല എങ്കിൽ അവനൊരു സപ്പോർട്ട് കൊടുക്കുന്നില്ല എങ്കിൽ അവനൊരു ആശ്വാസമായി നിങ്ങൾ മാറുന്നില്ല എങ്കിൽ ലഹരി മുക്ത പുതിയതുറയ്ക്കുവേണ്ടി നിങ്ങൾ നടത്തിയ പ്രതികരണങ്ങളും പ്രധിഷേധങ്ങളും വെറും ഒരു പ്രഹസനമാണെന്ന് ഞങ്ങൾക്ക് പറയേണ്ടി വരും…. ആരെങ്കിലും ഇതിനെക്കുറിച്ചു നിങ്ങളോട് ചോദിച്ചാൽപോലും അവർക്കൊരു മറുപടി കൊടുക്കാൻപോലും നിങ്ങൾക്ക് കഴിയില്ല…. പ്രേത്യേകിച്ചു അന്റണി ഉൾപ്പെട്ട ബി സി സി വാർഡിൽ നിന്നും പള്ളി കമ്മറ്റിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വാർഡ് ലീഡറിന്.
ഈ വാർത്ത അറിഞ്ഞു അവനെ വിളിച്ച് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്ത വാർഡ് മെമ്പർ ശ്രീമാൻ പുഷ്പം സൈമനും സിപിഐ ലോക്കൽ നേതാവ് സഖാവ് വെർജിനും Mathew M Silva ചേട്ടനും അഭിനന്ദനങ്ങൾ അർഹിക്കുന്നു…. ഒപ്പം ഈയൊരു കാര്യത്തിൽ ആന്റണിക്ക് കട്ട സപ്പോർട്ടുമായി കൂടെ നിൽക്കുന്ന, ആന്റണിയോടൊപ്പം നിയമ പോരാട്ടം നടത്താൻ ഏതറ്റം വരെയും പോകാൻ തയ്യാറായി നിൽക്കുന്ന ആന്റണി സെക്രട്ടറിയായി പ്രവർത്തിക്കുന്ന പുതിയതുറ ബ്ലൂസ്റ്റാർ സംഘടനയും അഭിനന്ദനമർഹിക്കുന്നു.
ഈ മഹാവിപത്തിനെതിരെ ഇനിയെങ്കിലും ഒന്നിച്ച് ചർച്ചചെയ്ത് തീരുമാനമെടുത്ത് ഒന്നിച്ചു നിന്ന് പോരാടിയെ പറ്റൂ…. ആന്റണിയോടൊപ്പം!