പാരിസ്: കാല്‍പ്പന്തുകളിയിലെ കിങ് താന്‍ തന്നെയാണെന്നു അടിവരയിട്ടു കൊണ്ട് പരമോന്നത പുരസ്കാരമായ ബാലണ്‍ ഡിയോര്‍ ഏഴാം തവണയും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. ഫ്രാന്സ്ഫുട്ബോള് മാസികയു ടെ പ്രശസ്തമായ ബാലണ്‍ദ്യോര്‍ പുരസ്കാരം അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. ഇന്ന്പുലര്‍ച്ചെ പാരീസില്‍ നടന്ന ചടങ്ങിലാണ് അര്‍ജന്റീനയുടെയും പിഎസ്ജിയുടെയും മിന്നും താരമായ മെസി പുരസ്കാരത്തിന് അര്‍ഹനായത്. മുപ്പത്തിനാലുകാരന് മെസിയുടെ ഏഴാം തവണയാണ്ബാലണ്ദ്യോര് സ്വന്തമാക്കു ന്നത്.
2020-2021 വര്‍ഷത്തെ പ്ര കടനത്തിന്റെ അടിസ്ഥാനത്തിലാണു മെസ്സി പുരസ്കാരത്തിന് അര്‍ഹനായത്. ഈ കാലയളവില്‍ അര്‍ജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക കിരീടവും , സ്പാനിഷ്ക്ലബ്ബാര്സിലോനയ്ക്കൊപ്പം കോപ്പ ഡെല്‍റേ കിരീടവും സ്വന്തമാക്കി. 38 ഗോളു കള്‍ നേടുകയും 14 എണ്ണത്തിനു വഴിയൊരുക്കുകയും ചെയ്തു . നേരത്തെ 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളിലാണ് മെസ്സി ബാലണ്‍ദ്യോര്‍ സ്വന്തമാക്കിയത്. ബയേണ്‍ മ്യൂണിക്കിനായി ഗോളുത്സവം തീര്‍ക്കുന്ന ലെവന്‍ഡോവ്സ്കി അവസാന നിമിഷം വരെ മെസ്സിയു മായി
മികച്ച പോരാട്ടം തന്നെ നടത്തിയ ശേഷമാണ് രണ്ടാംസ്ഥാനം പേരില്‍ കുറിച്ചത്.
യൂറോ കപ്പും ചാമ്പ്യന്സ്ലീഗും കൈവശമുള്ള കരുത്തില്‍ ജോര്‍ജീഞ്ഞോ ഇരുവര്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇത്തവണ ആറാംസ്ഥാനത്ത് എത്താനേ സാധിച്ചുള്ളു . ജോര്‍ജീഞ്ഞോ, കരീം ബെന്‍സേമ, എന്‍ ഗോളോ കാന്റെ എന്നിവരാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച്സ്ഥാനങ്ങളില് എത്തിയത്. ഇത്തവണ 613 പോയന്റ് നേടിയാണ്മെസി ഒന്നാം സ്ഥാനത്തെത്തിയത്. ലെവന്‍ഡോവ്സ്കി യ്ക്ക് 580 പോയന്റാണ് ലഭിച്ചത്. പി.എസ്.ജിയ്ക്കും ബാഴ്സലോണയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ്മെസ്സിക്ക്തു ണയായത്.\
ഏറ്റവും മികച്ച പുരു ഷ യു വതാരത്തിനു ള്ള കോപ്പാ പുരസ്കാരം ബാഴ്സലോണയു ടെ സ്പാനിഷ്താരം
പെഡ്രിയും സ്വന്തമാക്കി. ഗോള്‍ വേട്ടയില്‍ ഇതിഹാസ താരം ഗെര്ഡ്മുള്ളറിന്റെ റെക്കോര്‍ഡു കള്‍ പോലും കടപുഴക്കി മുന്നേറു ന്ന റോബര്ട്ട്ലെവന്ഡോവ്സ്കിക്കാണ് ഏറ്റവും മികച്ച സ്്രൈടക്കര്ക്കു ള്ള പുരസ്കാരം ലഭിച്ചത്. ബുണ്ടസ്ലിഗയില് മാത്രം കഴിഞ്ഞസീസണില്‍ 41 ഗോളു കളാണ്താരം അടിച്ച്കൂട്ടിയത്. ഏറ്റവും മികച്ച വനിതാ താരത്തിനു ള്ള പുരസ്കാരം ബാഴ്സലോണയു ടെ അലക്സിയ പുട്ടെലാസ് ആണ് സ്വന്തമാക്കിയത്. മധ്യനിര താരമായ അലക്സിയ 26 ഗോളുകളാണ് കഴിഞ്ഞസീസണില്‍ നേടിയത്. അഞ്ച് തവണ ബാലണ്‍ദ്യോര്‍ നേടിയ പോര്‍ച്ചുഗീസ്താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇക്കാര്യത്തില്‍ മെസ്സിക്കു പിന്നിലുള്ളത്.