ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി… പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഏകാന്ത സന്യാസത്തിലേയ്ക്ക് പ്രവേശിച്ചു. ബിഷപ്പിന്റെ രാജി സിനഡ് അംഗീകരിച്ചതോടു കൂടിയാണ് സന്യാസജീവിതത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള ആഗ്രഹം സാധ്യമായത്.
തന്റെ വൃക്കകളിൽ ഒന്ന് ദാനം ചെയ്ത് , ലളിത ജീവിതം നയിക്കുന്ന മുരിക്കൻ പിതാവ് പുരോഹിതന്മാർ ക്കിടയിലും മെത്രാന്മാർക്കിടയിലും വേറിട്ടൊരു വ്യക്തിയായിരുന്നു . ജനങ്ങൾക്ക് ഏറെ പ്രിയങ്കരനും. അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകൾ!
പാലാ രൂപതയുടെ ആത്മീയ തേജസ് അഭിവന്ദ്യ മുരിക്കൻ പിതാവ് പദവികളുടെയും പ്രശസ്തികളുടെയും ഭാരം അഴിച്ചു വെച്ച് അനിർവചനീയവും അലൗകീകവുമായ ദൈവീക സന്യാസത്തിന്റെ രാജ പാതയിൽ പ്രയാണം തുടങ്ങുന്നു. വന്ദ്യ പിതാവേ,അങ്ങയുടെ പകരം വെക്കാനാവാത്ത സ്നേഹത്തിനും കരുണക്കും കരുതലിനും നന്ദി. രൂപതക്കും സഭയ്ക്കും വിശ്വാസ സമൂഹത്തിനും പുതിയ കരുത്തും ഉണർവും പ്രദാനം ചെയ്യുവാൻ ഈ പുതിയ ഉദ്യമങ്ങളിലൂടെ സർവ ശക്തമായ ദൈവം തുടർന്നുള്ള ജീവിത വഴികളിൽ അങ്ങയുടെ പാദങ്ങൾക്ക് പ്രകാശമേകട്ടെ!
ഒരു നേരം (ഉച്ചയ് ക്ക് ) മാത്രം ലഘു ഭക്ഷണം കഴിച്ച് യാമപ്രാർത്ഥനകൾ ഉപവാസവുമായി രാവിലെ 3.00 മണി മുതൽ രാത്രി 10.00 മണി വരെ ടൈം ടേബിൾ ക്രമം സ്വീകരിച്ച് ഏകാന്ത ജീവിതം നയിക്കുന്നു. തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ആളുകൾ കുറയുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഒരു ദു:ഖം. തിരുസ്സഭയ്ക്കു വേണ്ടിയുള്ള അ ദ്ദേഹത്തിന്റെ പ്രാർത്ഥനകളിൽ നമുക്കും ഒരുമിക്കാം.
What a great sacrifice and model for the whole Catholic church. Auxiliary Bishop of Pala Mar Jacob Muricken (59) started a hermit (Sanyasi) life of prayer today after getting the nod from the meeting of the Synod of Bishops in the Syro Malabar Catholic church. Prayerful greetings. Bishop Mar Jacob always lived a simple life with prayer and humility. He donated one of his kidney too to a poor patient.
Mar Jacob Muricken is my Eleyamma’s (My father’s younger brother late K.A. Thomas’s late wife Annamma) brother’s son. He is so friendly to me and a close family friend. We are of the same age too. He joined seminary after passing his M.A in Economics. He was ordained a priest in 1993. His Episcopal ordination was in 2012. He requested for hermitage life three years ago and waited to get the sanction from the church leadership.
അദ്ദേഹത്തിന്റെ രാജി സിനഡ് അംഗീകരിച്ചുവെങ്കിലുംബന്ധപ്പെട്ട വിവരങ്ങൾ സർക്കുലർ വഴി ഔദ്യോഗികമായി വിശ്വാസികളെ അറിയിയ്ക്കുന്നത് ഒരു പക്ഷേ അടുത്ത ഏതെങ്കിലും ഒരു ഞായറാഴ്ചയാവും. അദ്ദേഹത്തിന്റെ ഒരു ദിവസത്തെ സമയ ക്രമീകരണം ദൈവ ചൈതന്യം വെളിപ്പെടുത്തുന്നതാണ്.
വലിയ സഭാ ശുശ്രൂഷ എന്നാൽ ‘അധികാരമുള്ള ഇടയത്വം’ആണോ.. ക്രിസ്തുവിനെ നേടാൻ എല്ലാം നഷ്ടപ്പെടുത്തൽ ആണോ??
പൊള്ളായായ കമ്പോള ജീവിതത്തിന്റെ ആത്മീയത അസീസിയിലെ ഫ്രാൻസീസ് വെല്ലുവിളിച്ച ഒരു കാലമുണ്ട്…. വീണ്ടും ഈ നൂറ്റാണ്ടിൽ ഒരാൾ അതിനെ ഓർമ്മയിൽ എത്തിക്കുന്നുവെങ്കിൽ.. അതിനു പാലാ രൂപതയുടെ മാർ ജേക്കബ് മുരിക്കൽ പിതാവ് നടക്കാൻ തീരുമാനിച്ച വഴി…. വർത്തമാന സഭയുടെ ഇനി പോകേണ്ട പുതുവഴിയുടെ നാന്ദിയാണ്..
ലൗകീകരെന്നോ ആത്മീയരെന്നോ അതിൽ ശ്രേഷ്ഠത കൂടിയതിനെ കാണിക്കാനല്ല…മറിച്ചു… ഈ
വഴിയേ നടന്നു തുടങ്ങിയില്ലെങ്കിൽ സഭ എന്നാൽ പള്ളിയും, ആശുപത്രി, സ്കൂൾ കോളേജ്, ചാരിറ്റി.. സ്ഥാന നേട്ടങ്ങൾ ഇവയൊക്കെയാണ് എന്ന് കൂടുതൽ പേർ തെറ്റിദ്ധരിക്കും… ഉറവില്ലാത്ത യാക്കോബിന്റെ കിണറ്റിൽ നിന്നും കോരാൻ ആളില്ലാത്ത കാലം ആവർത്തിക്കപെടുമ്പോൾ വറ്റാത്ത തിരു വിലാവിലെ ഉറവയുടെ സ്നേഹം കണ്ടൊരാൾ ഇറങ്ങുന്നുവെങ്കിൽ നാളെ ഈ വഴിയിലായിരിക്കും സഞ്ചാരികൾ കൂടുതൽ… സഭ വീഴുമ്പോൾ (വീഴില്ല.. വീണിട്ടില്ല എന്നല്ല )അത് കർത്താവിന്റെ സ്ഥാപനമാണ് എന്നറിയിക്കുന്ന സാഹസിക വഴിയിലേക്ക് നടക്കാൻ അവിടുന്ന് തന്നെ മാതൃകകൾ സൃഷ്ടിച്ചു അതിനെ നവീകരിക്കും.