പ്രിയപ്പെട്ടവരെ,
ജർമനിയിലെ മ്യൂൺസ്റ്റർ രൂപതയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന നമ്മുടെ അതിരൂപതാ അംഗമായ ബഹുമാനപ്പെട്ട തോമസ് (ബോബി) വട്ടമല അച്ചൻ കഴിഞ്ഞ കുറച്ച് നാളുകളായി ചുമയും മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളും മൂലം ബുദ്ധിമുട്ടുക യായിരുന്നു. കഴിഞ്ഞമാസം അച്ചൻ അവധിക്ക് നാട്ടിൽ വന്നപ്പോൾ തലശ്ശേരി ജോസ്ഗിരി ആശുപത്രിയിലും അവിടെനിന്ന് ഡോക്ടർ നിർദേശിച്ചതനുസരിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പരിശോധിക്കുകയും ക്യാൻസർ രോഗബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തു.
അച്ചൻ ജർമ്മനിയിൽ തിരിച്ചുചെന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ ശ്വാസകോശത്തിന് അർബുദം ബാധിച്ചതായി കണ്ടെത്തി. ജർമ്മനിയിൽ വളരെ നല്ല ചികിത്സ കിട്ടും എന്നതുകൊണ്ട് അവിടെത്തന്നെ ചികിത്സിക്കാനാണ് അച്ചൻ താൽപര്യപ്പെടുന്നത്. 16 ആഴ്ചത്തേക്ക് റേഡിയേഷനും കീമോതെറാപ്പിയും ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച മുതൽ ചികിത്സ ആരംഭിക്കും. അച്ചൻ ഇപ്പോൾ ജോലി ചെയ്യുന്ന ഇടവകയിൽ തന്നെ പതിവുപോലെ വിശുദ്ധ കുർബാന അർപ്പിക്കുകയും മറ്റ് ശുശ്രൂഷകൾ തുടരുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. അച്ചന്റെ വികാരിയച്ചനും ഇടവകാംഗങ്ങളും എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.
അച്ചന്റെ അസുഖം ഗൗരവമുള്ളതാണെങ്കിലും കൃത്യമായ ചികിത്സയിലൂടെ സുഖപ്പെടുത്താവുന്നതാണ് എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. അച്ചൻ വേഗം സുഖം പ്രാപിക്കുന്ന തിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു. അച്ചൻ അത്യാസന്ന നിലയിലാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണങ്ങൾ തികച്ചും അവാസ്തവം ആണ്. രോഗവിവരം പരസ്യപ്പെടുത്തുന്നത് അച്ചൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ മാനസിക സ്വസ്ഥതയും പ്രാർത്ഥനയിലൂടെ ഉള്ള പിന്തുണയും ബോബി അച്ചന് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം
മാർ ജോർജ് ഞറളക്കാട്ട്
തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത
തലശ്ശേരി അതിരൂപത വൈദികൻ ആണ്. ഈ അവസരത്തിൽ നമുക്ക് അച്ചന് വേണ്ടി പ്രാർത്ഥിക്കാം. നാളിതുവരെ നമ്മളൊന്നായി പ്രാർത്ഥിച്ചിട്ടുള്ള എല്ലാ പ്രാർത്ഥനയ്ക്കും ഉത്തരം കർത്താവ് ഇതിനകം നമുക്ക് നൽകിയിട്ടുണ്ട് അതിനാൽ ദയവായി എല്ലാവരും ഈ കൊച്ചച്ചന് വേണ്ടി കൂടി പ്രാർത്ഥിക്കണമെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കുകയാണ്നിങ്ങൾ പരമാവധി ഈ പ്രാർത്ഥന അപേക്ഷ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്തു എത്തിച്ചുകൊണ്ട് അവരെ കൂടി പ്രാർത്ഥനയുടെ ഭാഗമാക്കുവാനായി അപേക്ഷിക്കുന്നു.