വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നു; ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണെന്നു വത്തിക്കാന്‍.
മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ത്ഥന സഹായം ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചതിന്റെ തൊട്ടുപിന്നാലെ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി വഷളായികൊണ്ടിരിക്കുകയാണെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പ്രായാധിക്യത്തെ തുടര്‍ന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായികൊണ്ടിരിക്കുകയാണെന്നാണ് വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്റെ ഡയറക്ടറായ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
ഇതിനിടെ പാപ്പയുടെ നിലവിലെ ആരോഗ്യ സ്ഥിതി നിയന്ത്രണവിധേയമാണെന്നും, അദ്ദേഹം ഡോക്ടര്‍മാരുടെ നിരന്തരമായ നിരീക്ഷണത്തിലാണെന്നും ബ്രൂണിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. “നിശബ്ദമായി സഭയേ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന മുന്‍പാപ്പ ബെനഡിക്ടിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു” എന്ന് ഫ്രാന്‍സിസ് പാപ്പ തന്റെ ഇന്നലത്തെ പൊതു അഭിസംബോധനയില്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിന്നു.
കഴിഞ്ഞ ആറു നൂറ്റാണ്ടുകള്‍ക്കിടയില്‍ സ്ഥാനത്യാഗം ചെയ്ത ആദ്യ പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍. 2013 ഫെബ്രുവരി 28-നാണ് സ്ഥാനത്യാഗം ചെയ്തു പദവിയില്‍ നിന്നും രാജിവെച്ച അദ്ദേഹം വത്തിക്കാനിലെ മാറ്റർ ഏക്ളേസിയ ആശ്രമത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.
2005- 2013 കാലയളവില്‍ തിരുസഭയെ നയിച്ച പത്രോസിന്റെ പിന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നില വഷളായി തുടരുകയാണ്. പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ഇന്നലെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിന്നു. ഇതിനു പിന്നാലെ വത്തിക്കാന്‍ ന്യൂസ് പുറത്തിറക്കിയ പ്രാര്‍ത്ഥനയുടെ മലയാള പരിഭാഷ താഴെ നല്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ബെനഡിക്ട് പാപ്പയെ പ്രത്യേകം ഓര്‍ക്കാം.
സർവ്വശക്തനും നിത്യനുമായ ദൈവമേ, അങ്ങയില്‍ വിശ്വസിക്കുന്നവരുടെ നിത്യ ആരോഗ്യമാണല്ലോ അങ്ങ്. രോഗിയായ അങ്ങയുടെ പ്രിയ ദാസൻ ബെനഡിക്ട് പാപ്പയ്ക്കു വേണ്ടിയുള്ള ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ അദ്ദേഹത്തിന് വേണ്ടി അങ്ങയുടെ കരുണാര്‍ദ്രമായ സഹായം അഭ്യർത്ഥിക്കുന്നു. ആമേൻ.
എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ ഫ്രാൻസിസ് മാർപാപ്പ ആശങ്ക പങ്കുവെച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള വിശ്വാസികൾ പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുന്നു. നിശബ്ദതയിലൂടെ സഭയെ ശക്തിപ്പെടുത്തുന്ന എമിരിറ്റസ് ബെനഡിക്ട് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബുധനാഴ്ച പൊതു കൂടിക്കാഴ്ചയ്ക്കിടെയാണ് ഫ്രാൻസിസ് പാപ്പ അഭ്യർത്ഥന നടത്തിയത്. സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യത്തിൽ, കർത്താവ് ബെനഡിക്ട് പാപ്പയെ ശക്തിപ്പെടുത്തുകയും സമാശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. പിന്നാലെ വൈദികരും, മെത്രാന്മാരും, അല്മായരും ഉൾപ്പെടെ നിരവധി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങളുടെ പ്രാർത്ഥനകൾ പങ്കുവെച്ചു.
കർത്താവിനോട് നൽകിയ സമ്മതത്തിന്റെ പേരിലും, സഭയുടെ ദാസനായി മാറി അതിൽ ഉറച്ച് നിന്നതിന്റെ പേരിലും, ഈ അനാരോഗ്യസമയത്ത് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയെ ശക്തിപ്പെടുത്തണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് മാഡ്രിഡ് ആർച്ച് ബിഷപ്പ് കാർലോസ് ഒസൊരോ ട്വീറ്റ് പങ്കുവെച്ചു. കൃതജ്ഞതയോടും, പ്രത്യാശയോടും ഈ അവസാന നിമിഷങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം, ബെനഡിക്ട് പാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ തങ്ങളും പങ്കുചേരുകയാണെന്ന് സ്പെയിനിലെ ഒവീഡോ ആർച്ച് ബിഷപ്പ് ജീസസ് സാൻസ് മോണ്ടസ് പറഞ്ഞു.
ബെനഡിക്ട് പാപ്പയുടെ ഒരുപാട് നാളുകൾ നീണ്ട, ധാരാളം ഫലം തന്ന ജീവിതത്തെ പ്രകീർത്തിച്ച ആർച്ച് ബിഷപ്പ് മറിയത്തോടൊപ്പം പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണെന്ന് പറഞ്ഞു. മെക്സിക്കൻ മെത്രാൻ സമിതി പാപ്പയ്ക്ക് വേണ്ടി ഗ്വാഡലൂപ്പ മാതാവിന്റെ മധ്യസ്ഥം തേടി. എളിമയോടു കൂടി, വളരെ ലളിതമായാണ് പാപ്പ സുവിശേഷം പങ്കുവെച്ചതെന്ന് മെത്രാൻ സമിതി അനുസ്മരിച്ചു. ബെനഡിക്ട് പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ മെത്രാൻ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി വിശ്വാസികൾക്ക് പ്രാർത്ഥിക്കാനായി പ്രത്യേക പ്രാർത്ഥനയും വത്തിക്കാൻ ഇന്നലെ പ്രസിദ്ധീകരിച്ചിരിന്നു.