സിറോ മലബാർ സഭയിലെ 2022, വലിയ നോമ്പിലെ പ്രധാന ദിനങ്ങൾ… ഈ വലിയ നോമ്പുകാലത്ത് നമ്മുക്ക് ഈശോയെ വേദനിപ്പിക്കാതെ പ്രാർത്ഥനയോടും, ഉപവാസത്തോടും കൂടെ ഈശോയോട് ചേർന്നിരുന്നു, നല്ലൊരു പ്രാർത്ഥനാ ജീവിതം നയിക്കാൻ ആഗ്രഹമുള്ളവരായിരിക്കുമല്ലേ നമ്മൾ ? പക്ഷേ, എന്തെല്ലാം പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടാനാണ് നമ്മൾ പ്രാർത്ഥനയ്ക്കായി ഈശോയ്ക്ക് അരികിലേയ്ക്ക് ഓടിയെത്തുന്നത്. നമ്മുടെ എന്തെല്ലാം പരാതികളാണല്ലേ ഈശോയോട് എണ്ണി എണ്ണി പറയുന്നത്.
നമ്മുടെ ഈ ആഗ്രഹങ്ങളും ആവശ്യങ്ങളും എല്ലാം ഒരു പേപ്പറെടുത്ത് എഴുതാൻ തുടങ്ങിയാലോ ഒരിക്കലും എഴുതി തീരാൻ പോകുന്നില്ല. എങ്കിൽ ഇങ്ങനെയുള്ള ആഗ്രഹങ്ങളും പരാതികളും മാത്രം പറയാനുള്ളതും, നാളത്തെക്കുറിച്ചുള്ള അതിയായ മോഹചിന്തകളെല്ലാം നിറഞ്ഞ ഈ പ്രാർത്ഥനാ ജീവിതത്തിൽ നിന്നും ഈ നോമ്പുകാലത്ത് നമ്മുക്കൊന്ന് മാറി സഞ്ചരിച്ചാലോ!. നമ്മുടെ ആത്മാവിൽ ഈശോയ്ക്കായി ദാഹത്തോടെ ആ തിരുമുമ്പിൽ മുട്ടുകൾ മടക്കാം. കൈകൾ വിരിച്ച് പിടിച്ച് പ്രർത്ഥിക്കാം.
പേത്തുർത്താ: ഫെബ്രുവരി 27
വിഭൂതി തിങ്കൾ | നോമ്പാരംഭം: ഫെബ്രുവരി 28
പാതി നോമ്പ്: മാർച്ച് 23
നാല്പതാം വെള്ളി: ഏപ്രിൽ 08
ഓശാന ഞായർ: ഏപ്രിൽ 10
പെസഹാ വ്യാഴം: ഏപ്രിൽ 14
ദുഃഖ വെള്ളി: ഏപ്രിൽ 14
വലിയ ശനി: ഏപ്രിൽ 16
ഈസ്റ്റർ: ഏപ്രിൽ 17

ഈ നോമ്പുകാലത്ത് 50 ദിവസവും കൂടുതൽ ദൈവനുഗ്രഹപ്രദമാക്കുവാൻ മനോഹരമായ ആത്മീയ ചിന്തകളും, വാർത്തകളും whatsapp Status Pictures & Videos ദിവസവും ലഭിക്കുവാൻ www.nasraayan.com എന്ന നമ്മുടെ വെബ്സൈറ്റ് സന്ദർശിക്കുമല്ലോ… Inboxil Private Message ആയി ലഭിക്കുവാൻ, താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗങ്ങൾ ആകുമല്ലോ… Telegram: https://t.me/nasraayantekoodeOfficial
Whatsapp: https://chat.whatsapp.com/K2t3amfFjbB1odvDnjNQkz പ്രാർത്ഥനാ നിയയോഗങ്ങൾ അറിയിക്കാൻ: nasraayanlive@gmail.com
നസ്രായന്റെ കൂടെ ഓണ്‍ലൈന്‍ മിനിസ്ട്രിക്കായി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരിക്കുന്നവര്‍ക്കും എല്ലാവിധ ദൈവാനുഗ്രഹവും പ്രാർത്ഥനയും നേരുന്നു.
NASRAAYANTE KOODE MEDIA TEAM