ന്യൂനപക്ഷ സ്കോളർഷിപ്പ് ; സർക്കാരിൻറെ മതപ്രീണനത്തിന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി! ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല!
ന്യൂനപക്ഷ സ്കോളർഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സർക്കാരിൻറെ ആവശ്യം. എന്നാൽ സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷിക്കാർ നോട്ടീസ് അയച്ചു.
മുസ്ലിം സമുദായത്തെ പ്രീതിപ്പെടുത്താൻ, സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ പോലും കാറ്റിൽപറത്തി, കോടികൾ മുടക്കി കേരള സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ ആവശ്യപ്പെട്ടപ്രകാരം , സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി .
ക്രിസ്ത്യാനിയുടെയും, ഹിന്ദുവിനെയും നികുതിപ്പണം, മുസ്ലിം പ്രീണനത്തിന് വേണ്ടി, ക്രിസ്ത്യാനിക്കും ഹിന്ദുവിനും എതിരെ ഉപയോഗിക്കുന്നതിന്റെ മറ്റൊരു തെളിവാണിത്.
ന്യൂനപക്ഷ സമുദായങ്ങൾക്ക് കിട്ടേണ്ട, തുല്യമായ വിഹിതത്തിൽ, 80 ശതമാനം മുസ്ലിങ്ങൾക്ക് വേണ്ടി മാത്രം, നൽകുന്ന കേരള സർക്കാരിന്റെ അന്യായത്തിനെറ്റ കനത്ത പ്രഹരമായിരുന്നു ഹൈക്കോടതി വിധി.തുടർന്ന് നടന്ന സർവകക്ഷി യോഗത്തിൽ, ഹൈക്കോടതി നൽകിയ അനുപാതം തുടരാൻ തീരുമാനിച്ച സർക്കാർ, മരുമകനെയും അസ്ത്രം ഹഫുറിന്റെയും നേതൃത്വത്തിൽ നടന്ന, സമ്മർദ്ദത്തിൽ വഴങ്ങി, രഹസ്യമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.മുസ്ലിം സമുദായത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാർ ആയി, ഇടതും വലതും മാറിയിരിക്കുന്നു. ക്രിസ്ത്യാനികൾ ഇനിയും, ഒന്നിച്ചുനിന്ന് പടപൊരുതി ഇല്ലായെങ്കിൽ, സമുദായത്തിന്റെ സർവ്വ നാശമായിരിക്കും ഫലം.
ജസ്റ്റിസ് എൽ നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സർക്കാരിൻറെ ഹർജി പരിഗണിച്ചത്. 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാടിസ്ഥാനത്തിലാവണം സ്കോളർഷിപ്പ് നൽകണ്ടതെന്നായിരുന്നു കേരള ഹൈക്കോടതി വിധി. ന്യൂനപക്ഷ സ്കോളർഷിപ്പ് തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങൾ നൽകുന്നത് വിവേചനം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്കോളർഷിപ്പ് നൽകിയാൽ അത് അനർഹർക്കായിരിക്കും ലഭിക്കുക എന്നായിരുന്നു സംസ്ഥാന സർക്കാരിൻറെ വാദം.
80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ സിറോമലബാർ സഭ പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീൽ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നായിരുന്നു സഭാ നിലപാട്. സർവകക്ഷിയോഗത്തിൻറെ തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് സർക്കാരിൻറെ ഇപ്പോഴത്തെ നിലപാട്. ഇതിന് പിന്നിൽ ചില സമ്മർദ്ധമുണ്ടായെന്ന് ന്യായമായും അനുമാനിക്കണം. ഹൈക്കോടതി വിധി അംഗികരിച്ച് എല്ലാവർക്കും തുല്യനീതി നടപ്പിലാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും സീറോമലബാർ സഭ വ്യക്തമാക്കിയിരുന്നു.