ലൗ ജിഹാദ് ക്രിസ്ത്യാനികൾക്ക് വെല്ലുവിളിയാകുബോൾ നമ്മുടെ പെൺകുട്ടികളെ പുറത്തിറക്കാൻ പാടില്ല എന്നാണോ? കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാൻ വരുന്ന പരുന്തിനെ പോലെ അവർ വട്ടമിട്ടു പറക്കുമ്പോൾ നാം എന്തു ചെയ്യണം. അടുത്തിടെ ഞാൻ വായിച്ചു കേട്ട അനുഭവത്തിൽ ഇതുപോലെ പിടിക്കെപെട്ട പെൺകുട്ടിയെ തിരിച്ചു കൊണ്ടുപോകാൻ പോലീസ് സ്റ്റേഷനിൽ വന്ന അമ്മയെയും അച്ചനെയും കുട്ടിയുടെ അടുത്ത് പോകാൻ അനുവദിക്കാതെ ആൺകുട്ടിയുടെ വിഭാഗത്തിൽപ്പെടുന്നവർ അവരെ തടഞ്ഞുനിർത്തിയ സംഭവവും ഓർക്കാം.
അവർക്ക് എന്തുകൊണ്ട് നമ്മുടെ കുട്ടികളെ വേണം? മറ്റു വിഭാഗക്കാരെയും വലയിൽ വീഴ്ത്താൻ കഴിയാത്തതുകൊണ്ടോ , അതോ നമ്മുടെ പാരബര്യം ഇവിടെ തുടച്ചു നീക്കണെമെന്ന ആഗ്രഹമാണോ. (നമ്മുടെ കുട്ടികളെ പോലെ തന്നെയാണു നമ്മുക്ക് മറ്റു വിഭാഗക്കാരും അതുകൊണ്ട് അവരെ ഇതിൽ പെടുത്തെമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല). എങ്കിലും നമ്മൾ ക്രിസ്ത്യാനി പെൺകുട്ടികളിൽ ഇനിയും ഒരു ഇവ ആന്റണി ഉണ്ടാവാൻ പാടില്ല.
ജനിക്കുമ്പോൾത്തന്നെ വൈകല്യം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് എന്ന് പറഞ്ഞിട്ടും തൻറെ പൊന്നുമകളെ ഒരു കുറവും കൂടാതെ തന്നത് ഈ ഒരു ദുഃഖം തരാൻ ആണോ എന്ന് ചോദിച്ചു ആ പിതാവ് വിങ്ങി പൊട്ടുമ്പോൾ നമ്മുക്ക് എന്തുത്തരം കൊടുക്കാനാവും. എന്തുകൊണ്ട് ഈ പെൺകുട്ടി അവന്റെ പുറകെ പോയി എന്നു ചോദിക്കുന്ന നാട്ടിൻ പുറത്തുകാരി അമ്മച്ചിമാരേ സഹോദരികളെ, നീ അവനെ സ്നേഹിക്കണം എന്നു നിർബന്ധിപ്പിക്കുന്ന കൂട്ടുകാരെ കണ്ടിട്ടുള്ളതുകൊണ്ട് കൊണ്ട് പറയട്ടെ അറിയാതെ പോലും നമ്മളും ഇതിെനെക്കെ ഉത്തരവാദികളാണ്. പലപ്പോഴും അവൻ വച്ചു നീട്ടുന്ന ആനുകൂല്യങ്ങൾ മേടിച്ചു കൂട്ടി സപ്പോർട്ട് നിൽക്കുന്ന നമ്മളറിയുന്നുണ്ടാ നാളേ അവൻ അവളുടെ ജീവനപഹരിക്കുെമെന്ന്.
ഇക്കാലമത്രയും താഴത്തും തലയിലും വെയ്ക്കക്കാതെ കൊണ്ടുനടന്ന ഒരു അപ്പനെ അറിയാവുന്നത് കൊണ്ട് ആ പിതാവിനെ സങ്കടം എനിക്ക് വായിക്കാൻ കഴിയും. തൻറെ മകളുടെ ജീവനറ്റ ശരീരം ആ പിതാവിന് ഇന്ന് താങ്ങാനാവാത്ത ഒരു മുറിവ് തന്നെയാണ്. അതിനേക്കാളുപരി ഞാൻ ജീവിച്ചിരിക്കുമ്പോൾ എൻറെ മകൾക്ക് പറ്റിയ ചതിയെ അയ്യാൾക്ക് മറക്കാനാവില്ല. ജീവിതം മുഴുവൻ പാഴായി പോയല്ലോ എന്ന് മനസ്സിൽ ഒരു ഇരമ്പൽ എപ്പോഴും ഉണ്ടായിരിക്കും. ഇതുവരെ കണ്ടുപിടച്ചിട്ടില്ലാത്ത ജസ്നയെപോലെ ഇനിയും പുറത്തുവരാത്ത പല കഥകളും നമ്മുടെ ഇടയിൽ ഉണ്ട്. ആരെയോ പേടിക്കുന്ന പല ജീവിതങ്ങളും നമ്മുടെ മുൻപിൽ കാണാവുന്നതാണ്.
നമ്മുടെ ആത്മീയതയെ തകർക്കണം എങ്കിൽ അതിന് എന്തെങ്കിലും പ്രത്യേകത അവർ കാണാതിരിക്കില്ല. പലപ്പോഴും നമ്മൾ വിലമതിക്കാതിരിക്കുന്ന, അല്ലെങ്കിൽ മനസ്സിലാക്കാതെ പോയ ഒരു പഴയ പാരമ്പര്യം നമ്മുടെ സഭയ്ക്ക് ഉണ്ട് അത് ഇന്നും നിലനിൽക്കുന്നുമുണ്ട്. അതിനെ മനസിലാക്കി അവർ നമ്മുെക്കെതിരെ തിരിയുന്നെങ്കിൽ നാം പ്രതികരിേച്ചേ മതിയാവൂ. അടുത്തിടെ നമ്മുടെ പെൺകുഞ്ഞുങ്ങൾ സുരക്ഷിതരല്ല എന്നു തുറന്നു പറഞ്ഞ പിതാവിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു കണ്ടു. ഓരോരുത്തർക്കും ക്കും അവരവരുടെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് ഇന്ന് നമ്മുടെ ഭരണഘടന അവകാശം തന്നിട്ടുണ്ട് എന്നത് ശരി തന്നെ അതുകൊണ്ടായിരിക്കാം പിതാവിനെ ആശയത്തോട് യോജിച്ചും ഏറെ പങ്കും യോജിക്കാതെയും പ്രകടനങ്ങൾ നടത്തിയത് എങ്കിലും ഒരു ഇടയൻ തൻറെ ആടുകളുടെ കാര്യത്തിൽ ഇടപെടാൻ അവകാശമില്ലേ?
അവനല്ലാതെ മറ്റാരാണ് അതിനവകാശി. സോഷ്യല് മീഡിയയില് ഒരു റിൽസ് കണ്ടൂ അതിലൊരു അച്ഛൻ അൾത്താരയിൽ നിന്ന് നമ്മുടെ അഛയത്തിമാരെ കുറിച്ച് മറ്റൊരു മതത്തിലെ പയ്യൻ പറഞ്ഞ കാര്യം പറയുന്നു. കാര്യം മറ്റൊന്നുമല്ല അഛയത്തികളെ വളയ്ക്കാൻ എളുപ്പാമയതൊണ്ട് എൻ്റെ വീട്ടില് കെട്ടി കൊണ്ടൊന്നതോക്കെ അഛയത്തികളാ, ഇനി ഞാനും കൂടിയാ കെട്ടാനുള്ള അതും ഒരച്ചായത്തി അയിക്കൊട്ടെന്ന്, അച്ഛൻ പ്രസംഗം തുടർന്നു പോകുവാ. ഈ രീൽസ് ചെയ്യുന്ന ചെക്കൻ വിഷമിക്കുന്നത വേറൊന്നും കൊണ്ടല്ല. അവനറിയേണ്ടത് നമ്മുടെ അൾത്താരയിൽ നിന്ന് ഇങ്ങനൊക്കെ പറയമൊന്നാ മുകളിൽ ഞാൻ പറയാതെ പറഞ്ഞ മതത്തിൽ പെട്ട ഈ പയ്യൻ വിഷമിക്കുന്നത് അവൻ്റെ സഹോദരൻ പറഞ്ഞ കാര്യത്തെ ഓർത്തല്ല നമ്മുടെ അൾത്താരയിൽ നിന്ന് പറയുന്നേനാ അവനു വിഷമം.
നമ്മുടെ മക്കളെ ഓർത്ത് അവരെന്തിനാ വിഷമിക്കുന്നതല്ലേ. എന്തായാലും നമ്മുടെ നാനാ ജാതി മതസ്ഥർ അവൻ്റെ കമൻ്റ് ബോക്സിൽ നിറഞ്ഞാടി അച്ഛന് സപ്പോർട്ട് ചെയ്യുന്നത് കണ്ടൂ. പ്രണയം തെറ്റാണോ എന്ന് ചോദ്യം പലപ്പോഴും കേട്ടുവരുന്ന ഒന്നാണ് അതിനു പല ഉത്തരങ്ങളും ഉണ്ടാവും എന്നാൽ ഇപ്പോഴത്തെ ചോദ്യങ്ങൾക്ക് ഉത്തരമായി പലരും പറയുന്നത് പ്രണയം ആവാം അത് ടോക്സിക് ആവാതിരുന്നാൽ മതി എന്നാണ്. എന്തുകൊണ്ട് ടോക്സിക് ആവുന്നു എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. എന്തായാലും പെണ്ണ് വേണ്ടെന്നു വെച്ചാൽ അത് തേപ്പ്! കത്തി കൊണ്ടുള്ള കുത്ത്, ആസിഡ് അറ്റാക്ക്, കല്യാണത്തിന് തേപ്പുപെട്ടി, കൊടുക്കൽ കടിച്ച ആപ്പിൾ കൊടുക്കൽ എന്നിങ്ങനെ നീളുന്നു അവൾക്കുള്ള ഗിഫ്റ്റ്.
പെൺ കുട്ടികൾ ഇങ്ങനെ പ്രതികരിച്ചു കണ്ടിട്ടില്ല. ചിലപ്പോൾ അത് എൻറെ തെറ്റാവാം അതുമല്ലെങ്കിൽ എൻറെ ലോക പരിചയക്കുറവ്. പണ്ടുകാലത്ത് ഇത്തരത്തിൽ പ്രതികാരം ഒന്നും പറഞ്ഞു കേട്ടിട്ടില്ല. താടി വളർത്തിയ പയ്യൻമാരായിരുന്നു അന്ന് അടയാളമെങ്കിൽ പെൺ കുട്ടിയുടെ ശരീരത്തിന്റെ അംഗഭംഗം ആയിരിക്കും ഇന്നത്തെ അടയാളം. കാലം മാറിയതിനനുസരിച്ച് ചിന്താഗതിയിലും പ്രവർത്തിയിലും മാറ്റം വരുത്തേണ്ടേ അതാവും കാര്യം. ഇന്നത്തെ പ്രണയ രീതികളിലും പറയാനാവാത്ത മാറ്റങ്ങൾ പരീക്ഷിക്കുന്നവരുമുണ്ട്. ആരാണ് മാറ്റമാഗ്രഹിക്കാത്തത് ചായ കുടിക്കുമ്പോ മോഹൻലാൽ ചോദിക്കുന്നു! എന്തുകൊണ്ടു പ്രണയിക്കുന്നവർ മാറ്റങ്ങൾ കൊണ്ടുവരുന്നത് വിഷയമാക്കണം…
ചില കെണികളിൽ പെട്ടു പോകുന്ന കുട്ടികൾക്ക് പിന്നീട് അതിൽ നിന്നുരി പേരാൻ പറ്റാതെ വരുന്നു. മറുവശത്തുള്ളവന്റെ ഭീഷണിക്കു മുന്നിൽ ചിലപ്പോൾ അവരുടെ ജീവൻ കളയേണ്ടി വരുന്നു. നമ്മുടെ പെൺകുട്ടികളെ നമ്മുക്ക് സംരക്ഷിക്കണം. കഴുകന്റെ കണ്ണുകൾക്ക് അവരെ കാണാനാവാത്ത വിധം മതിൽ തീർക്കാൻ നമ്മുക്കു സാധിക്കും. നമ്മുടെ തിരുസഭയുടെ അമരത്തിരിക്കുന്നവൻ ഇനിയും ഉറങ്ങിയിട്ടില്ല. നാളെയുടെ അഭിമാനങ്ങളായ നമ്മുടെ പെൺകുട്ടികളെ നമുക്കവനെ ഏൽപ്പിക്കാം. പരി. അമ്മ അവനരികെ ഉണ്ട്.
By, Jismy Edapulavan
പ്രണയിക്കുന്നത് തെറ്റാണോ? പ്രണയം ഒരു പ്രതികാരമയി മാറാതെ, എവിടെ, എപ്പോൾ, എങ്ങിനെ തിരുത്തണം നമ്മൾ….? മാറി മറിയുന്ന പ്രണയ ഭാവങ്ങൾ…. നിങ്ങൾക്കും എഴുതാം പ്രണയത്തെക്കുറിച്ച്… ഇരുന്നൂറ് വാക്കുകളിൽ കുറയാത്ത ലേഖനം (നിങ്ങളുടെ അനുഭവങ്ങൾ, ആശയങ്ങൾ) ടൈപ്പ് ചെയ്ത് ഞങ്ങൾക്ക് അയക്കുക…
ഏറ്റവും മികച്ച ലേഖനങ്ങൾ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും പ്രസിദ്ധികരിക്കുന്നതാണ്.അയക്കേണ്ട മെയിൽ വിലാസം: nasraayanlive@gmail.com
അയക്കേണ്ട അവസാന തീയതി: 14 | 02 | 2022