ലൗ ജിഹാദുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ടെന്ന് തലശേരി അലൗ ജിഹാദ് വിഷയത്തിൽ സമൂഹത്തിൽ നിൽക്കുന്ന ആശങ്ക സർക്കാർ ഗൗരവമായി കാണണമെന്നും സമഗ്ര അന്വേഷണം ഇക്കാര്യത്തിൽ നടത്തണമെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവിശ്യപ്പെട്ടു.
തികച്ചും സങ്കീര്‍ണമായ ഒരു വിഷയമാണ്. അതിനെ ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കണമെന്ന നിര്‍ബന്ധമൊന്നും ഞങ്ങള്‍ക്കില്ല. കാരണം ജിഹാദ് എന്ന പദത്തിന് മുസ്ലിം സഹോദരങ്ങളുടെ ഇടയില്‍ ആത്മീയമായ അര്‍ഥതലങ്ങള്‍ ഉണ്ട്. അവരെ വേദനിപ്പിക്കുന്നുവെങ്കില്‍ ആ വാക്ക് ഉപയോഗിക്കണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കില്ല.
ഇസ്ലാം മതവും ക്രിസ്തുമതവും തമ്മിലുള്ള വിഷയമായി ലവ് ജിഹാദിനെ കാണരുത്.
തീവ്രവാദ നിലപാടുകളുള്ള ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നിലെന്നും ബിഷപ്പ്. തീവ്രവാദ സംഘടന സംഘടിതമായി തന്നെ ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടികളെ മതം മാറ്റുന്നു. മിശ്ര വിവാഹങ്ങളെല്ലാം ലൗ ജിഹാദ് ആണെന്ന് കരുതുന്നില്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി.
തീവ്രവാദ സംഘടനകളുടെ സ്ലീപിങ് സെല്ലുകള്‍ കേരളത്തില്‍ സജീവമാണെന്ന ആശങ്ക സഭയ്ക്കുണ്ട്. സഭ മറ്റ് മതങ്ങള്‍ക്ക് എതിരല്ലെന്നും മാര്‍ ജോസഫ് പാംപ്ലാനി. ഇതിന്റെ ലിസ്റ്റ് സഭ പുറത്തുവിടേണ്ട ആവശ്യമില്ല. ഈ വിഷയത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു. കോടഞ്ചേരിയിലെ ജോയ്സ്നയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്, ബിഷപ്പ് പറഞ്ഞു.

ഇതിനിടയിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കാസ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്നയുടെ തിരോധാനം സംബന്ധിച്ച് പലവിധ വാർത്തകൾ ഈ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു, ഇതിൽ ജെസ്ന കേറിയ ബസിന്റെ പേര് ശിവഗംഗ എന്നാണെന്നും, അതിൽ 6 മതമൗലികവാദികൾ ഉണ്ടായിരുന്നുവെന്നും അവരാണ് ജസ്ന യെ കടത്തിക്കൊണ്ട് പോയതെന്നും, ജസ്നയെ ഒരു ഇസ്ലാമിക രാജ്യത്തേക്കാണ് കടത്തിയിരിക്കുന്നതെന്നും കേരള പോലീസിന് ജസ്ന മദ്രാസിൽ ഉണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും, ജസ്ന വിദേശത്തേക്ക് കടത്തിയതിന്റെ വിമാനടിക്കറ്റ് തെളിവുകൾ ലഭിച്ചുകഴിഞ്ഞു, അറസ്റ്റുകൾ ഉടനെ ഉണ്ടാകുമെന്നും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ഇതിൻറെ അടിസ്ഥാനത്തിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടാണ് കാസയുടെ പ്രസിഡന്റ് കെവിൻ പീറ്റർ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകിയത്. മുൻപ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്നു മനസ്സിലാക്കിയപ്പോഴാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാസ കോടതിയെ സമീപിച്ചത്.
അതിന്റെ ഫലമായാണ് അന്നുവരെയുള്ള അന്വേഷണറിപ്പോർട്ട് സിബിഐ മുദ്രവച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. കാസ്ക്കു വേണ്ടി അഡ്വക്കേറ്റ് സി രാജേന്ദ്രൻ ഹാജരായി.