കൊച്ചി: നമിച്ചിരിക്കുന്നു… ചരിത്രം കണ്ട ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന്… ആറാമതും ഏഴാമതും ഒൻപതാമതും അവസാനം കഴിഞ്ഞ സീസണിൽ പത്താമതും നിന്നിടത്തുനിന്ന് ഫൈനലിലേക്ക്. രണ്ട് പാദങ്ങളിലുമായി 2-1 -ന് ജംഷഡ്പൂരിനെ പറത്തിയാണ് ഫൈനലിലേക്ക്… സെക്കൻഡ് ഹാഫിൽ ചെറുതായൊന്ന് ചങ്കിടിപ്പിച്ചു….
ജംഷഡ്പൂരിന് കിട്ടേണ്ട ഗോളായിരുന്നില്ല… ഹാൻഡ്ബോളാണെന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു… ഒരു ഗോൾ വീണുകഴിഞ്ഞ് ജംഷഡ്പൂർ ആഞ്ഞുപിടിക്കുന്നുണ്ടായിരുന്നു… തിരമാല പോലെ ആഞ്ഞടിച്ച ആക്രമണങ്ങൾക്ക് മുന്നിൽ പക്ഷേ ഗോളിയും ഡിഫൻസും പിടിച്ചുനിന്നു… ടേബിളിൽ ഒന്നാമത് നിന്നവരെയാണ് പറപ്പിച്ചത്. അർഹിച്ച വിജയംഅതിഗംഭീരമായ തിരിച്ചുവരവ്ഇപ്പൊ കൊമ്പൻ ശരിക്കും ഇടഞ്ഞു.
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ജംഷഡ്പൂരിനെ സമനില വഴങ്ങിയതോടെയാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ഉറപ്പിച്ചത്. നേരത്തെ ഒന്നാം പാദ സെമയില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. 2016 -ന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തുന്നത്. ആദ്യ പാദ സെമിയിലെ ഒരു ഗോളിന്റെ ലീഡാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്.ഇരുപാദങ്ങളിലുമായി 2-1 -നായിരുന്നു വിജയം. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തുന്നത്.
ലീഗ് ഷീല്‍ഡ് ജേതാക്കളായിരുന്നിട്ടും ജംഷഡ്പൂരിനെ തീര്‍ത്തും അപ്രസക്തമാക്കുന്ന പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിലെ ടീമിന്റെ വിജയശില്പിയായ സഹല്‍ ഇല്ലാതെയായിരുന്നുവെങ്കിലും അതിന്റെ ക്ഷീണമൊന്നും ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. കളിയില്‍ ജംഷഡ്പൂര്‍ പരിശീലകന് ഓവന് കോയലിനും ബ്ലാസ്റ്റേഴ്സ് താരം ആയുഷ് അധികാരിക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു.