“ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും.”
എന്നെ ഒരുപാടു സ്നേഹിക്കുന്ന എന്റെ നസ്രായാ,
അനുഗ്രഹം നിറഞ്ഞ ഈ പുലരിയിലേക്കെന്നെ വിളിച്ചുണർത്തിയ നിൻ അനന്തകാരുണ്യത്തിനു നന്ദി… ഇന്നത്തെ എന്റെ ചിന്തകളെ, വാക്കുകളെ, പ്രവൃത്തികളെയെല്ലാം വിശുദ്ധമായി കാത്തുപാലിക്കണമേ…
കോവിഡ് മഹാമാരി എന്റെ നാടിനേയും രാജ്യത്തേയും പിടിച്ചുലയ്ക്കുമ്പോൾ…
ലോക്ഡൗൺ തീർത്ത വിലക്കുകൾക്കു നടുവിൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ജീവിതാവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ…
ഭയപ്പെടേണ്ട മകനെ മകളെ ഞാൻ നിന്റെ നസ്രായനല്ലേ നീ ഒരിക്കലും വിഷമിക്കരുതേ, ഞാൻ നിന്റെ കൂടെയില്ലേ, എന്നെന്നെ അനുനിമിഷം ഓർമ്മിപ്പിച്ചുകൊണ്ട് നീയെൻ കൂടെയുണ്ടാകണമേ…
ഞാൻ കടന്നുപോകുന്ന പ്രതിസന്ധികൾ എത്ര കഠിനമാണെങ്കിലും, എന്നെ താങ്ങുന്ന കരം എന്റെ നസ്രായന്റേതാണെന്ന് വിശ്വസിക്കാൻ എന്നെ അനുഗ്രഹിക്കണമേ… ആമ്മേൻ! 1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും…ആമ്മേൻ.
സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ!