റ്റിബിൻ വർഗീസ് പാറക്കൽ
സൗഹൃദപൂക്കളുടെ സുഗന്ധം ആസ്വദിച്ച്, കലയുടെ അംഗത്തട്ടിൽ തലയെടുപ്പോടെ KCYM സംസ്ഥാന കലോത്സവം ഉത്സവ് 2022 -ന്റെ രണ്ടാം സ്ഥാനം മാനന്തവാടിയുടെ മണ്ണിലേക്ക്…….
ഇത് അഭിമാനനിമിഷം….
28 മത്സര ഇനങ്ങളിലായി മൂവായിരത്തിലധികം മത്സരാർത്ഥികളും കൂടെ ആവേശമായി 32 രൂപതകളിൽ നിന്നുള്ള യുവജന നേതൃത്വവും ഒന്നിച്ചപ്പോൾ ആർപ്പുവിളികളും പൊട്ടിച്ചിരികളും മുദ്രാവാക്യങ്ങളുമായി ആഘോഷങ്ങളുടെ യൗവനം ഉത്സവമാക്കി, ഇടുക്കിയുടെ മണ്ണിനെ ആസ്വാദനത്തിന്റെ നിറുകയിൽ എത്തിച്ച സുന്ദര ദിനങ്ങൾ… പ്രാർത്ഥനാശംസകൾ അറിയിച്ച്, പ്രാർത്ഥനയായി ഒപ്പമായിരുന്ന സ്നേഹബഹുമാനപ്പെട്ട മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവിനും, നിയുക്ത സഹായ മെത്രാൻ അലക്സ് താരമംഗലം പിതാവിനും, പ്രസ്ഥാനത്തിന്റെ ഭാഗമായി എന്നും കൂടെ നിന്ന് ഇടുക്കിയുടെ-
-മണ്ണിലേക്ക് യാത്ര തുടങ്ങും മുമ്പ് ആശംസകൾ അറിയിക്കുകയും പ്രാർത്ഥിച്ച്, അനുഗ്രഹിക്കുകയും ചെയ്ത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ അച്ചനും, ചേർത്ത് നിർത്തുകയും, കരുത്താകുകയും, പ്രാർത്ഥനകളും ആശംസകളുമായി ഒപ്പമായിരുന്ന രൂപതയിലെ മുഴുവൻ വൈദികർക്കും, പ്രസ്ഥാനത്തിന്റെ കൂടെ ആയിരിക്കുന്ന ആനിമേറ്റർ അമ്മമാർക്കും, പ്രത്യേകിച്ച് യാത്രയിൽ ഒപ്പമായിരുന്ന പയ്യമ്പള്ളി മേഖല ഡയറക്ടർ സജി പുതുക്കുളങ്ങര അച്ചനും, തരിയോട് മേഖല ആനിമേറ്റർ സിസിലി സിസ്റ്റർക്കും, ജോയ്സി ചേച്ചിക്കും ഹൃദയത്തിൽ അടിത്തട്ടിൽ നിന്നും ഒരായിരം സ്നേഹവും നന്ദിയും…
വിജയത്തിളക്കത്തിനായി അക്ഷീണം അധ്വാനിച്ച 2022 വർഷത്തിൽ ഒപ്പം നിന്ന് പ്രസ്ഥാനത്തെ നയിക്കുന്ന പ്രിയ അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ അച്ചനെയും, സാലി സിസ്റ്ററെയും, നയന, ഡെറിൻ, അമൽഡ, ലിബിൻ, അനിൽ, ബ്രാവോ തുടങ്ങിയ രൂപത നേതൃത്വ നിരയ്ക്കും, സംസ്ഥാന സിൻഡിക്കേറ്റ് അംഗങ്ങളായ ഗ്രാലിയ, ജിഷിൻ, സംസ്ഥാന സെനറ്റ് അംഗങ്ങളായിരിക്കുന്ന ടെസിൻ, ജസ്റ്റിൻ, ജിയോ എന്നിവർക്കും രൂപത സിൻഡിക്കേറ്റ് അംഗങ്ങൾക്കും,-
-പ്രസ്ഥാനത്തിന്റെ കരുത്തും കരുതലുമായിരിക്കുന്ന 13 മേഖല നേതൃത്വത്തിനും സംസ്ഥാന കലാ-സാഹിത്യ മത്സരത്തിൽ മാനന്തവാടി രൂപതയുടെ അഭിമാനം വാനോളം ഉയർത്തിയ 150 ഓളം വരുന്ന യുവജന സുഹൃത്തുക്കൾക്കും അവരെ ഒരുക്കിയ മാതാപിതാക്കൾക്കും മാനന്തവാടിയുടെ വിജയ കുതിപ്പിന് കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച മറ്റ് രൂപതകളിലെ യുവജന നേതാക്കന്മാർക്കും ഹൃദയത്തിൽ നിന്നുള്ള സ്നേഹാശംസകളും, നന്ദിയും….
സമ്മർദ്ദങ്ങളുടെ നടുവിൽ നിന്നും ഇത്രയധികം യുവജനങ്ങളെ ഒന്നിച്ചുകൂട്ടി ഉത്സവ് 2022 ന് നേതൃത്വം നൽകിയ, കരുത്തോടെ മുന്നേറുന്ന കേരള കത്തോലിക്ക യുവജനപ്രസ്ഥാനത്തിനെ നയിക്കുന്ന അമരക്കാരൻ ഷിജോ സാറിനും സംസ്ഥാന ഭാരവാഹികൾക്കും ഉത്സവ് 2022 ന് ആതിഥേയത്വം ഏറ്റെടുത്ത ഇടുക്കി രൂപത പ്രസിഡന്റ് അലക്സ് തോമസിനും, ഇടുക്കി രൂപതയിലെ കരുത്തരായ യുവജന സുഹൃത്തുക്കൾക്കും സ്നേഹ അഭിനന്ദനങ്ങൾ… ആശംസകൾ…
ഒരിക്കൽക്കൂടി…. ഹൃദയപൂർവ്വം ധാർമികതയുടെ ജൈത്രയാത്രയിൽ കൈകോർക്കുന്നവർക്ക് കാലിടറാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ…. കരുത്തായവർക്ക് കരം പിടിച്ചവർക്ക് കൈത്താങ്ങ് ആയവർക്ക് പ്രാർത്ഥനയും ആശംസകളും പൊൻത്തിളക്കവുമായി കൂടെ നിന്നവർക്ക് ഒരായിരം നന്ദി…. എല്ലാത്തിനും ഉപരിയായി ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും ആയ ഞങ്ങളുടെ ഈശോയ്ക്ക് ഞങ്ങളെ കരുതിയതിനും കാവലായതിനും ഹൃദയത്തിൽ നിന്നുള്ള നന്ദി…
One Life
One Heart
One KCYM
ജയ് കെ.സി.വൈ.എം
റ്റിബിൻ വർഗീസ് പാറക്കൽ
പ്രസിഡന്റ്
കെ.സി.വൈ.എം മാനന്തവാടി രൂപത
KCYM സംസ്ഥാന കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ മാനന്തവാടിയുടെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ. നേതൃത്വം നൽകിയ റ്റിബിൻ പാറയ്ക്കൽ, നയന മുണ്ടയ്ക്കാതടത്തിൽ, ഡെറിൻ കൊട്ടാരത്തിൽ, അമൽഡ തൂപ്പുംകര, ലിബിൻ മേപ്പുത്ത്, അനിൽ അമ്പലത്തിങ്കൽ, ബ്രാവോ പുത്തൻപറമ്പിൽ, ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, ഗ്രാലിയ വെട്ടുകാട്ടിൽ തുടങ്ങിയവർക്കും സിന്ഡിക്കേറ്റ്, മേഖല യൂണിറ്റ് ഭാരവാഹികൾക്കും മത്സരാർഥികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ. വിജയങ്ങൾക്ക് പിന്നിൽ കരുത്തായി കരുതലായി കൂടെയുള്ള പ്രിയ അഗസ്റ്റിൻ അച്ചനും സാലി സിസ്റ്റർക്കും പ്രത്യേക നന്ദി. -Bibin Chembakkara