രാജ്യത്ത് വലിയൊരു വിഭാഗം ചെറുപ്പക്കാർ തൊഴിൽ രഹിതരായി തുടരുമ്പോഴും പെൻഷൻ പ്രായം ഉയർത്തി പ്രതിസന്ധി സൃഷ്ടിക്കാനുള്ള സർക്കാർ നീക്കം കേരളത്തിലെ യുവജനങ്ങളോടുള്ള കടുത്ത അനീതിയാണ്. രാജ്യത്താകമാനം 53 ദശലക്ഷം വ്യക്തികൾ ഇപ്പോഴും തൊഴിൽ രഹിതരായി തന്നെ തുടരുകയാണ്.
ഈ ദുരവസ്ഥയിലും സാമ്പത്തിക സ്ഥിതിയുടെ പേര് പറഞ്ഞു നടത്തുന്ന ഈ അനീതി കണ്ടില്ലെന്ന് നടിക്കുന്നത് യുവജന സമൂഹത്തിന് വലിയ ആപത്കരമായ അവസ്ഥാന്തരമാണ് സൃഷ്ടിക്കുക.
തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ തൊഴിലിനായി വിദേശങ്ങളിലേക്ക് ചേക്കേറുന്ന ദുരവസ്ഥ നമ്മുടെ നാട്ടിൽ അവസാനിക്കേണ്ടതുണ്ട്. പഠനത്തിനൊപ്പം അതിനൊത്ത തൊഴിലിടങ്ങളും ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കണം.
പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, ബഹു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.
By, കെ.സി.വൈ.എം. എസ്.എം.വൈ.എം. താമരശ്ശേരി രൂപത