തലശ്ശേരി: കെസിവൈഎം #KCYM തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങളോട നുബന്ധിച്ച് ഇരിട്ടി ടൗണിൽ നടന്ന മലബാറിലെ ആദ്യ മെഗാ പാപ്പാ സംഗമം ‘ബോൺ നത്താലെ 2021’ നാടിന് വിസ്മയക്കാഴ്ചയായി .
നെല്ലിക്കാംപൊയിൽ ഫൊറോനയുടെ ആതിഥേയത്വത്തിൽ എടൂർ, പേരാവൂർ, കുന്നോത്ത് ഫൊറോനകളുടെ സഹകരണത്തോടെ ഇരിട്ടി ടൗണിൽ ക്രിസ്മസ് സന്ദേശം വിളിച്ചോതിക്കൊണ്ട് ഇരുന്നൂറിലധികം പാപ്പാമാർ സംഗമിച്ച ക്രിസ്മസ് സമാധാന സന്ദേശ യാത്രയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിശ്ചല ദൃശ്യങ്ങളുടെ സാന്നിധ്യവും പാപ്പാറാലിയെ മനോഹരമാക്കി . തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിലും ക്രിസ്മസ് കലാ സന്ധ്യയിയിലും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു . തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി ക്രിസ്മസ് സന്ദേശം നൽകി .”ബോൺ നത്താലിയുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് കെസിവൈഎം ഇനിയും ആസൂത്രണം ചെയ്തിരിക്കുന്നത്. ക്രിസ്മസ് ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ അഗതിമന്ദിരങ്ങളിലൂടെ നടത്തുന്ന ക്രിസ്മസ് കരോൾ യാത്രയാണ് പരിപാടിയുടെ അടുത്ത ഘട്ടം.


