കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ പരമോന്നത സമിതിയായ ദ്വൈവാർഷിക യൂത്ത് അസംബ്ലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു.
യുവജനങ്ങൾ പറയുന്ന ജയ് ക്രൈസ്റ്റ് ജയ് കെ.സി.വൈ.എം തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും യുവജനങ്ങളുടെ നന്മ കാംക്ഷിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്നും ഉദ്ഘാടന വേളയിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവ് ആശംസിച്ചു.
എറണാകുളം ആശിർഭവനിൽ വെച്ച് നടന്ന സമ്മേളനത്തിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ദീപു ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് മുഖ്യാതിഥിയായിരുന്നു പങ്കെടുത്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തീയ്യാടി, കുമാരി സ്നേഹ ജോൺ, കുമാരി ക്ലറീറ്റ ഗ്രേസ് ലൂയിസ് തുടങ്ങിയവർ സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി മിമിൽ വർഗീസ് വി ജെ അവതരിപ്പിച്ചു.
ട്രഷർ സിബു ആൻ്റിൻ ആൻറണി വാർഷിക കണക്ക് അവതരണം നടത്തി. 150 ൽ പരം യുവജനങ്ങൾ യൂത്ത് അസംബ്ലിയിൽ പങ്കെടുത്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത എക്സിക്യൂട്ടിവ് അംഗങ്ങൾ, യൂത്ത് കൗൺസിൽ അംഗങ്ങൾ യുവജന സമ്മേളനത്തിന് നേതൃത്വം നൽകി.