ചെമ്പേരി: റിപ്പബ്ലിക്ക് ദിനത്തിൽ കെ സി വൈ എം ചെമ്പേരി മതേതരത്വ റാലി നടത്തി. ക്രൈസ്തവർക്കെതിരെയുള്ള സംഘടിത ആക്രമണങ്ങൾ അവസാനിപ്പിക്കുക, വ്യാജ വാർത്തകൾ പടച്ച് വിട്ട് മതേതരത്വം തകർക്കുന്ന തീവ്രവാദ മാധ്യമ നയങ്ങൾ അവസാനിപ്പിക്കുക, ക്രൈസതവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഉറക്കെ പറയുന്നവർക്ക് വേണ്ട സംരക്ഷണം നല്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ സി വൈ എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ ചെമ്പേരി ടൗണിൽ മതേതരത്വ സംരക്ഷണ റാലി സംഘടിപ്പിച്ചു.
ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ആരുടെയും മുൻപിൽ അടിയറവ് പറയാൻ ഉദ്ദേശിച്ചിട്ടില്ലായെന്ന് കെ സി വൈ എം അതിരൂപത സമിതി അഭിപ്രായപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് മതേതരത്വ സംരക്ഷണ റാലി സംഘടിപ്പിച്ചത്.റാലി തലശ്ശേരി അതിരൂപത പ്രസിഡണ്ട് ജോയൽ ജോസഫ് തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു , സംസ്ഥാന സെക്രട്ടറി ഷിജോ നിലക്കപ്പള്ളി , ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ , മുൻ അതിരൂപത പ്രസിഡണ്ട് വിപിൻ ജോസഫ് മാറുകാട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
ടോമിൻ തോമസ് പോൾ , സരിക ചാക്കോ , അൽന ആൻ്റ്ണി , അമയ കാപ്പിയിൽ , സി. പ്രീതി മരിയ സി.എം.സി എന്നിവർ നേതൃത്വം നൽകി.

