മികച്ച മാധ്യമ പ്രവർത്തകർക്കായി KCBC-യും കേരള സോഷ്യൽ ഫോറവും ചേർന്ന് നൽകുന്ന മാധ്യമ സ്ത്രീ ശക്തി പുരസ്കാരത്തിന് RJ സ്നേഹ കുഞ്ഞുമോൻ അർഹയായി.
നവ മാധ്യമങ്ങളിലൂടെ നസ്രായനായ ക്രിസ്തുവിനെ ചങ്കുറപ്പോടെ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതിൽ ഒരിക്കലും സ്നേഹ മടി കാണിച്ചിരുന്നില്ല. നവ മാധ്യമങ്ങളിലൂടെ സമൂഹത്തിന് നല്ല ചിന്തകകൾ നൽകുന്നതിലും, തന്റെ പഠന തിരക്കുകൾക്കിടയിലും അവൾ തന്റെ ക്രിസ്തുവിനെ പ്രഘോഷിക്കുവാനും സമയം കണ്ടെത്തിയിരുന്നു. ഇതാ ഇപ്പോൾ KCBC അവാർഡും സ്നേഹക്ക് ലഭിച്ചിരിക്കുന്നു. ഇന്ന് കോട്ടയത്തു വച്ച് നടന്ന ചടങ്ങിൽ അഭിവന്ദ്യ പുളിക്കൽ പിതാവിൽ നിന്നും സ്നേഹ തന്റെ പുരസ്കാരം ഏറ്റുവാങ്ങി. ഇനിയും ക്രിസ്തുവിന്റെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു എല്ലാവരും പ്രാർത്ഥിക്കുന്നു.
നസ്രായന്റെ കൂടെ മീഡിയ മിനിസ്ട്രിക്ക് വേണ്ടി അതിലുപരി ദൈവം മഹത്വത്തിൽ വേണ്ടി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്നേഹക്കുട്ടി ഓൺലൈനിൽ ആർ. ജെ ആയി വരുമ്പോൾ ഒരുപാട് പ്രത്യേകതകൾ ആണ്. ചിരിയാണ് സാറേ ഇവളുടെ മെയിൻ പരിപാടി എന്ന് പറയുന്നപോലെ, എപ്പോഴും നിറഞ്ഞ ചിരിയോടെയാണ് ഓരോ സന്ദേശങ്ങളും പകർന്നു തരുന്നത്.
വിവിധ പേജുകളിൽ ജീവിത ഗന്ധിയായ വിവിധ മെസ്സജുകളുമായി വന്നപ്പോഴെല്ലാം കണ്ടിരുന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ ഞാൻ കമന്റ്റ് ഇടാറുണ്ട്.
ചില ടോക്കുകൾക്ക് സപ്പോർട്ട് നൽകുവാനും കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും സ്നേഹാ, നീ ഈ അവാർഡിന് നൂറ്റി ഒന്ന് ശതമാനം അർഹയാണ്. അനേകം യുവത്വങ്ങളിൽ നന്മയുടെയും സ്നേഹത്തിന്റെയും അതോടൊപ്പം ക്രിസ്തുസ്നേഹത്തിന്റെയും സന്ദേശം എത്തിക്കാൻ നീ കാണിക്കുന്ന താല്പര്യം, പല യുവതീ യുവാക്കളിലും അന്യം നിന്ന് പോകുന്ന ഒന്നാണ്. കൂടുതൽ തീക്ഷണതയുടെ, പുതിയ ചുവടുവയ്പ്പുകൾ നടത്തുവാൻ ഈ അവാർഡ് പ്രചോദനം ആകട്ടെ. സിസിൽ രാജൻ അഭിപ്രായപ്പെട്ടു.
ഒരിക്കൽകൂടി നവ മാധ്യമങ്ങളിലൂടെ സമൂഹത്തിൽ നല്ല ചിന്തകളും, സ്വാധീനവും നൽകിയ മാധ്യമ പ്രവർത്തകർക്കുള്ള K.C.B.C -യും കേരള സോഷ്യൽ ഫോറവും ചേർന്ന് നൽകുന്ന വനിത ശക്തി അവാർഡ് കരസ്ഥമാക്കിയ സ്നേഹ കുഞ്ഞുമോന് Nansraayantekoode Media Ministry -യുടെ ഹൃദയം നിറഞ്ഞ ആശംസകൾ.