Jeswin Jose Olikunnel
അമൽ ജ്യോതിയിലെ Skywalk പണിതത്തിന്റെ ലക്ഷ്യം ആണ് ഇപ്പൊ ചില തല്പര കക്ഷികളുടെ പുതിയ കണ്ടുപിടുത്തം. 2011 മുതൽ 2015 വരെ ഞാൻ അവിടെ പഠിച്ച കാലഘട്ടത്തിൽ ആണ് Skywalk പണിയുന്നത്. അതുകൊണ്ട് തന്നെ അത് പണിയുന്നതിന് മുൻപും ശേഷവും ഉള്ള അവസ്ഥ എല്ലാം നേരിട്ട് അറിയുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
Skywalk പണിയുന്നതിന് മുൻപ് girls ഹോസ്റ്റൽ നിൽക്കുന്ന ഒരു ഉയർന്ന പ്രദേശത്തു നിന്ന് ഇറക്കം ഇറങ്ങി അവിടുത്തെ പൊതു റോഡ് cross ചെയ്തതിന് ശേഷം വലിയൊരു കുന്നു കേറി വേണം കോളേജിൽ എത്താൻ. ഈ കുന്നിന്റെ സ്ഥലത്താണ് ഇപ്പോഴത്തെ ഓട്ടോമൊബൈൽ ബ്ലോക്ക് നിൽക്കുന്നത്. ബോയ്സ് ഹോസ്റ്റൽ നിൽക്കുന്ന ലെവലിൽ നിന്ന് തുടങ്ങുന്ന ഈ കെട്ടിടത്തിന്റെ ഏതാണ്ട് അഞ്ചാം നിലയുടെ ലെവലിൽ ആണ് മെയിൻ കാമ്പസിന്റെ ഗ്രൗണ്ട് ഫ്ലോർ വരിക.
അതായത് ഈ അഞ്ചു നിലയോളം ഉയരം വരുന്ന കുന്നു 2 റൌണ്ട് കയറി ഇറങ്ങിയാണ് ഞങ്ങളെല്ലാം ആദ്യം കോളേജിൽ പോയിരുന്നത്. ഓട്ടോമൊബൈൽ ബ്ലോക്ക് ന്റെ construction കൂടി ആരംഭിച്ചതോടെ ഹോസ്റ്റലും ക്യാമ്പസും ഇരിക്കുന്ന രണ്ട് ഉയർന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ചു Skywalk വരികയും അത് ഈ യാത്ര കൂടുതൽ സുരക്ഷിതവും എളുപ്പവും ആക്കി.
പിന്നീട് ബോയ്സ് ഹോസ്റ്റലിൽ നിന്നും ഓട്ടോമൊബൈൽ ബ്ലോക്കിന്റെ മൂന്നാം നിലയെ ബന്ധിപ്പിച്ചു സ്കൈവോക് വന്നതോടെ ബോയ്സ് നും റോഡ് ക്രോസ്സിങ്ങും കുന്നു കയറ്റവും ഒഴിവായി കിട്ടി. വൈകിട്ട് 8 മണി വരെ കോളേജ് ലൈബ്രറിയിൽ ഇരുന്ന് പഠിക്കുന്നവർക്ക് സുരക്ഷിതമായി ഹോസ്റ്റലിൽ എത്തി ചേരാൻ ഏറ്റവും സഹായം ഈ സ്കൈവോക് ആണ്.
ഇനി Skywalk ഇല്ലാത്ത അവസ്ഥയിൽ ഈ വഴിയിൽ കൂടെ നടന്നു പോകുമ്പോഴോ റോഡ് Cross ചെയ്യുമ്പോഴോ ആർക്കെങ്കിലും എന്തെങ്കിലും അപകടം സംഭവിച്ചെങ്കിൽ ഇതേ ആളുകൾ തന്നെ പറഞ്ഞേനെ ഇത്രയും infrastructure ഉള്ള കോളേജ് എന്തുകൊണ്ട് സുരക്ഷിതമായി വഴി ഉണ്ടാക്കി കൊടുത്തില്ല എന്ന്.
NB: പിന്നെ കാണാനും സംസാരിക്കാനും ഉള്ള Girls -നോടൊക്കെ ക്യാമ്പസിൽ വച്ചു തന്നെ സംസാരിച്ചിട്ടേ ഹോസ്റ്റലിലേക്ക് പോകാൻ Skywalk -ൽ കയാറാറുള്ളൂ, അതുകൊണ്ട് അതിൽ കൂടെ പോകുന്ന സമയത്ത് തമ്മിൽ കാണേണ്ട ആവശ്യം വന്നിട്ടില്ല. ഇനി ക്യാമ്പസിൽ കയറാൻ പറ്റാത്ത ആരുടെയെങ്കിലും വിഷമം ആണ് ആ പോസ്റ്റിൽ ഒക്കെ പറഞ്ഞതെങ്കിൽ ഷോ ഷാഡ് എന്നെ പറയാൻ ഉള്ളു.
……………………………………………………… whatsapp forward………………………………………
താലിബാനെ വെളുപ്പിക്കാൻ വേണ്ടി സുഡാപ്പികളും സഖാപ്പികളും ഇപ്പോൾ അമൽ ജ്യോതി കോളേജിന്റെ മെക്കട്ട് വന്നിരിക്കുകയാണ്. ലേഡീസ് ഹോസ്റ്റലിലേക്ക് പാലം പണിതത് ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കാണാതിരിക്കാൻ വേണ്ടിയാണ് എന്നതാണ് ഇവരുടെ കണ്ടുപിടുത്തം. എടോ ഉവ്വേ… നിൻ്റെയൊക്കെ സ്വന്തം വീട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം സംശയരോഗത്തിൽ നോക്കുന്നവർ ആണെന്ന് വെച്ച് ലോകത്തിൽ എല്ലാവരും അങ്ങനെയാണെന്ന് ധരിക്കരുത്.
അമൽ ജ്യോതി കോളേജിന്റെ ഹോസ്റ്റൽ ഒരു കുന്നിൻ മുകളിലാണ്, കോളേജ് മറ്റൊരു കുന്നിൻ മുകളിൽ ആണ്. കോളേജിലേക്ക് പോകാനും മടങ്ങാനും ഏത് നേരവും കുന്ന് കയറാനും ഇറങ്ങാനും കുട്ടികൾക്ക് ബുദ്ധിമുട്ട് ആകേണ്ട എന്ന് വിചാരിച്ചിട്ടാണ് രണ്ട് കെട്ടിടങ്ങളുടെയും കോമ്പൗണ്ട് പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിൽ സ്കൈ വാക്ക് നിർമ്മിച്ചത്. കോളേജിലെ ലൈബ്രറിയിൽ രാത്രി 8:00 മണി വരെ വിദ്യാർത്ഥികൾക്ക് സമയം ചെലവാക്കാൻ സാധിക്കും, അങ്ങനെയുള്ള സാഹചര്യങ്ങളിൽ രാത്രിയിലും വിദ്യാർത്ഥികൾക്ക് വളരെയധികം സഹായകരമാണ് ഈ സ്കൈ വാക്ക്. അവിടത്തെ ബോയ്സ് ഹോസ്റ്റലിലേക്കും സമാന രീതിയിൽ സ്കൈ വാക്കുണ്ട്.
……………………………………… whatsapp forward………………………………….
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിശ്വപ്രസിദ്ധമായ ആകാശപാത.
ക്ലാസ് കഴിഞ്ഞാൽ ഉടനേ, ആൺകുട്ടികളുടെ “ശല്യപ്പെടുത്തൽ” ഇല്ലാതെ, ക്ളാസ് റൂമുകളിൽ നിന്നും നേരിട്ട് പെൺകുട്ടികളെ ഹോസ്റ്റലിൽ എത്തിക്കുവാനുള്ള സംവിധാനം. ലോകത്ത് ഇത് ഇവിടെ മാത്രമേയുള്ളൂ എന്ന് പറയുന്നു. ഇനി വല്ല കാബൂളിലോ കാണ്ഡഹാറിലോ ഉണ്ടോ എന്നറിയില്ല!
ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പോയേക്കരുതേ മക്കളേ..
അവിടെ എന്തൊക്കെയാണു നടക്കുന്നതെന്നും നടക്കാത്തതെന്നും നിങ്ങൾ കേട്ടില്ലേ..
1.അവിടെ പൊന്തക്കാട്ടിൽ ഒളിച്ചിരുന്ന് പ്രണയസല്ലാപം നടത്താൻ അനുവദിക്കില്ല..
2.കള്ളോ കഞ്ചാവോ അടിച്ച് കിറുങ്ങി നടക്കാൻ അനുവദിക്കില്ല..
3.ആണിന്റെയും പെണ്ണിന്റെയും ഹോസ്റ്റലിൽ തോന്നും പടി കയറിയിറങ്ങാൻ അനുവദിക്കില്ല..
4.ക്ലാസ് കട്ടു ചെയ്ത് സിനിമക്ക് പോകാൻ അനുവദിക്കില്ല..
5.ഷോർട്സും ജെട്ടിയും ഇട്ട് തിളങ്ങി നടക്കാൻ അനുവദിക്കില്ല..
6.ഹോസ്റ്റൽ മതിലു ചാടി പാതിരാ രതിക്രീഡകൾ അനുവദിക്കില്ല..
7.കുളിക്കാതെയും പല്ലു തേക്കാതെയും ക്ലാസിൽ കയറാൻ അനുവദിക്കില്ല..
8.ക്ലാസിലോ ലാബിലോ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കാൻ അനുവദിക്കില്ല..
9.കമന്റടിക്കാനോ റാഗ് ചെയ്യാനോ അനുവദിക്കില്ല..
രാത്രി മുഴുവൻ കള്ളും കുടിച്ച് തുണ്ടും കണ്ട് സവാദടിച്ചിരുന്ന് പകലു ക്ലാസിൽ പോത്തുപോലെ കിടന്ന് ഉറങ്ങാൻ അനുവദിക്കില്ല..
10.ഗ്യാംഗ് കൂടി തല്ലു പിടിക്കാനും ചോരപ്പുഴ ഒഴുക്കാനും അനുവദിക്കില്ല..
11.പഠിക്കാതിരിക്കാനോ സപ്ലികളുടെ കൂമ്പാരത്തിൽ അടയിരിക്കാനോ അനുവദിക്കില്ല..
12.പാൻ മസാല ചവയ്ക്കാൻ അനുവദിക്കില്ല..
13.അധ്യാപകർക്ക് നേരെ ആക്രോശിക്കാനോ പ്രതീകാത്മകമായി അവരുടെ ശവമടക്ക് നടത്താനോ അനുവദിക്കില്ല..
14.ആമസോൺ വനാന്തരങ്ങളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതിന്റെ പേരിൽ പോലും ഒരു സമരം നടത്താൻ അനുവദിക്കില്ല..
15.ലുങ്കി ഉടുത്ത് കോളജിൽ വരാൻ അനുവദിക്കില്ല..
പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ അനുവദിക്കില്ല..
16.പരീക്ഷയെഴുതാതെ ജയിക്കാൻ അനുവദിക്കില്ല..
17.ജോലിയുടെ ആവശ്യത്തിനു വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ അനുവദിക്കില്ല..
18.കാമ്പസ് രാഷ്ട്രീയം എന്നും പറഞ്ഞ് അഴിഞ്ഞാടി നടക്കാൻ അനുവദിക്കില്ല..
19.അങ്ങനെ ഒരു ശരാശരി അരാജകവാദി വിഭാവനം ചെയ്യുന്ന ഇത്തരം പ്രാഥമിക മനുഷ്യാവകാശങ്ങൾ ഒന്നു പോലും അവിടെ അനുവദിക്കില്ല..
നന്നായി പഠിക്കുക, നന്നായി കളിക്കുക, അധ്വാനിക്കുക, ആസ്വാദനങ്ങളിൽ ഉത്തരവാദിത്വം ഉണ്ടാവുക, നല്ല ജോലി നേടുക, നാടിനും വീടിനും ഗുണമുള്ളവർ ആവുക, സത്യസന്ധമായി ജീവിക്കുക തുടങ്ങി എന്തൊക്കയോ വിചിത്ര മൂല്യങ്ങളാണു അവർ അവിടെ പരിശീലിപ്പിക്കുന്നത്..
അതുകൊണ്ട് ആ വഴിക്കൊന്നും പോയേക്കല്ലേ!