“ഞങ്ങൾ അനുഭവിച്ച ഈശോയെ എല്ലാവർക്കും കിട്ടണം…” ഒരു വിശുദ്ധയെ പോലെ ജീവിച്ചു മരിച്ച അജ്നയുടെ വാക്കുകളാണിത്. സത്യത്തിൽ നമുക്കൊക്കെ വലിയൊരു വെല്ലുവിളിയല്ലേ ഈ വാക്കുകൾ. ഞാൻ അറിഞ്ഞ ഈശോയെ എനിക്ക് മാത്രമല്ല എല്ലാവർക്കും കിട്ടണം, ഈശോയെ കൊടുക്കണം എന്നൊക്കെ ആത്മാർത്ഥമായി ചിന്തിക്കാൻ സാധിക്കുമ്പോഴല്ലേ ഈശോയോടുള്ള നമ്മുടെ സ്നേഹത്തിന് അര്ഥമുണ്ടാകുന്നത്. അല്ലെങ്കിൽ നമ്മുടെ പ്രാര്ഥനകളെല്ലാം വെറും പ്രകടനങ്ങളോ കാര്യസാധ്യത്തിനു വേണ്ടി മാത്രമോ ആയി മാറുന്നു. ഒരാൾക്ക് കൊടുക്കാവുന്നതിലും വച്ച് ഏറ്റവും നല്ല Gift ഈശോയെ തന്നെയാണ്.
പലപ്പോഴും ഈശോയെ കൊടുക്കാൻ ആഗ്രഹം ഉണ്ടായിട്ടും അതെങ്ങനെ എന്നറിയാതെ confused ആയി പോയിട്ടുണ്ട് നമ്മൾ.അല്ലെങ്കിൽ ഈശോയെ കൊടുക്കുവാൻ എനിക്കൊരു കഴിവുമില്ല എന്നു വിചാരിചിട്ടുമുണ്ടാകാം. എന്നാൽ ഈശോ എന്ന വ്യക്തി നമ്മിൽ നിന്നാഗ്രഹിക്കുന്നത് എന്താണെന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേ നമമുക്കൊള്ളു. എല്ലാവർക്കും ഒരുപോലെ കഴിവ് ലഭിച്ചവരല്ല. എന്നാൽ വിധവയുടെ ചെമ്പുകാശിനെ വിലമതിക്കുന്ന ഈശോ നമ്മുടെ ഇല്ലായ്മയെ Mind ചെയ്യില്ല എന്നു തോന്നുന്നുണ്ടോ. നമുക്കുള്ള കഴിവുകൾ ഉപയോഗിക്കുന്നതിനെക്കാൾ നമ്മുടെ കഴിവില്ലായ്മയിൽ നിന്നും ഈശോക്ക് കൊടുക്കുമ്പോ അതിനെ അവൻ ഏറ്റവും വിലമതിക്കുന്നുണ്ട്.
അന്ന് വെറും അഞ്ചപ്പവും രണ്ട് മീനും 5000 പേർക്ക് കൊടുത്തത് പോലെ ഈശോ നമ്മുടെ കഴിവില്ലായ്മയിലേക്ക് കൃപയൊഴുക്കി വർധിപ്പിക്കുന്നത് കാണുവാൻ സാധിക്കും. നമ്മുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന കഴിവുകളെ അവൻ പുറത്ത് കൊണ്ട് വരുന്നത് അറിയാൻ സാധിക്കും. നമ്മൾ ആയിരിക്കുന്ന അവസ്ഥകളിൽ ഈശോയെ കൊടുക്കാൻ ശ്രമിക്കാം. എത്ര തിരക്കുകളുടെ നടുവിലാണെങ്കിലും ശ്വാസം വലിക്കുന്നതിനെക്കാൾ പ്രാധാന്യം മറ്റുള്ളവർക്ക് ഈശോയെ കൊടുക്കുന്നതിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം. കാരണം നമ്മുടെ ജീവിതത്തിന്റെ കടമയും ലക്ഷ്യവും തന്നെ ഈശോയെ കൊടുക്കുക എന്നതാണ്.
ആഗ്രഹമുണ്ടായിട്ടും ഈശോക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ അവനോട് ചോദിക്കാം അതിനുള്ള കൃപക്കായി. Atleast നമ്മൾ അതിനുള്ള ശ്രമമെങ്കിലും തുടങ്ങിവക്കാം, കാരണം ഒരു Step നമ്മൾ ഈശോക്ക് വേണ്ടി വെക്കുമ്പോൾ അടുത്ത 99 Step -ഉം ഈശോ നമ്മുക്ക് വേണ്ടി വക്കും. അങ്ങനെ ഒരു ശ്രമം നടത്താൻ നമ്മുക്ക് സാധിക്കട്ടെ. ഈശോ എന്ന സത്യത്തെ മറ്റുള്ളവർ അറിയട്ടെ.
By, Stepheena Raphel