കടം വാങ്ങിയ കർത്താവിനെക്കുറിച്ചു നിങ്ങൾക്കറിയാമോ…. ഈ ഭൂമിയിൽ ജനിക്കാൻ മറിയത്തിന്റെ ഗർഭപാത്രം കടം വാങ്ങി… ആരുടെയോ കാലിതൊഴുത്തിൽ ജനിച്ചു. രാജാവായി ജെറുസലേമിലേക്ക് എഴുന്നള്ളിയത് കടം വാങ്ങിയ കഴുതയുടെ പുറത്തായിരുന്നു. മറ്റോരാൾക്ക് വേണ്ടി പണിത കുരിശിലാണ് അവൻ പിടഞ്ഞു മരിച്ചത്… കടം വാങ്ങിയ കല്ലറയിലായിരുന്നു അവൻ അടക്കപ്പെട്ടത്.
അവൻ നിന്നോടും ചോദിക്കുന്നുണ്ട്…. നിന്റെ ജീവിതം കടമയെങ്കിലും അവനു നൽകാമോന്ന്…. അത് ചിലപ്പോ നിന്റെ സമയമായിരിക്കും… നിന്റെ കഴിവുകൾ ആയിരിക്കും… അവനു വേണ്ടി ജീവിക്കാനുള്ള നിന്റെ കുഞ്ഞു ആഗ്രഹമായിരിക്കാം…… അല്ലെങ്കിൽ അപരന് അവനെ നിന്റെ ജീവിതം കൊണ്ട് കാണിച്ചു കൊടുക്കനായിരിക്കും….സന്തോഷത്തോടെ നീയത് നൽകിയാൽ അവന്റെ കരുതലും സ്നേഹവും നീയറിയും….
ജീവിതം കുറച്ചൂടെ കളർ ആവും ട്ടാ…..പിന്നെ എല്ലാം ആ 33 കാരൻ ചങ്കിന്റെ ആംഗിളിൽ കാണാൻ പറ്റും എന്റെ ചങ്ങാതി…അപ്പൊ പിന്നെ പൗലോസ് ശ്ലീഹ പറഞ്ഞതിന്റെ ഗുട്ടൻസ് പിടികിട്ടും… അവനെ പ്രതി ഞാൻ എല്ലാം നഷ്ടപ്പെടുത്തുകയും ഉച്ചിഷ്ടം പോലെ കരുതുകയുമാണ്….(ഫിലിപ്പി 3:8)
കടപ്പാട് : എന്റെ ആത്മീയപിതാവിനോട്
By, Eshoyude Anaina