2018 മാർച്ചു 22 -നു ആണ് ജെസ്ന ജെയിംസ് എന്ന പെൺകുട്ടിയെ മുക്കൂട്ടുതറയിൽ നിന്നും കാണാതാവുന്നത് , ആദ്യം ലോക്കൽ പോലീസും പിന്നീട് പ്രതേക അന്വേഷണ സംഘവും ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പലരും സംശയിച്ചത് പോലെത്തന്നെ ലവ് ജിഹാദിന്റെ ഇര തന്നെയാണ് ജെസ്നയെന്നാണ് അവസാനം പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കേരളത്തിലെ ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ ജെസ്നയുണ്ടായിരുന്നുവെന്നും, ജെസ്നയെ തേടി നടന്നവർക്ക് ആ വിവരം അറിയാമായിരുന്നുവെന്നും, ചില ഉത്തരവാദിത്വപെട്ടവർ ജെസ്നയുമായി അവിടെവെച്ചു നേരിട്ട് കണ്ടു സംസാരിച്ചുവെന്നും, മത പഠനത്തിന് ശേഷം അവിടെനിന്നും മൈസൂരിലേക്കും , തുടർന്ന് ബാംഗ്ളൂരിലേക്കും കടന്നുവെന്നും വാർത്തകൾ പുറത്തു വന്നിരുന്നു .അഖില അശോകൻ എന്ന ഹാദിയായുടെ കേസ് കത്തി നിൽക്കുന്ന സമയത്തു തന്നെയാണ് ജെസ്നയുടെ വിഷയം കടന്നുവരുന്നത്.
അഖിലയ്ക്കു പുറമെ മറ്റൊരു ലവ് ജിഹാദ് കേസുകൂടി കേരളത്തിൽ ചർച്ചാവിഷയമാകരുത് എന്നതുകൊണ്ട് മാത്രമാണ് ഈ വിഷയങ്ങളുടെ സത്യാവസ്ഥ അന്ന് പുറത്തു വരാത്തത് എന്ന് വേണം കരുതാൻ. സംസ്ഥാന സർക്കാരിന്റെ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള പ്രീണനമാണ് ജെസ്നയെ പോലെ നിരവധി പെൺകുട്ടികളുടെ മാതാപിതാക്കൾ കണ്ണീരുമായി ഇന്നും കഴിയാൻ ഇടയാക്കുന്നത്.
സാങ്കേതികമായി ലവ് ജിഹാദ് എന്ന പദം ഉപയോഗിക്കുന്ന ഒരു സംഘടനയും കേരളത്തിൽ ഇല്ലായെങ്കിലും , ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ലവ് ജിഹാദ് എന്ന പ്രണയക്കെണി , ഭരണ ഉദ്യോഗസ്ഥ മേലാളന്മാരുടെ അറിവോടും ഒത്താശയോടും കൂടി ഇവിടെ അരങ്ങു തകർക്കുന്നു .കാസയുടെ ഇടപെടൽ മൂലം ജസ്നയുടെ തിരോധാനം CBI അന്വേഷണത്തിലേക്ക് എത്തിക്കാൻ സാധിച്ചു.
എന്നിട്ടും വിചാരിച്ച പുരോഗതി ഉണ്ടാകാത്തതിനാൽ വീണ്ടും കാസ ഹർജിയുമായി കോടതിയെ സമീപിക്കുകയും കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാസയുടെ രണ്ടാമത്തെ ആ ഹർജിയിന്മേൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് CBI കേരള ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
എന്തുതന്നെയായാലും ജസ്ന മരിയ ജയിംസ് എന്ന പെൺകുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് ഉത്തരവാദിത്തപ്പെട്ടവർ കേരള പൊതു സമൂഹത്തെ അറിയിക്കുന്നതുവരെ ഞങ്ങൾ ഈ കേസിന് പുറകെ ഉണ്ടായിരിക്കും .
By, Team CASA