പരിശുദ്ധ കുമ്പസാരത്തെ അവഹേളിക്കുന്ന തരത്തിൽ ഒരു പരസ്യ ചിത്രം കാണുവാൻ ഇടയായി , വിശ്വാസികളായ ക്രൈസ്തവരിൽ അങ്ങേയറ്റം വേദന ഉളവാക്കും എന്ന കാര്യം ഉറപ്പ്. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ബിസിനസ് വ്യാപിക്കാൻ വേണ്ടിയുള്ള ഫുഡ് ഡെലിവറി ആപ്പിന്റെ പരസ്യത്തിനായാണ് പള്ളിക്കുള്ളിൽ കുമ്പസാരമെന്ന കൂദാശ നൽകുന്നതിന്റെ രംഗം കോമാളിത്തരമായി ചിത്രീകരിച്ചു കുമ്പസാരം എന്ന കൂദാശയെ അവഹേളിച്ചിരിക്കുന്നത്. കോഴിക്കോട്ടെ രണ്ട് ഇസ്ലാം മതസ്ഥരരുടെ ഫുഡ് ഡെലിവറി സ്ഥാപനത്തിന് വേണ്ടിയാണ് പരസ്യം ചെയ്തിരിക്കുന്നത്, പരസ്യം ചെയ്തിരിക്കുന്ന പരസ്യ കമ്പനിയും ഇസ്ലാം മതസ്ഥരുടെ തന്നെ. പരസ്യത്തിന്റെ തീം മുതലാളിമാരെ മുൻകൂട്ടി അറിയിക്കാതെയല്ല ഇത്തരത്തിൽ ഒരു പരസ്യം നിർമ്മിച്ചിരിക്കുന്നത്.
ഫുഡ് പ്രോഡക്ട് മുതലാളിമാരുടെയും പരസ്യ കമ്പനിയുടെയും ഈ പ്രവർത്തിയിൽ അധികം അത്ഭുതപ്പെടാനില്ല. കാരണം ഇവരുടെ സ്വന്തം സമുദായത്തിൽ മാനം മര്യാദയ്ക്ക് പൊതുജനത്തിന് മുന്നിൽ അവതരിപ്പിക്കാൻ പറ്റുന്ന ഒരു ആചാരവും കർമ്മങ്ങളും, ഒരു പൈതൃകവും ആ മതത്തിനും സമുദായത്തിനും ഇല്ലാത്തതിന്റെ അപകർഷതാബോധം അവർക്കുണ്ട്, അതുകൊണ്ടാണ് അവർ അന്യന്റെ ഇത്തരം അചാരങ്ങൾ കടമെടുത്ത് ഇങ്ങിനെയൊക്കെ ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നത്, അതിലുപരി കിട്ടുന്ന അവസരത്തിൽ ദൈവീകത്വത്തെ അവഹേളിക്കുക എന്നുള്ളത് ചെകുത്താന്റെ വിശ്വാസികളുടെ ശീലവുമാണ്.
പക്ഷെ ഇവിടെ ഏറ്റവും വേദനാജനകമായ കാര്യം, പള്ളിക്കുള്ളിലെ കുമ്പസാര കൂട്ടിലെ കോമാളിയായ വൈദികനായി അഭിനയിച്ചിരിക്കുന്നത് ക്രിസ്ത്യാനിയായ ഒരു യഥാർത്ഥ വൈദീകൻ തന്നെയായിരുന്നു എന്നുള്ളതാണ്. തൊടുപുഴ സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരിയായ ഫാ. റോബിൻ വർഗ്ഗീസാണ് ഇസ്ലാമിക ജിഹാദികളുടെ പ്രോഡക്റ്റിന് വേണ്ടി വിശുദ്ധ കുമ്പസാരത്തെ അവഹേളിച്ചു വീഡിയോ ചെയ്യാൻ അവർക്കൊപ്പം കൂടിയത്.
മാർത്തോമാ സഭയിൽ കുമ്പസാരമെന്ന കുദാശ ഇല്ലായിരിക്കാം എന്നാൽ മാർത്തോമാ സഭയിലെ ഒരു വൈദീകന് കുമ്പസാരമെന്ന കൂദാശയെയെക്കുറിച്ചോ അതിന്റെ പവിത്രതയേ കുറിച്ചോ അറിയാത്തതല്ല. അറിയാം, അതിലുപരി സമീപകാലത്ത് കേരളത്തിൽ കിട്ടുന്ന അവസരങ്ങളിലെല്ലാം ക്രിസ്ത്യൻ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒപ്പം സന്യസ്തരും വൈദികരെയും ആവിഷ്കാര സ്വതന്ത്ര്യത്തിന്റെ പേരിൽ അവഹേളിക്കുന്ന കാര്യവും ഈ വൈദീകനറിയാം.
എന്നിട്ടും ഈ വൈദികൻ ഇത്തരത്തിലൊരു ഹീനകൃത്യത്തിന് തയ്യാറായത് മതേതരം ഊട്ടിയുറപ്പിച്ച് അതിൻറെ പേരിൽ സുടാപ്പികളുടെ കയ്യടി വാങ്ങാനോ അതോ അതിലൂടെ മിന്നും താരമാകുവാനോ ??? എന്തുതന്നെയായാലും ഇത്തരത്തിലൊരു ഹീന കൃത്യത്തിന് ഒരു വൈദികൻ ഒരിക്കലും തയ്യാറാകുവാൻ പാടില്ലായിരുന്നു. നാളെ ഇനിയും അവരുടെ പ്രമോഷന് വേണ്ടി മറ്റൊരു പരസ്യചിത്രത്തിൽ അൾത്താരയിൽ നിന്നുകൊണ്ട് അവരുടെ ആപ്പ് വഴി തിരുവോസ്തിക്ക് ഓഡർ എടുക്കുന്ന ഒരു വൈദികനായി താങ്കൾ അഭിനയിക്കാൻ തയ്യാറാകരുത് എന്നുമാത്രം ഫാദർ താങ്കളോട് അപേക്ഷിക്കുന്നു.
പരിശുദ്ധ കുമ്പസാരത്തെ അവഹേളിക്കുന്ന തരത്തിൽ ഒരു പരസ്യ ചിത്രം കാണുവാൻ ഇടയായി , വിശ്വാസികളായ ക്രൈസ്തവരിൽ അങ്ങേയറ്റം വേദന ഉളവാക്കും എന്ന കാര്യം ഉറപ്പ്. ആരും ഇതിന്റെ പേരിൽ റോഡിൽ ഇറങ്ങി പ്രതിഷേധിക്കുവാനോ ഇത് ചിത്രീകരിച്ചവരുടെ കൈ യോ കാലോ വെട്ടാനോ ഒന്നും പോകുന്നില്ല, ഇങ്ങനെ വളരെ ചുരുക്കം പേർ പ്രതികരിക്കും അത്ര മാത്രം. നഗ്നനാക്കപ്പെട്ട് പരസ്യമായ അവഹേളനങ്ങൾ സഹിച്ചു നിദ്യമായ രീതിയിൽ പീഡകൾ സഹിച്ചു ക്രൂശിക്കപെട്ട ശാന്തനായ ക്രിസ്തുവിനെ ആണ് ആരാധിക്കുന്നത് അത് തന്നെ ആണ് അതിനുള്ള കാരണവും. അവനെ പീഡിപ്പിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചു സൗഖ്യം നൽകിയവൻ ആയിരുന്നു ക്രിസ്തു പീഡകൾക്കോ കുരിശുംരണത്തിനോ അവനെ തളർത്തുവാൻ കഴിഞ്ഞിരുന്നില്ല.
കല്ലറകൾക്കും താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അവന്റെ മഹത്വം ഈ കാലത്തിലും ക്രിസ്തുവിനെയും അവന്റെ സഭയെയും അവഹേളിക്കുന്നവരെ നിങ്ങൾ നിശ്ചയമായും ഒരിക്കൽ അവന്റെ മഹത്വം ദർശിക്കും!
By, Team Casa – Kcym- Smym