ന്യൂഡല്‍ഹി: ഭാരതത്തിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ധര്‍മ്മ പരിഷദിന്റെ പരാതി സുപ്രീംകോടതി തള്ളി. മേലില്‍ ഇത്തരം പരാതിയുമായി കോടതിയെ സമീപിക്കുകയാണെങ്കില്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും കോടതി നല്കി.
ഇതേ ആവശ്യം കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ നടപടിയെ ജെസ്യൂട്ട് സമൂഹാംഗമായ ഫാ. സെഡ്രിക്ക് പ്രകാശ് സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള ഒരു ചുവടുവെയ്പ്പാണെന്നും, എല്ലാ പൗരന്മാരുടെയും, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പൗരന്മാരുടെ നിയമാനുസൃതവും, ഭരണഘടനാപരവുമായ അവകാശങ്ങള്‍ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുകയും, സംരക്ഷിക്കുകയും വേണമെന്നും യു.സി.എ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഫാ. പ്രകാശ് പ്രസ്താവിച്ചു.
ഓരോ പൗരനും, മനസാക്ഷിയുടെ സ്വാതന്ത്ര്യവും, തനിക്കിഷ്ടപ്പെട്ട മതം സ്വീകരിക്കുവാനും, പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യവും നല്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25-ന്റെ നേരിട്ടുള്ള ലംഘനമാണ് പരാതിയെന്ന് ഫാ. പ്രകാശ് പറഞ്ഞു. ഏതെങ്കിലും, വ്യക്തിയോ സംഘടനയോ മതത്തെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുവാനും, തടയുവാനും ഇന്ത്യന്‍ നിയമവ്യവസ്ഥയിലും ക്രിമിനല്‍ നടപടി ക്രമങ്ങളിലും മതിയായ വ്യവസ്ഥകളുണ്ട്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളും മുമ്പെങ്ങുമില്ലാത്തവിധം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ഹിന്ദു ധര്‍മ്മ പരിഷദ് പോലെയുള്ള സംഘടനകള്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഭാഗീയതയും, അപകീര്‍ത്തിപരമായ പ്രചാരണങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമങ്ങള്‍ ഇതിനോടകം തന്നെ പ്രാബല്യത്തില്‍ ഉണ്ടെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ പറഞ്ഞിരുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയുടെ പരമാധികാരവും, സുസ്ഥിരതയും ഉറപ്പ് വരുത്തുവാന്‍ ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ സാമ്പത്തിക വരുമാനവും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണമെന്നും, നിരീക്ഷണമില്ലാത്തതിനാല്‍ ക്രിസ്ത്യാനികള്‍ ഉണ്ടാക്കുന്ന വരുമാനം കൊണ്ട് സര്‍ക്കാരേതര സന്നദ്ധ സംഘടന (എന്‍.ജി.ഒ) എന്ന വ്യാജേന നൂറുകണക്കിന് മതന്യൂനപക്ഷ ട്രസ്റ്റുകള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ആരോപണം ഉന്നയിച്ചായിരിന്നു ഹര്‍ജ്ജി.
ഈ ട്രസ്റ്റുകള്‍ക്ക് വിദേശങ്ങളില്‍ നിന്നും ധാരാളം പണം വരുന്നുണ്ടെന്നും, ഈ പണം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, നിഷ്കളങ്കരായ ആളുകളെ പ്രകോപിപ്പിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കുവാനുമാണ് ഉപയോഗിക്കുന്നതെന്നും പരാതിയില്‍ ആരോപണം ഉയര്‍ത്തി. പരാതിയില്‍ കഴിമ്പില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഈ പരാതി തള്ളിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു ദേശീയ സംഘടനകളിലൊന്നിന്റെ ഹർജി കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു, അത് ഇന്ത്യയുടെ സുപ്രീം കോടതിയിൽ കേസ് എടുക്കുന്നതിൽ നിന്ന് തടഞ്ഞില്ല. “സാമൂഹിക വിരുദ്ധരും ദേശവിരുദ്ധരും” ആളുകളെ ഹിന്ദുമതത്തിൽ നിന്ന് മറ്റ് മതങ്ങളിലേക്ക്, പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് നിർബന്ധിതമായി പരിവർത്തനം ചെയ്യുകയാണെന്ന് ഹർജി വാദിച്ചു.
“ഇന്ത്യയുടെ ഐക്യവും പരമാധികാരവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന്, എല്ലാ ക്രിസ്ത്യൻ മിഷനറിമാരെയും പരിശോധിക്കണമെന്നും അവരുടെ വരുമാനം നിരീക്ഷിക്കണമെന്നും ഹർജിക്കാരൻ സമർപ്പിക്കുന്നു,” ഹർജിയിൽ വായിക്കുക. ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും എഎസ് ബൊപ്പണ്ണയും മറുപടി പറഞ്ഞു, ഇത്തരം സംരംഭങ്ങൾ പൊതുതാൽപ്പര്യത്തിനല്ലെന്നും ഇത് കൂടുതൽ പബ്ലിസിറ്റി സ്റ്റണ്ടാണെന്നും സമുദായങ്ങൾ തമ്മിലുള്ള “യഥാർത്ഥത്തിൽ സൗഹാർദ്ദം തകർക്കുന്നു” എന്നും പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗം കൊണ്ടുവന്ന പ്രത്യേക കേസിലെ മറ്റൊരു വിധിയിൽ, മറ്റ് മതവിഭാഗങ്ങളിൽപ്പെട്ട ഭൂരിപക്ഷമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ സംരക്ഷണം നൽകാമെന്ന് കോടതി വിധിച്ചു. അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, മേഘാലയ, നാഗാലാൻഡ്, പഞ്ചാബ് എന്നീ ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ, ലഡാക്ക്, ലക്ഷദ്വീപ് എന്നീ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണ്.